നാനോ കാര്‍ഡിയോളജി യിലെ ആദ്യത്തെ ഓണററി പിഎച്ച്.ഡി ബിരുദത്തിന് മലയാളി
സഹോദരന്മാരായ ഡോ. വി.എസ് അജിത് കുമാറും അനുജന്‍ ഡോ. വി.എസ് അരുണ്‍
കുമാറും അര്‍ഹരായി എന്ന കേരളകൗമുദി വാര്‍ത്ത ഒരു സുഹൃത്ത് ഫോര്‍ വേഡ്
ചെയ്തു തന്നിരിക്കുന്നു. വാര്‍ത്ത കണ്ടപ്പോഴാണ് ഈ പഴയ മാരണങ്ങള്‍ ഇതുവരെ
ഒഴിഞ്ഞു പോയില്ലേ എന്ന് ഓര്‍ത്തത്. ഇത് പൊതുശ്രദ്ധയില്‍ കൊണ്ടുവരാന്‍
കൂടിയാണ് ഈ പോസ്റ്റ്

ഭൂലോകത്തെങ്ങുമില്ലാത്ത ശാസ്ത്രീയ ഉഡായിപ്പുമായി ഈ മലയാളി ഡോക്ടര്‍മാര്‍
വീണ്ടും ഇറങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം ശാസ്തമംഗലത്തെ രാമകൃഷ്ണാ
മിഷന്‍ ആശുപത്രിയിലെ ഡോ:അരുണ്‍ കുമാര്‍ , ഡോ:അജിത് കുമാര്‍ എന്നീ
അലോപ്പതി സഹോദരന്മാരാണ് നാനോടെക്നോളജി ശാസ്ത്രജ്ഞന്മാരെന്ന വ്യാജേന
ജനത്തെ പറ്റിക്കാനിറങ്ങിയിരിക്കുന്നത്.

2004-2005 ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ജിജി തോംസണ്‍ ഐ.ഏ.എസിനെ
പോലുള്ള ഉദ്യോഗസ്ഥരെ വരെ കുപ്പിയിലിറക്കി സര്‍ക്കാരിന്റെ കോടികള്‍
വെട്ടിച്ച് ഒരു "നാനോ ടെക്നോളജി സെന്റര്‍ " കെട്ടിപ്പടുക്കാന്‍
പദ്ധതിയിട്ട ഇവര്‍ കേരളകൗമുദി ദിനപ്പത്രത്തിലാണ് ശാസ്ത്രീയ
വിഡ്ഢിത്തങ്ങള്‍ നിറഞ്ഞ ലേഖനങ്ങളും ഇന്റര്‍വ്യൂകളുമായി ജനത്തിനു
മുന്നില്‍ അവതരിക്കുന്നത്.

Read Full Story with Pictures
http://medicineatboolokam.blogspot.com/2009/01/nanotechnology-frauds-on-loose.html



-- 
Any responsible politician should be encouraging a home grown Free
Software industry because it creates the basis for future jobs.
Learning Windows is like learning to eat every meal at McDonalds.

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to [email protected]
 To unsubscribe from this group, send email to 
[email protected]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to