pl see the forwarded article
gp.ramachandran

On 9/30/07, V K Adarsh <[EMAIL PROTECTED]> wrote:
>
>
> ഏഷ്യന്‍ രാജ്യങ്ങള്‍ പ്രതിസന്ധിയിലേക്ക്‌
> ലോകജനസംഖ്യയു ടെ ഇരുപത്‌ ശതമാനം വരുന്ന സമ്പന്നരാണ്‌ മൊത്തം ജി.എന്‍. പിയുടെ 
> എണ്‍പത്തിയാറ്‌ ശതമാനവും ഉപയോഗിക്കുന്നത്‌. ഊര്‍ജ്ജ ഉറവിടത്തിന്റെ സിംഹഭാഗവും 
> ഉപയോഗിച്ച്‌ തീര്‍ക്കുന്നതും ഈ ന്യൂനപക്ഷമാണ്‌. ആകെ ടെലഫോണ്‍ ലഭ്യതയുടെ 
> എഴുപത്തിനാല്‌ ശതമാനവും ഇവര്‍ക്കാണ്‌ പ്രാപ്യമായിട്ടുള്ളത്‌. മറ്റൊരു 
> തലത്തിലേക്ക്‌ മേല്‍വിവരിച്ച സ്ഥിതിവിവര കണക്കുകളെ മാറ്റിയാല്‍; ലോകത്തിലെ 
> ഇലക്‌ട്രോണിക്‌ മാലിന്യത്തിന്റെ 80 ശതമാനവും അമേരിക്ക, കാനഡ, ജപ്പാന്‍, 
> സിംഗപ്പൂര്‍, യു.കെ തുടങ്ങിയ വന്‍ശക്തികളാണ്‌ ഉണ്ടാക്കുന്നത്‌. ഇവിടെയൊക്കെ ഇ 
> -മാലിന്യ സംസ്‌ക്കരണത്തിന്‌ ശക്തമായ നിയമങ്ങളും നിലവിലുണ്ട്‌.
>
> 1997 നും 2004 നും ഇടയില്‍ അമേരിക്കയില്‍ മാത്രം 315 ദശലക്ഷം കംപ്യൂട്ടറുകള്‍ 
> ഉപയോഗശൂന്യമായെന്ന്‌ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതില്‍ നിന്നും 
> ഭൂമുഖത്തേക്കെത്തുന്ന ലെഡിന്റെ അളവു മാത്രം 600 ദശലക്ഷം കി.ഗ്രാം വരും. വികസിത 
> രാജ്യങ്ങളില്‍ നിലവിലുള്ള നിയമപ്രകാരം ഇലക്‌ട്രോണിക്‌്‌ മാലിന്യങ്ങളെ 
> ശാസ്‌ത്രീയമായ റീ സൈക്ലിംഗിന്‌ വിധേയമാക്കേണ്ടതുണ്ട്‌. (സങ്കീര്‍ണ്ണമായ 
> പ്രക്രിയയിലൂടെയാണ്‌ ഇലക്‌ട്രോണിക്‌ ഭാഗങ്ങള്‍ നിര്‍മ്മിക്കന്നത്‌. അതുകൊണ്ട്‌ 
> തന്നെ ഉപയോഗശൂന്യമായ ഭാഗങ്ങളില്‍നിന്നും മൂലകങ്ങള്‍ വേര്‍തിരിച്ചെടുക്കാനും 
> സങ്കീര്‍ണ്ണമായ പ്രക്രിയ വേണ്ടിവരും. ഇതിനെ റീ സൈക്ലിംഗ്‌ എന്നു വിളിക്കുന്നു.) 
> എന്നാല്‍ റീ സൈക്ലിംഗ്‌ എന്ന പേരില്‍ സമ്പന്ന രാജ്യങ്ങളില്‍ അരങ്ങേറുന്നത്‌, 
> ഏഷ്യന്‍ രാജ്യങ്ങളിലേക്ക്‌ മൊത്തമായി ഇ -മാലിന്യങ്ങളെ കയറ്റുമതി ചെയ്യുന്നതാണ്‌. 
> കൃത്യമായി പറഞ്ഞാല്‍ ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ ഏഷ്യന്‍ 
> രാജ്യങ്ങളിലേക്കാണ്‌ അമേരിക്കയുടെ പ്രതിവര്‍ഷ മാലിന്യത്തിന്റെ 80 ശതമാനവും 
> കയറ്റുമതി ചെയ്യുന്നത്‌. ഈ രാജ്യങ്ങളിലെ താരതമ്യേന കുറഞ്ഞ വേതന നിരക്കും, 
> അശക്തമായ നിയമസംവിധാനങ്ങളും, വര്‍ദ്ധിച്ച തൊഴിലില്ലായിമയും ഇതിന്‌ 
> സാഹചര്യമൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. അമേരിക്കയില്‍ ഇ 
> -മാലിന്യസംസ്‌ക്കരണത്തിന്‌ പഴുതുകളില്ലാത്ത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ടെങ്കിലും 
> കയറ്റുമതിക്ക്‌ യാതൊരു വിലക്കുകളുമില്ല.
>
> ഇ -മാലിന്യ കയറ്റുമതിയെ പ്രോത്സാഹിപ്പിക്കുകയാണ്‌ അമരിക്കന്‍ ഭരണകൂടം. ഒട്ടേറെ 
> പ്രതിഷേധങ്ങളെ തുടര്‍ന്ന്‌ ചൈന ഇ -മാലിന്യ ഇറക്കുമതി തടഞ്ഞുകൊണ്ട്‌ 
> നിയമനിര്‍മ്മാണം നടത്തിയിട്ടും അത്‌ മാനിക്കാന്‍ അമേരിക്ക കൂട്ടാക്കിയില്ല. 
> നിയമത്തിലെ പഴുതുകള്‍ മുതലെടുത്ത്‌ തൊട്ടടുത്ത രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ ഇവ 
> എത്തിച്ച്‌ തുടര്‍ന്ന്‌ കണ്ടെയ്‌നറുകള്‍ വഴി ചൈനയിലേക്കെത്തിക്കുന്ന രീതിയില്‍ 
> ഇതിപ്പോഴും തുടരുന്നുണ്ട്‌.അമേരിക്കയില്‍ റീ സൈക്ലിംഗ്‌ നടത്തുന്ന 
> മാലിന്യങ്ങളില്‍ നല്ലൊരു പങ്കും കൈകാര്യം ചെയ്യുന്നത്‌ തടവുകാരെ കൊണ്ടാണെന്ന 
> വസ്‌തുതയും ഇതിനിടയില്‍ പുറത്തുവന്നു കഴിഞ്ഞു. തടവുകാര്‍ക്ക്‌ അമേരിക്കന്‍ 
> ഫെഡറല്‍ ആരോഗ്യസുരക്ഷാനിയമങ്ങള്‍ ബാധകമല്ല എന്ന `അറിവാണ്‌' വന്‍സ്ഥാപനങ്ങള്‍ 
> ആയുധമാക്കിയത്‌. ഫ്‌ളോറിഡയിലും ന്യൂജഴ്‌സിയിലുമാണ്‌ തടവുകാരെ വ്യാപകമായി ഈ 
> രംഗത്ത്‌ ഉപയോഗിക്കുന്നത്‌. ഇവരാകട്ടെ കറുത്തവര്‍ഗക്കാരുമാണ്‌.ചൈനയുടെ 
> തെക്കുകിഴക്കന്‍ ഭാഗങ്ങളിലും കറാച്ചി, ഡല്‍ഹി അടക്കമുള്ള 
> പാക്കിസ്ഥാന്‍-ഇന്ത്യന്‍ നഗരങ്ങളിലും കുടില്‍ വ്യവസായം പോലെ പ്രവര്‍ത്തിക്കുന്ന 
> ആയിരക്കണക്കിന്‌ ചെറുയൂണിറ്റുകള്‍ ഉണ്ടെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു. 
> ശരാശരി 75 രൂപ പ്രതിഫലത്തിനാണ്‌ ഇവര്‍ പണിയെടുക്കുന്നത്‌.ഏറെക്കാലം ഈ അവസ്ഥയില്‍ 
> ജീവിക്കേണ്ടിവരുന്നവര്‍ക്ക്‌ രൂക്ഷമായ ആരോഗ്യപ്രശ്‌നങ്ങളെയാണ്‌ നേരിടേണ്ടിവരിക. 
> ഈ സ്ഥലത്തു നടത്തിയ ഒരു പഠനം വിരല്‍ ചൂണ്ടുന്നത്‌, ഇലക്‌ട്രോണിക്‌ മാലിന്യ(അ) 
> സംസ്‌ക്കരണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളിയുടെ രക്തം സാധാരണക്കാരുടേതുമായി 
> താരതമ്യപ്പെടുത്തിയപ്പോള്‍ 70 ഇരട്ടി രാസപദാര്‍ത്ഥങ്ങള്‍  ഉണ്ടെന്ന 
> യാഥാര്‍ത്ഥ്യത്തിലേക്കാണ്‌. എന്തിന്‌ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരുടെ 
> രക്തത്തില്‍ പോലുംവളരെ ചെറിയ അളവില്‍ ഇതിന്റെ സാന്നിധ്യം ഉണ്ട്‌. 
> നാഡിവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെ ഇത്‌ ഗുരുതരമായി ബാധിക്കും. കാന്‍സര്‍ 
> സാദ്ധ്യതയും പഠനം തള്ളിക്കളയുന്നില്ല. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനിലവാരത്തെ ഇത്‌ 
> കാര്‍ന്നുതിന്നുകയാണ്‌.
>
> ചേരിപ്രദേശത്തിന്‌ സമാനമായ സാഹചര്യങ്ങള്‍ ഉള്ള ഇവിടുത്തെ ആരോഗ്യ സംവിധാനങ്ങള്‍ 
> തന്നെ പരിതാപകരമാണ്‌. ഇതും കൂടി കൂട്ടി വായിക്കുമ്പോള്‍ ദയനീയചിത്രം 
> പൂര്‍ണ്ണമാകും.അവിദഗ്‌ധരും നിരക്ഷരരുമായ തൊഴിലാളികളാണ്‌ ഏഷ്യന്‍ രാജ്യങ്ങളില്‍ ഇ 
> -മാലിന്യസംസ്‌കരണത്തിലേര്‍പ്പെട്ടിരിക്കുന്നത്‌. ഇലക്‌ട്രോണിക്‌ 
> മാലിന്യസംസ്‌ക്കരണം അവര്‍ക്ക്‌, പല ഭാഗങ്ങളാക്കി പൊളിച്ചുമാറ്റി കത്തിക്കുക എന്ന 
> ലളിത പ്രക്രിയയാണ്‌. ലോഹഭാഗങ്ങള്‍ വേര്‍തിരിച്ചശേഷം ബാക്കി വരുന്ന ഭാഗങ്ങള്‍ 
> കുഴിച്ചുമൂടും. കത്തിക്കുന്നതിനിടയില്‍ അവരുടെ ശരീരത്തിലേക്കും 
> അന്തരീക്ഷത്തിലേക്കും പുകയായെത്തുന്നത്‌ മാരകമായ രാസപദാര്‍ത്ഥങ്ങളാണെന്ന്‌ 
> പാവങ്ങള്‍ തിരിച്ചറിയുന്നില്ല. അഥവാ തിരിച്ചറിഞ്ഞാല്‍ തന്നെ വൈകുന്നേരം 
> കിട്ടുന്ന 75 രൂപയേക്കാള്‍ വലുതെന്തുണ്ട്‌ അവരുടെ ജീവിതത്തില്‍. ചില 
> സ്ഥലങ്ങളില്‍ ലോഹഭാഗങ്ങള്‍ വേര്‍തിരിക്കാനായി ആസിഡ്‌ ലായനിയും മറ്റ്‌ 
> രാസപദാര്‍ത്ഥങ്ങളും ഉപയോഗിച്ചു വരുന്നുണ്ട്‌. ഉപയോഗശേഷം ഇവ കൂടി മണ്ണിലേക്ക്‌ 
> ചരിച്ചു കളയുന്നതോടെ ഈ ഭീഷണി മൊത്തത്തില്‍ ഇ -ഭീഷണിയായി മാറുന്നു. ഏഷ്യന്‍ 
> രാജ്യങ്ങളിലേക്കെത്തുന്ന മാലിന്യങ്ങളുടെ 90 ശതമാനവും ചൈനയിലേക്ക്‌ തന്നെയാണ്‌ 
> എത്തുന്നത്‌.
>
> അമേരിക്കയിലെ ഒരു സര്‍വ്വകലാശാല (Graduate School of Industrial Administration, 
> Carnegie Mellon University) 2002 ല്‍ നടത്തിയ പഠന പ്രകാരം 12.75 ദശലക്ഷം 
> കംപ്യൂട്ടര്‍ യൂണിറ്റുകള്‍ സംസ്‌ക്കരണത്തിന്‌ വിധേയമാക്കപ്പെട്ടു. ഇവയില്‍ 10.2 
> ദശലക്ഷവും എത്തിയത്‌ ഏഷ്യന്‍ രാജ്യങ്ങളിലേക്കാണ്‌. ഒരേക്കര്‍ പാദവിസ്‌തീര്‍ണ്ണം 
> ഉള്ള 674 അടി പൊക്കമുള്ള ഒരു കെട്ടിടത്തിന്റെ തുല്യപൊക്കമുള്ള മാലിന്യം. ഇത്‌ 
> കേവലം ഒരു രാജ്യത്തില്‍ നിന്നും ഒരു വര്‍ഷം കൊണ്ട്‌ അടിഞ്ഞു കൂടപ്പെട്ട 
> മാലിന്യമാണെന്ന്‌ കൂടി മനസ്സിലാക്കുക. കംപ്യൂട്ടറിന്റെയും ടെലിവിഷന്റെയും 
> പിക്‌ചര്‍ ട്യൂബുകളാണ്‌ ഏറിയഭാഗവും. പിക്‌ചര്‍ ട്യൂബിലെ പ്രധാന രാസപദാര്‍ത്ഥം 
> ലെഡ്‌ ആണ്‌. ലെഡിന്റെ അമിതസാന്നിദ്ധ്യം നാഡീവ്യവസ്ഥയേയും രക്തചംക്രമണത്തേയും 
> സാരമായി ബാധിക്കും. കിഡ്‌നി രോഗ സാധ്യതയും ഉണ്ടാകാം. ഇതിനോടകം തന്നെ ചൈനയിലെ ഇ 
> -മാലിന്യ പ്രദേശങ്ങളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അഴിയാക്കുരുക്കായി 
> തീര്‍ന്നിരിക്കുന്നു. ജലത്തില്‍ രാസപദാര്‍ത്ഥങ്ങളുടെ വര്‍ദ്ധിച്ച തോതിലുള്ള 
> അളവ്‌ പരിശോധനയിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നു. പലവിധത്തിലുള്ള അസുഖങ്ങളും 
> പിടിപെടുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌.കംപ്യൂട്ടര്‍ ചിപ്പുകളിലെ 
> കണക്‌ടറുകളിലും മറ്റും വളരെ ചെറിയ അളവില്‍ സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം 
> തുടങ്ങിയ വിലപ്പിടിപ്പുള്ള ലോഹങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. കണക്‌ടറുകളെ 
> പൊതിയാനാണ്‌ സാധാരണ ഇത്തരം ലോഹങ്ങള്‍ ഉപയോഗിക്കുന്നത്‌.
>
> കര്‍ണ്ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ബാംഗ്ലൂരിന്റെ പ്രാന്തപ്രദേശങ്ങളില്‍ 
> നടത്തിയ പഠനത്തില്‍ ഇത്‌ ശരിവെയ്‌ക്കുന്ന നിഗമനങ്ങളിലായിരുന്നു എത്തിയിരുന്നത്‌. 
> സ്വര്‍ണ്ണം വേര്‍തിരിക്കാനായി ഇത്തരം ചിപ്പുകള്‍ ഇളക്കിയെടുത്ത്‌ അക്വാറീജിയ- 
> ല്‍ മുക്കിവെയ്‌ക്കും. (ഹൈഡ്രോക്ലോറിക്‌ ആസ്‌ഡിന്റെയും നൈട്രിക്‌ ആസിഡിന്റെയും 
> മിശ്രിതം) ഒരു കംപ്യൂട്ടറില്‍ നിന്നും ഒരു ഗ്രാമില്‍ താഴെ സ്വര്‍ണ്ണം മാത്രമാണ്‌ 
> ഇത്തരത്തില്‍ വേര്‍തിരിക്കാന്‍ സാധിക്കുന്നത്‌. ബാംഗ്ലൂരില്‍ ഇത്തരത്തിലുള്ള 
> അറുപത്തിയഞ്ചിലേറെ സ്ഥാപനങ്ങളുണ്ട്‌. ഓരോ മൂന്ന്‌ മാസം കൂടുമ്പോഴും കുറഞ്ഞത്‌ 
> 20,000 രൂപ വിലയുള്ള പാഴ്‌ കംപ്യൂട്ടര്‍ സാമഗ്രികള്‍ ഇവര്‍ കമ്പനികളില്‍ നിന്നും 
> ശേഖരിക്കുന്നുണ്ട്‌. കംപ്യൂട്ടര്‍ സ്‌ക്രീന്‍ ടി.വി.യായി രൂപാന്തരപ്പെടുന്ന 
> `ടെക്‌നിക്കുകള്‍' ഇവരുടെ സ്വന്തമാണ്‌. പ്രത്യേകതരം അടുപ്പില്‍ വെച്ച്‌ ചൂടാക്കി 
> ഇലക്‌ട്രോണ്‍ ഗണ്‍ മാറ്റിയാണ്‌ ഇത്‌ സാധിക്കുന്നതെന്ന്‌ പറയപ്പെടുന്നു. 
> ഏതായാലും ഇത്തരത്തിലുള്ള ടി.വി.യും അവിടെ സുലഭം. ഈ ചൂടാക്കല്‍ പ്രക്രിയ വഴി 
> അന്തരീക്ഷത്തിലും മണ്ണിലും ലയിക്കുന്ന രാസപദാര്‍ത്ഥങ്ങളിലും ഇവര്‍ അറിയാതെ 
> ഭക്ഷിക്കുന്ന രാസപദാര്‍ത്ഥങ്ങളും നിരവധി. ബാംഗ്ലൂര്‍ നഗരഹൃദയത്തിലുള്ള കെ.ആര്‍. 
> മാര്‍ക്കറ്റിലേക്കോ, തിരുവനന്തപുരം ചാലകമ്പോളത്തിലെ കംപ്യൂട്ടര്‍ ആക്രി 
> കേന്ദ്രത്തിലേക്കോ എത്തിയാല്‍ ഇലക്‌ട്രോണിക്‌ മാലിന്യശേഖരത്തിന്റെ വ്യാപ്‌തി 
> ബോധ്യമാകും.
>
> ബാംഗ്ലൂരില്‍ >1322 സോഫ്‌ട്‌ വെയര്‍ സ്ഥാപനങ്ങളും >36 ഹാര്‍ഡ്‌വെയര്‍ 
> സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്‌. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ 75 
> കമ്പനികള്‍ മാത്രമാണുള്ളത്‌. അതുകൊണ്ട്‌ തിരുവന്തപുരത്തെ മാലിന്യതോത്‌ നിലവില്‍ 
> കുറവായിരിക്കും. ഒരു വന്‍വികസനത്തിന്‌ ടെക്‌നോപാര്‍ക്ക്‌ 
> തയ്യാറെടുക്കുന്നുണ്ട്‌. ഇതേ രീതിയിലെ നിക്ഷേപം സ്‌മാര്‍ട്ട്‌ സിറ്റിയിലും 
> പ്രതീക്ഷിക്കാം. അപ്പോള്‍ ഭാവിയലുണ്ടാകുന്ന ഇ - മാലിന്യം 
> ഊഹിക്കാവുന്നതേയുള്ളു.മുന്‍നിര ഐ.ടി. കമ്പനികളിലൊന്നായ വിപ്രോയ്‌ക്ക്‌ 
> കര്‍ണ്ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ്‌ ഇ -മാലിന്യത്തെ സംബന്ധിച്ച നോട്ടീസ്‌ 
> അയച്ചുകഴിഞ്ഞു. 2005 മേയ്‌ 30ന്‌ വിശദീകരണത്തിനായി 15 ദിവസം കൂടി കമ്പനി 
> ആവശ്യപ്പെട്ടിരിക്കുകയാണ്‌. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന വിപ്രോയ്‌ക്ക്‌ 
> നോട്ടീസ്‌ കിട്ടിയെങ്കില്‍ മറ്റ്‌ കമ്പനികളുടെ അവസ്ഥ എന്തായിരിക്കും. ബാംഗ്ലൂര്‍ 
> മാത്രം പ്രതിവര്‍ഷം 8000 ടണ്‍ ഇ -മാലിന്യം പുറന്തള്ളുന്നുണ്ട്‌. ഇതോടൊപ്പം 30 
> ശതമാനത്തോളം ഇലക്‌ട്രിക്‌ ഉപകരണ ഭാഗങ്ങളും തെരുവിലേക്കെത്തുന്നുണ്ട്‌. ഇതിനിടെ 
> ശാസ്‌ത്രീയമായ മാലിന്യസംസ്‌ക്കരണ പദ്ധതികളുമായി ബാംഗ്ലൂരില്‍ ഇ -പരിസര എന്ന 
> സ്ഥാപനം തുടങ്ങിക്കഴിഞ്ഞു. ഈ സ്ഥാപനത്തിന്‌ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 
> അംഗീകാരവും 10 ടണ്ണിലേറെ മാലിന്യം സംസ്‌ക്കരിക്കാനുള്ള ശേഷിയുമുണ്ട്‌. ഇ 
> -മാലിന്യത്തില്‍ കേവലം 10 ശതമാനത്തില്‍താഴെ മാത്രമെ പിന്നീട്‌ ഉപയോഗിക്കാന്‍ 
> പറ്റാത്ത തരത്തിലുള്ള വസ്‌തുക്കള്‍ അടങ്ങിയിട്ടുള്ളു എന്നാണ്‌ ഇ -പരിസരയുടെ 
> സ്ഥാപകന്‍ പി. പാര്‍ത്ഥസാരഥി അവകാശപ്പെടുന്നത്‌. ബാക്കിയെല്ലാം വേണ്ട അറ്റകുറ്റ 
> പണികള്‍ നടത്തി ഉപയോഗിക്കുകയോ കമ്പനികള്‍ക്ക്‌ തന്നെ തിരികെ നല്‍കുകയോ ചെയ്യാം.
>
> പിന്‍കുറിപ്പ്‌ അഥവാ അസുഖകരമായ സത്യം രേഖപ്പടുത്തല്‍: ഏഷ്യന്‍ രാജ്യങ്ങളെ 
> കുപ്പതൊട്ടിയാക്കാനുള്ള വികസിതരാജ്യങ്ങളുടെ ശ്രമം അവരുടെ രാജ്യത്തെ പരമാവധി 
> വൃത്തിയാക്കി സൂക്ഷിക്കാനുള്ള വെമ്പലിന്റെ ഭാഗമാണ്‌. ദിവസവും രാവിലെ 
> നടക്കാനിറങ്ങുന്ന മലയാളിയുടെ കയ്യില്‍ ഒരു പോളിത്തീന്‍ കവര്‍ ഉണ്ടാകും. തലേ 
> ദിവസത്തെ ഗാര്‍ഹിക മാലിന്യങ്ങളടങ്ങിയ ഈ കവര്‍ സൗകര്യപൂര്‍വ്വം പാതയോരത്തോ മറ്റ്‌ 
> വീടുകളുടെ മുന്നിലോ വലിച്ചെറിഞ്ഞിട്ട്‌ ഗമയില്‍ നടക്കുകയും ചെയ്യും. ഈ രണ്ട്‌ 
> മാനസികനിലയും തമ്മിലെന്തു വ്യത്യാസം.
>
>  for more information on e-waste see www.blogbhoomi.blogspot.com
>                                                      
> www.e-malinyam.blogspot.com/
> --
> sincerely yours
>
> V K Adarsh
> ___________________________________________
> Lecturer
> Dept. of Mechanical Engg:
> Younus College of Engg: and Technology,
> Pallimukku, Kollam, Kerala
> Mob#   093879 07485
> ___________________________________________
>
>
>
>
> Environment friendly Request:
> "Please consider your environmental responsibility and don't print this 
> e-mail unless you really need to"
>
> Save Paper; Save Trees
>
>       *******
>
>
>



--

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to [email protected]
 To unsubscribe from this group, send email to [EMAIL PROTECTED]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to