---------- Forwarded message ----------
From: peaceandrights peaceandrights <[EMAIL PROTECTED]>
Date: 2008/11/2
Subject: നുഴഞ്ഞുകയറിയത് ആരാണ്?
To: [EMAIL PROTECTED]


നുഴഞ്ഞുകയറിയത് ആരാണ്?

പി. അനന്തരാമന്‍
കള്ളക്കേസ് ചമക്കാനും കള്ള സാക്ഷ്യങ്ങള്‍ നിരത്താനും വ്യാജ ഏറ്റുമുട്ടലുകള്‍
സൃഷ്ടിക്കാനും കുപ്രസിദ്ധരായ ഗുജറാത്ത് പോലിസിന്റെ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ
വിവരങ്ങളുടെ ചുവടുപിടിച്ചാണ് കേരളം കലാപഭൂമി ആയി തുടങ്ങിയ
പ്രചാരണങ്ങളാരംഭിച്ചതും ഒരു സമുദായത്തെ മുഴുവന്‍ വെറുപ്പിന്റെയും
സംശയത്തിന്റെയും പൊരിവെയിലില്‍ നിര്‍ത്തുന്നതും.  നാടു വിറപ്പിച്ച് നാട്ടുകാരെ
നാറ്റിച്ച് കുറെ അമ്മമാരെ കണ്ണീര്‍ കുടിപ്പിച്ച് പെട്ടെന്നൊരുനാള്‍ മറ്റൊരു
കേസിന്റെ പേര് പറഞ്ഞ് ഈ ഹാലിളക്കങ്ങള്‍ അവസാനിപ്പിക്കപ്പെടുമെന്ന് മുന്‍
അനുഭവങ്ങളുടെ വെളിച്ചത്തില്‍ കരുതാനാവും. എന്നിട്ടും ഇപ്പോള്‍ നടക്കുന്ന
സംഭവങ്ങളിലെ ദുരൂഹത നീക്കണമെന്നും നിഗൂഢതകളുടെ ചുരുളഴിക്കണമെന്നും
ആവശ്യപ്പെടാന്‍   ഒരാള്‍ പോലും ധൈര്യപ്പെടുന്നില്ല. 'ദേശദ്രോഹി'കള്‍ക്ക് വേണ്ടി
വക്കാലത്ത് പറഞ്ഞു എന്ന ചീത്തപ്പേര് കേട്ട് മരിക്കാന്‍ ഒരു മനുഷ്യാവകാശ
പ്രവര്‍ത്തകരും ആഗ്രഹിക്കില്ല. എല്ലാ ഭാഗത്തും മൂര്‍ച്ചയുള്ള ബ്ലേഡിനു
സമാനമാണല്ലോ ദേശീയത, ഭീകരത എന്ന രണ്ട് പദങ്ങള്‍.ഈ ദേശത്തിന്റെ
സ്വാതന്ത്യ്രസമരത്തെ ഒറ്റുകൊടുത്ത, ഐക്യത്തിന് തുരങ്കം വെക്കുംവിധം മാത്രം
പ്രവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ ശക്തികളാണ് ദേശീയതയുടെ പകര്‍പ്പവകാശക്കാര്‍
ചമഞ്ഞ് പ്രത്യക്ഷ്യപ്പെടാറ്. ജനസമൂഹങ്ങളുടെ ജീവിക്കാനുള്ള, സഞ്ചരിക്കാനുള്ള
വിശ്വസിക്കാനുള്ള അവകാശത്തെ ഭീകരമാം വിധം ഹനിക്കുന്ന, ഗര്‍ഭിണിയുടെ വയര്‍
പിളര്‍ന്ന് കുഞ്ഞിനെ ചുട്ടുകൊല്ലാന്‍ പോലും മടിക്കാത്ത അക്കൂട്ടരാണ് ഇതര
ജനവിഭാഗങ്ങളെയും മതേതര സമൂഹത്തെയും ഭീകരര്‍ എന്നാരോപിച്ച്
കോലാഹലമുണ്ടാക്കാറ്.   ഒരു സ്കൂള്‍ പാഠപുസ്തകത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍
തെരുവിലിറങ്ങി സമരം ചെയ്യാനാഹ്വാനം   നടത്തിയ മതസംഘടനകള്‍ മതപഠനത്തിനെതിരെ
സംസ്ഥാന മുഖ്യമന്ത്രി  ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോഴും നിശãബ്ദത
പാലിക്കുകയാണ്. അത്രമാത്രം പ്രതിരോധത്തിലായിക്കഴിഞ്ഞു അവര്‍. ജനലഴി വളച്ച്
കടന്ന് കാതറുത്ത് കമ്മലെടുക്കുന്ന കള്ളന്‍മാരെക്കാള്‍ ഇപ്പോള്‍ മലയാളി
പേടിക്കുന്നത്  രാത്രികാലങ്ങളിലെ ടെലിവിഷന്‍ വാര്‍ത്താ അവതാരകര്‍ നടത്തുന്ന
ഫോണ്‍ ഇന്‍ വിചാരണകളെയാണ്. വംശഹത്യകളും അരുംകൊലകളും നടത്തുന്നതില്‍
കുപ്രസിദ്ധരായ സംഘ്പരിവാര്‍ നേതാക്കളുടെ മുന്നില്‍ സി.പി.എമ്മിന്റേതടക്കമുള്ള
നേതാക്കള്‍ വന്ന് തങ്ങള്‍ക്ക് ഭീകരബന്ധമില്ല എന്ന് ഏത്തമിടണമെന്ന മട്ടിലാണ്
ഒമ്പതുമണി വാര്‍ത്തകളുടെ തിരക്കഥ. ഉന്നത പോലിസ്് വൃത്തങ്ങള്‍ വെളിപ്പെടുത്തിയത്
എന്ന അവകാശവാദത്തോടെ ചില കേന്ദ്രങ്ങള്‍  ചൊല്ലിക്കൊടുക്കുന്നത്
ഏറ്റുചൊല്ലുകയാണ് നമ്മുടെ വിഖ്യാത പത്രപ്രവര്‍ത്തകര്‍. ചോദ്യമില്ല, സംശയമില്ല,
അന്വേഷണമില്ല . ഏറ്റുപാടല്‍ മാത്രം.
മുഹ്സിന്‍ എന്നൊരു തിരുവനന്തപുരംകാരന്‍ പയ്യനെതിരെ ലെറ്റര്‍ബോംബ്
കേസുണ്ടാക്കിയതിന്റെ അണിയറയിലും ഇതേ പോലിസ്^സംഘ്പരിവാര്‍^മാധ്യമപ്രവര്‍ത്തക
നെറ്റ്വര്‍ക്ക് തന്നെയായിരുന്നു. മാതാപിതാക്കളുടെ ഭാഗ്യത്തിന് മുഹ്സിന്‍
നിരപരാധിയെന്ന് തെളിയിക്കപ്പെട്ടു. അപാരമായ ദൈവാനുഗ്രഹം എന്ന് മാത്രമേ
അതേക്കുറിച്ച് ഓര്‍ക്കാനാവൂ. നമ്മുടെ നിലവിലെ നിയമസംവിധാനത്തില്‍
സങ്കല്‍പിക്കാന്‍ പോലുമാവാത്ത രക്ഷപ്പെടല്‍. അല്ലായിരുന്നെങ്കില്‍ കശ്മീരില്‍
കൊല്ലപ്പെട്ട കണ്ണൂരിലെ, പരപ്പനങ്ങാടിയിലെ,കൊച്ചിയിലെ   പയ്യന്‍മാരുടെ
മാതാപിതാക്കളെപ്പോലെ   നെഞ്ചിലെ നീറ്റല്‍ മറച്ചുപിടിച്ച് അവനെ കാണണ്ടാ എന്ന്
പറയേണ്ടി വന്നേനെ മുഹ്സിന്റെ ഉമ്മക്കും. സ്കൂളില്‍ കൂടെ പഠിക്കുന്ന
കൂട്ടുകാരെപ്പോലും ദ്രോഹിച്ചിട്ടില്ലാത്ത മുഹ്സിനെതിരെ ദേശദ്രോഹക്കുറ്റം
ചമക്കാന്‍ കെല്‍പുള്ള ഇന്റലിജന്‍സ് ഏജന്‍സികള്‍ നിയമം നടപ്പാക്കുന്ന വര്‍ത്തമാന
കാലത്ത് പോലിസ് പറയുന്നത് വെള്ളം ചേര്‍ക്കാതെ വിശ്വസിക്കുക എന്നത്
സാമാന്യബുദ്ധിയെ പ്രതിക്കൂട്ടിലാക്കലാണ്.
അതുകൊണ്ട് തന്നെ ചില സംശയങ്ങള്‍ പങ്കുവെക്കാതെ വയ്യ.
1. പാക് അധീന കശ്മീരിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതിനിടെ ഇന്ത്യന്‍
സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു എന്ന് പോലിസ് പറയുന്ന നാല് ചെറുപ്പക്കാരും
രക്ഷപ്പെട്ടോടിയെത്തി എന്ന് പറയുന്നയാളും ഗുരുതരമായ ക്രിമിനല്‍
പശ്ചാത്തലമുള്ളവരാണ്. കളമശേãരിയില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട്
കോര്‍പറേഷന്റെ ബസ് കത്തിച്ച കേസിലടക്കം പ്രതിചേര്‍ക്കപ്പെട്ടവര്‍. നാട്ടിലെ
നാടന്‍ പോക്കറ്റടിക്കാരുടെ നീക്കങ്ങളും വരവുപോക്കുകളും പോലും കൃത്യമായി
നിരീക്ഷിക്കുന്ന, നിരീക്ഷിക്കാന്‍ ബാധ്യസ്ഥരായ നമ്മുടെ പോലിസിന് അന്തര്‍
സംസ്ഥാന ബന്ധമുള്ള കുറ്റം ആരോപിക്കപ്പെടുന്ന ഇവരുടെ നീക്കങ്ങളെക്കുറിച്ച്
വിവരം ലഭിക്കാഞ്ഞത് എന്തുകൊണ്ടാണ്?
2. അപരിചിതമായ കശ്മീര്‍ താഴ്വരയില്‍നിന്ന് പരിക്കേറ്റ് ഓടി രക്ഷപ്പെട്ട ഭീകരനെ
കേരളത്തിലെത്തും വരെയും പിടിക്കാന്‍ കശ്മീര്‍ തൊട്ട് കന്യാകുമാരി വരെയുള്ള
നാടുകളിലെ പോലിസിനും പട്ടാളത്തിനും കഴിയാഞ്ഞത് എന്തുകൊണ്ടാണ്?
3. മൂന്ന് വര്‍ഷം മുന്‍പ് നടന്ന ബസ് കത്തിക്കല്‍ കേസിലെ പ്രതികള്‍ 'ശിക്വ' എന്ന
താരതമ്യേന പരിചിതമോ പ്രസിദ്ധമോ അല്ലാത്ത സംഘടനയില്‍ അംഗമാണെന്നറിഞ്ഞിട്ടും ഈ
സംഘടനയുടെ വേരുകളെക്കുറിച്ച് ഇത്രനാളും പോലിസ് വേണ്ടവിധം അന്വേഷിക്കാഞ്ഞത്
എന്തുകൊണ്ടാണ്?
4. കേരളത്തില്‍ തീവ്രവാദികള്‍ പിടിമുറുക്കുന്നു എന്ന് ഗുജറാത്ത് പോലിസ് നേരത്തേ
തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടും കേരളം വകവെച്ചില്ലെന്ന  വര്‍ത്തമാനത്തില്‍
വല്ല കഴമ്പുമുണ്ടോ ?
5. വര്‍ഗീയതക്കും പെരും നുണകള്‍ക്കും പേരുകേട്ട ഗുജറാത്ത് പോലിസ് നല്‍കുന്ന
വിവരങ്ങള്‍ പൂര്‍ണമായും സത്യസന്ധമായിരിക്കണമെന്നുണ്ടോ?
6. ഭാര്യയെയും ഭര്‍ത്താവിനെയും ബസില്‍നിന്ന് പിടിച്ചിറക്കി ഭര്‍ത്താവിനെ
വെടിവെച്ചുകൊല്ലുകയും ഭാര്യയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയ ശേഷം കത്തിച്ചു
ചാരമാക്കുകയും ചെയ്ത ശേഷം മരണം ഏറ്റുമുട്ടലിനിടയിലാണെന്ന് പ്രചരിപ്പിച്ചവരാണ്
ഗുജറാത്ത് പോലിസ് എന്ന കാര്യം കേരള പോലിസും മാധ്യമ^രാഷ്ട്രീയപ്രവര്‍ത്തകരും
ഓര്‍ക്കുന്നുണ്ടാവുമോ? (കശ്മീരില്‍ വെടിയേറ്റ് മരിച്ച  ചെറുപ്പക്കാര്‍
ഗുജറാത്തില്‍നിന്നാണ് കശ്മീരിലേക്ക് പോയത് എന്നാണ് പോലിസ് പറയുന്നത്!)
7. തെരഞ്ഞെടുപ്പുകളടുക്കുമ്പോള്‍ തീവണ്ടി കത്തിക്കല്‍ മുതല്‍ ബോംബ്
സ്ഫോടനങ്ങള്‍ വരെയുള്ള ഭീകരാക്രമണങ്ങള്‍ രാജ്യത്ത് ആവര്‍ത്തിക്കപ്പെടുന്നത്
യാദൃച്ഛികമാണ് എന്ന് കരുതാനാകുമോ? (ഈ സംഭവങ്ങള്‍ പിന്നീട് സംഘപരിവാരത്തിന്
പ്രചാരണായുധങ്ങളാവുന്നതും അതു വഴി തെരഞ്ഞെടുപ്പില്‍ അവര്‍
നേട്ടമുണ്ടാക്കുന്നതും തുടര്‍ക്കഥകള്‍).
ഇന്റലിജന്‍സ് ഏജന്‍സികളില്‍ നുഴഞ്ഞുകയറിയ സംഘ്പരിവാര്‍ അനുകൂലികള്‍ ഇതിനകം
തന്നെ രാജ്യത്ത് ചെയ്ത്കൂട്ടിയ ദ്രോഹപ്രവൃത്തികള്‍ എണ്ണമറ്റതാണ്. ഈ
രാജ്യത്തിന്റെ അന്തസ്സിനും ഐക്യത്തിനും ഇത്രയേറെ മങ്ങലേല്‍പിച്ചത് അവരാണ്.
രാജ്യം പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കേ
കേരളത്തില്‍ അക്കൌണ്ട് തുറക്കണമെന്ന കാവിപ്പടയുടെ വ്യാമോഹത്തിന് ഗൃഹപാഠവ്യായാമം
ചെയ്യാനായി തയാറാക്കപ്പെട്ട തിരക്കഥയാണോ കേരളത്തിന്റെ കശ്മീര്‍ തീവ്രവാദി ബന്ധം
എന്ന് ന്യായമായും സംശയിക്കേണ്ടതുണ്ട്. അതിനുവേണ്ടി ആസൂത്രിതമായി തയാറാക്കിയ
പ്രചാരവേലയില്‍ കേരള ജനതയും മതേതരത്വത്തോട് വിട്ടുവീഴ്ചയേതുമില്ലാത്ത
പ്രതിബദ്ധത പുലര്‍ത്തുന്ന ഇടതു സര്‍ക്കാറും കരുവാക്കപ്പെടുന്നെങ്കില്‍ ഇന്ത്യാ
ചരിത്രത്തിലെ സമാനതകളില്ലാത്ത ദുരന്തങ്ങളിലൊന്നായി അത് മാറും.
കശ്മീരില്‍ കൊല്ലപ്പെട്ടവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് പോയവര്‍ തന്നെ എന്ന്
ഉറപ്പുണ്ടെങ്കില്‍ ഫയാസിന്റെ ഉമ്മ പറഞ്ഞതു തന്നെ നമുക്ക് ഏറ്റു പറയാം.
മാതൃരാജ്യത്തിന്റെ അന്തസ്സിനേക്കാള്‍ വലുതല്ല  നമുക്കൊന്നും. പക്ഷേ, ഏതോ
രാഷ്ട്രീയമുതലാളിമാരുടെ ദുരാഗ്രഹം നിറവേറാനുള്ള സദ്യവട്ടത്തിലെ വിറകുകളായാണ്  ആ
ചെറുപ്പക്കാര്‍ എരിഞ്ഞുതീര്‍ന്നതെങ്കില്‍ നമ്മുടെ നാടിന്റെ ദുര്‍ഗതിയോര്‍ത്ത്
ദുഃഖിക്കുകയും നീതി-നിയമപാലന വ്യവസ്ഥയുടെ ദുരവസ്ഥയോര്‍ത്ത് നടുങ്ങുകയും
ചെയ്യുക. നിഷ്പക്ഷവും മുന്‍വിധികളില്ലാത്തതുമായ അന്വേഷണങ്ങള്‍ കൊണ്ടാവണം
നമ്മുടെ സംശയങ്ങള്‍ ദൂരീകരിക്കപ്പെടേണ്ടത്.

മാധ്യമം

(30/10/2008)

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to [email protected]
 To unsubscribe from this group, send email to [EMAIL PROTECTED]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to