SJ Surya is going to remake Komaram Puli in Tamil.
He himself will act as the hero.
എസ്.ജെ.സൂര്യയുടെ പുലിവരവ്
തമിഴില്‍
തരംഗം സൃഷ്ടിച്ച സംവിധായകനാണെങ്കിലും നായകവേഷംകൂടി അണിഞ്ഞതോടെ എസ്.ജെ.
സൂര്യയ്ക്ക് പഴയ സ്വീകാര്യതയില്ലാതായെന്ന് പ്രചരിപ്പിക്കുന്ന
ദുഷ്ടന്മാര്‍ക്ക് ചുട്ട മറുപടി കൊടുക്കാനൊരുങ്ങുകയാണ് താരം.
പവന്‍ കല്യാണിനെ നായകനാക്കി തെലുങ്കില്‍ താന്‍ സംവിധാനം ചെയ്യുന്ന
'കൊമരംപുലി' പുറത്തുവരുന്നതോടെ വിമര്‍ശകരൊക്കെ വായടയ്ക്കുമെന്നാണ്
സൂര്യയുടെ പ്രതീക്ഷ. ചിത്രത്തിന്റെ റിലീസ് ഡിസംബറിലുണ്ടാകുമെന്നാണ്
നേരത്തേ കേട്ടിരുന്നത്. അതിനിയും വൈകുമെന്ന സൂചനയാണ് ഒടുവില്‍
കിട്ടുന്നത്.
തെലുങ്ക് ചിത്രം തിയേറ്ററിലെത്തുന്നതെപ്പോഴായാലും തമിഴില്‍ അത്
പുനരാവിഷ്‌കരിക്കാനുള്ള
ഒരുക്കത്തിലാണ് എസ്.ജെ. സൂര്യ. പുലിയെന്ന പേരിലാണ് ചിത്രം തമിഴിലൊരുക്കുക.
കോളിവുഡില്‍ നായകവേഷം കൈകാര്യം ചെയ്യാന്‍ മറ്റാരെയും
അന്വേഷിക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതിനു താന്‍തന്നെ
ധാരാളമല്ലേ എന്നാണ് സൂര്യയുടെ ചോദ്യം.
ഇതുവരെയുള്ള ചിത്രങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായ മട്ടിലാണ് പുലിയുടെ
വരവ്. അതുകൊണ്ടുതന്നെ, പ്രേക്ഷകര്‍ നന്നായി സ്വീകരിക്കുമെന്നാണ്
അദ്ദേഹത്തിന്റെ പ്രതീക്ഷ. സംവിധാനം ചെയ്യുന്ന ചിത്രങ്ങള്‍
വന്‍വിജയമാക്കുന്ന പതിവ്, നായകനാവുമ്പോള്‍ ആവര്‍ത്തിക്കാന്‍ കഴിയാത്തത്
സൂര്യയെ അലട്ടുന്ന പ്രശ്‌നമാണ്. പുലി അതിനൊരു പരിഹാരമാകുമോ? കാത്തിരുന്നു
കാണാം.
________________________________