Venugopalan K M wrote: > > > *ktµiw*
Please dont post ASCII encoded font depended messages. Post Either on English or in Malayalam Unicode The Converted message ( I used the unicode converter called payyan http://fci.wikia.com/wiki/SMC/Payyans) I was out of station on last 3-4 days. Just seen your invitation now. All (belated) wishes to the programme Anivar സന്ദേശം ചിത്രലേഖയുടെ ഓട്ടോ തീവെച്ച് നശിപ്പിച്ച് രണ്ടര വര്‍ഷത്തിനുശേഷം വീണ്ടും തൊഴില്‍ചെയ്യാനുള്ള സാഹചര്യം ഒരുക്കാന്‍ പുനരധിവാസ കമ്മിറ്റിക്ക് കഴിഞ്ഞത് വളരെയേറെ സന്തോഷം നല്‍കുന്നു. ഇതിനായി ഡോ. ഡി. സുരേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ അക്ഷീണം പരിശ്രമിച്ച കമ്മിറ്റി അംഗങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. സമൂഹത്തിന് ഏതൊരു ദുഷ്ടശക്തിയുടെ പ്രവര്‍ത്തനത്തെയും കൂട്ടായി നേരിട്ട് തോല്‍പിക്കാനുമുള്ള കഴിവുണ്ടെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു. ചിത്രലേഖയുടെ അനുഭവം സമകാലിക രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് നമുക്ക് പലതും പറഞ്ഞുതരുന്നുണ്ട്. അടിസ്ഥാനവര്‍ഗ്ഗം പ്രതീക്ഷയര്‍പ്പിച്ച പ്രസ്ഥാനം ഒളിച്ചുപിടിക്കുന്ന ജാതീയതയും പുരുഷമേധാവിത്വ സമീപനവും അത് പുറത്തുകൊണ്ടുവന്നിരിക്കുന്നു. രാഷ്ട്രീയകക്ഷികളുടെ സമീപനങ്ങളില്‍ ജാതീയത പലപ്പോഴും പ്രകടമാകാറുണ്ട്. മതനിരപേക്ഷകക്ഷികള്‍ അത്തരം സമീപനം നടത്തുമ്പോള്‍ സാധാരണയായി നാം അതിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വീട്ടുവീഴ്ചയായൊ അടവുനയമായൊ ഒക്കെയാണ് കാണുന്നത്. ഇടതുപക്ഷ യൂണിയനില്‍പെട്ട ആളുകള്‍ക്ക് തങ്ങളോടൊപ്പം പണിയെടുക്കാന്‍ എത്തിയ ദലിതയുവതിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിക്കാനും ആക്രമിക്കാനും കഴിയുമ്പോള്‍ പ്രശ്നം നാം കരുതുന്നതിനേക്കാള്‍ ഗുരുതരമാണെന്ന് വ്യക്തമാണ്. താഴ്ന്ന തലങ്ങളില്‍പെട്ടവരുടെ പ്രവര്‍ത്തനങ്ങളില്‍ ദുഷ്പ്രവണതകള്‍ ശരിയായ രാഷ്ട്ര്ീയ വിദ്യാഭ്യാസം ലഭിക്കാഞ്ഞതുമൂലമുണ്ടാകുന്ന അപഭ്രംശമായി കരുതി അവര്‍ക്ക് മാപ്പ് നല്‍കാവുന്നതാണ്. എന്നാല്‍ അവരെ തിരുത്താന്‍ കൂട്ടാക്കാത്ത നേതാക്കന്മാര്‍ മാപ്പര്‍ഹിക്കുന്നില്ല. ചിത്രലേഖയ്ക്ക് സര്‍വമംഗളങ്ങളും നേരുന്നു. ദുഷ്ടശക്തികള്‍ ഇനിയും പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഉള്‍ക്കരുത്തോടെ അവയെ നേരിടാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. നല്ലവരായ ജനങ്ങളുടെ പിന്തുണയുണ്ടെന്ന ഉത്തമ വിശ്വാസത്തോടെ മുന്നോട്ടുപോവുക. ബി.ആര്‍.പി.ഭാസ്കര്‍ തിരുവനന്തപുരം ജൂണ്‍ 6, 2008. --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send email to [email protected] To unsubscribe from this group, send email to [EMAIL PROTECTED] For more options, visit this group at http://groups.google.com/group/greenyouth?hl=en-GB -~----------~----~----~----~------~----~------~--~---
