ആര്യാടന്‍ അടിച്ചു പോയി ( ഫലിതം )
മുമ്പ് നാട്ടില്‍ ഒരു രാഷ്ട്രീയ സമ്മേളനം നടക്കുക എന്നാല്‍ ഒരു ഉല്‍സവ പ്രതീതിയായിരുന്നു. കുട്ടികള്‍ക്ക്പ്രത്യേകിച്ചും . രാത്രി ട്യൂബ് ലൈറ്റ് വെളിച്ചത്തില്‍ ഗ്രാമം തിളങ്ങി നില്ക്കും .തൊട്ടടുത്ത ഗ്രാമത്തില്‍ നിന്നും ധാരാളം പേര്‍ സമ്മേളന നഗരിയില്‍ എത്തും . അന്ന് വന്ന നേതാവ് ആര്യാടന്‍ മുഹമ്മദ് ആയിരുന്നു. ആ ദിവസം പലരും കച്ചവടം പൊടി പൊടിക്കും . ആന മയില്‍ ഒട്ടകം , നാടകുത്ത് ,എല്ലാം അവിടെ ഉണ്ടാകും. ചിലര്‍ മക്കാനി തുടങ്ങും . മക്കനിയെന്നാല്‍ ഹോട്ടല്‍ തന്നെ . ഇത്തരം സമ്മേളനം ,ഉല്‍സവം ,മത പ്രഭാഷണ പരമ്പര എന്നിത്യാതികള്‍ക്ക് , മാത്രം ഹോട്ടല്‍ തുടങ്ങുന്ന ആളാണ് ആലി കാക്ക .ആലി കാക്ക അന്നും ഒരു പാടു ചോറും , കായപ്പവും , പഴം പൊരിയും ഉണ്ടാക്കി . വിചാരിച്ച പോലെ കച്ചവടം നടന്നില്ല . എങ്കിലും കുട്ടികള്‍ക്ക് അന്ന് വെറുതെ പലഹാരങ്ങളും ചോറും ലഭിച്ചു. അതിന് ശേഷം അവര്‍ ചോദിച്ചു കൊണ്ടിരുന്നു. " എനിയെന്നാ ബാപ്പ ആര്യാടന്‍ വരിക. ? " പിന്നീട് നാട്ടില്‍ ഒരു പരിപാടി കഴിഞ്ഞാല്‍ കച്ചവടം മോശമായി സാധനം ബാകിയായാല്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയും ആര്യാടന്‍ അടിച്ചു പോയി. " എന്താ ഉണ്നിമോയി കാക്കേ ആര്യാടന്‍ അടിച്ചു പോയോ ? " ....... ഇപ്പോള്‍ ആര്യാടന്‍ അല്ല ഷൌക്കത്ത് വന്നാലും നാട്ടില്‍ ഒരു കുട്ടിയും മക്കാനി വെച്ചു കെട്ടാറില്ല. മക്കാനി കഥകള്‍ വേറെ യുമുണ്ട്. ചോയിയും മക്കളുമാണ് നാട്ടിലെ പഴയ മക്കാനി നടത്തിപ്പുകാര്‍ . നോമ്പിന് പുഴയോരത്തെ കവുങ്ങിന്‍ തോപ്പിലാണ് കച്ചവടം . ഗ്രാമത്തില്‍ ഒരു ഗ്ലാസ് പച്ചവെള്ളം പോലും നോമ്പിന് കിട്ടില്ല. നോമ്പ് കള്ളന്മാര്‍ക്ക് സൌകര്യമാണ് ഈ കവുങ്ങിന്‍ തോട്ടത്തിലെ മക്കാനി. ഒരു ദിവസം എന്റെ കൂട്ടുകാരന്‍ പറഞ്ഞു "വാ നമുക്കൊന്ന് പോയി നോക്കാം . " മറച്ചു കെട്ടിയ ഓല മക്കാനിയില്‍ ചായ കുടിച്ചും ബീടി വലിച്ചും സൊറ പറയുന്ന മൂന്നു പേര്‍ . അതില്‍ ഒരാള്‍ എന്റെ അമ്മാവന്‍ തന്നെ ,പിന്നെ കൂട്ടുകാരന്റെ ബാപ്പയും . അന്ന് ഞങ്ങള്ക്ക് ചായയും പലഹാരവും പുറമെ രണ്ടു പേര്‍ക്കും കാല്‍ ഉറുപ്പിക വീതം കൈക്കൂലിയും . വീട്ടില്‍ ചെന്നും നാട്ടില്‍ ചെന്നും വിവരം ആരോടും പറയരുത്. ചോയി ജീവിച്ചിരിപ്പില്ല .മകന്‍ ബാലന്‍ ഇപ്പോഴും ചായ പീടികയുമായി ഈ ഗ്രാമത്തില്‍ തന്നെ യുണ്ട് . കാണുമ്പോഴൊക്കെ ആ പഴയ കാല കഥകള്‍ പറയും.
