ചെങ്ങറ സമരത്തിനെതിരെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഉറഞ്ഞാട്ടം.
ചെങ്ങറയില്‍ മോഷണം, സുഖജീവിതം ^മുഖ്യമന്ത്രി തിരുവനന്തപുരം: ചെങ്ങറയില്‍ സമരം ചെയ്യുന്നവര്‍ തോട്ടമുടമയുടെ റബര്‍ മോഷ്ടിച്ച് പണമുണ്ടാക്കി ശാപ്പാടടിച്ച് സുഖജീവിതമാസ്വദിക്കുകയാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ഒരുലക്ഷം രൂപയുടെ റബറാണ് ഇവര്‍ മോഷ്ടിച്ചെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. 'കേരളമേ ഉറക്കമെഴുന്നേല്‍ക്കുക' എന്ന മാധ്യമം പരമ്പരയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ക്ക് ഇങ്ങനെ ജീവിതം തുടരാന്‍ ളാഹ ഗോപാലനും കൂട്ടരും അവസരമുണ്ടാക്കിയിരിക്കുകയാണ്. അവരെ സാവകാശം അവിടെ നിന്ന് കുടിയൊഴിപ്പിക്കും. സമരക്കാരെ സര്‍ക്കാറും തൊഴിലാളിയും പീഡിപ്പിക്കുകയാണെന്ന പ്രചാരണം തെറ്റാണ്. സമരനേതാക്കളുടെ പ്രതിനിധിയായ ളാഹ ഗോപാലനുമായി താന്‍ സംസാരിച്ചിരുന്നു. അവരുടെ സമരം ശരിയായ നടപടിയല്ലെന്നും കോടതി വിധിക്ക് വിരുദ്ധമാണെന്നും താന്‍ ബോധ്യപ്പെടുത്തിയിരുന്നു. അവര്‍ ആവശ്യപ്പെടുന്നത് അഞ്ച് ഏക്കര്‍ ഭൂമിയും അഞ്ച് ലക്ഷം രൂപയും ഓരോര്‍ത്തര്‍ക്കും കിട്ടണമെന്നാണ്. അത് നടക്കുന്ന കാര്യമല്ല. കേരളത്തില്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വെച്ചിട്ടുള്ള നിരവധി പേരുണ്ട്. അവരില്‍ നിന്ന് സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാറിലും മറ്റുജില്ലകളിലും ഇങ്ങനെ കുറെയേറെ ഭൂമി തിരിച്ചുപിടിച്ചു. ഇത് ഭൂരഹിതര്‍ക്ക് ഉടനെ നല്‍കിത്തുടങ്ങും. കയറിക്കിടക്കാന്‍ ഇടമില്ലാത്തവര്‍ക്ക് താമസിക്കാനുള്ള സൌകര്യം സര്‍ക്കാര്‍ നല്‍കും. ഏറെ ഭൂമിയുള്ള മൂന്നാറിലും മറ്റും ഭൂരഹിത കര്‍ഷകര്‍, തോട്ടം തൊഴിലാളികള്‍, ആദിവാസികള്‍ തുടങ്ങിയവര്‍ക്ക് ഭൂമി നല്‍കാന്‍ പദ്ധതിയുണ്ട്. ഈ പദ്ധതിയിലേക്ക് ചെങ്ങറ സമരക്കാര്‍ക്കും അപേക്ഷിക്കാം. അഞ്ച് ഏക്കറും മറ്റും ഒരിടത്തും സര്‍ക്കാര്‍ നല്‍കില്ല. പത്തുസെന്റില്‍ കുറയാത്ത ഭൂമി എല്ലാവര്‍ക്കും ലഭിക്കും. മറ്റ് അപേക്ഷകര്‍ക്ക് തുല്യമായ പരിഗണന ചെങ്ങറ സമരക്കാര്‍ക്കും പ്രതീക്ഷാക്കാമെന്ന് താന്‍ ഉറപ്പു നല്‍കി. എന്നാല്‍ അത് തൃപ്തികരമല്ലെന്ന് പറഞ്ഞ് ളാഹ ഗോപാലാനും കൂട്ടരും തിരിച്ചുപോയി. ചെങ്ങറയില്‍ സമരം ചെയ്യുന്ന ഇവരെ എല്ലാവരെയും ഒഴിപ്പിക്കണമെന്നാണ് ഹൈക്കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി വിധി പ്രകാരം സാവകാശവും സൂക്ഷ്മതയോടെയും ഒഴിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒരു തുള്ളി രക്തം ചിന്താതെ ഒഴിപ്പിക്കാന്‍ നടപടിയെടുക്കും. പോലിസ് അവിടെ കയറിയാലുടന്‍ സമരക്കാര്‍ രണ്ടുതോര്‍ത്തും കൊണ്ട് മരത്തില്‍ കയറും. അത് കഴുത്തില്‍ കെട്ടി, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തും. എന്നിട്ടാണ് അവിടെ റബര്‍ മോഷ്ടിച്ച് കഴിഞ്ഞുകൂടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. -- മാധ്യമം ഒക്ടോബര്‍ 23 --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send email to [email protected] To unsubscribe from this group, send email to [EMAIL PROTECTED] For more options, visit this group at http://groups.google.com/group/greenyouth?hl=en-GB -~----------~----~----~----~------~----~------~--~---
