---------- Forwarded message ----------
From: ഉഷാകുമാരി.ജി. <noreply-comm...@blogger.com>
Date: 2009/3/9
Subject: [ഒരു കപ്പ്‌ ചായ] New comment on ലിപ്‌സ്റ്റിക്കും മൊബൈലും.
To: kmvenuan...@gmail.com


ഉഷാകുമാരി.ജി. <http://www.blogger.com/profile/18032383912526037634> has left
a new comment on the post "ലിപ്‌സ്റ്റിക്കും
മൊബൈലും<http://orukappuchaaya.blogspot.com/2009/03/blog-post.html?ext-ref=comm-sub-email>":


അത്ഭുതക്കുട്ടി,രാജേഷ്,കുമാരന്‍,വാഴക്കോടന്‍,മൈത്രേയി,വിശാഖ്
ശങ്കര്‍,കെ.എം.വേണുഗോപാലന്‍ ....വായനയ്ക്കും ചര്‍ച്ചയ്ക്കും നന്ദി.
അത്ഭുതക്കുട്ടിക്കുള്ള മറുപടി വിശാഖ് ശങ്കറിന്റെ കമന്റിലുണ്ട്.രാജേഷ്
പറയുന്നു,“there is something wrong with many of these feminist concepts.“
തുരന്നു പറയൂ,വ്യക്തമല്ല.

വിശാഖ്,സിനിമാറ്റിക് ഡാന്‍സിനോടുള്ള വിയോജിപ്പ് കൂടുതല്‍
വിശദമാക്കാമോ?സിനിമയില്‍ അതിന്റെ സഭ്യാസഭ്യങ്ങള്‍ ശരിവെയ്ക്കുകയും പുറത്ത് അതു
കാണുമ്പോള്‍ ചൊടിക്കുകയും ചെയ്യുന്നു ചിലര്‍. സിനിമാറ്റിക് ഡാന്‍സിനേക്കാള്‍
ശരീര ചലനങ്ങളും ശരീരഭാഗങ്ങളും പ്രകടമാക്കുന്ന തിരുവാതിര,ഒപ്പന,നാടോടിനൃത്തം
മുതലായവയ്ക്കു യൂത്ത്ഫെസ്റ്റിവലുകളില്‍ യാതൊരു വിലക്കുമില്ല...
അതിലെ ശരീരത്തെക്കുറിച്ച് ഇത്രയ്ക്കു പേടിയോ വിശുദ്ധിബോധമോ ആരും
പ്രകടമാക്കാറുമില്ല.
ഈ ഭയം മലയാളി സമൂഹത്തില്‍ വളരെ പ്രബലമാണ്.അതെല്ലാം കൂടി സ്ത്രീകളുടെ പുറത്ത്
കെട്ടിവെയ്ക്കാനുള്ള തത്രപ്പാടാണിതെല്ലാം.കാഴ്ച്ചക്കാരൊക്കെ പുരുഷന്മാരും
കാഴ്ച്ചവസ്തു സ്ത്രീയും എന്ന മുന്നുപാധിയിലാണ് വിലക്കുകള്‍
ഒക്കെ.ആണ്‍കുട്ടികള്‍ വളഞ്ഞും പുളഞ്ഞും കുതറിത്തെറിച്ചും ചാടിയും പറന്നും
ശരീരമിളക്കി നൃത്തം ചെയ്യുന്നതില്‍ ഇത്ര ഭീതി നമുക്കൊക്കെ ഉണ്ടോ? ആരെയും
വെല്ലുവിളിക്കുകയൊ ചോദ്യം ചെയ്യുകയോ അല്ല ഞാന്‍,മറിച്ച് നമ്മുടെയെല്ലാം
അബോധത്തിലെ വിലക്കുകളെയും ഭീതികളെയും മനസ്സിലാക്കാന്‍ ശ്രമിക്കുന്നു എന്നു
മാത്രം.

കെ. എം വേണുഗോപാലന്റെ അഭിപ്രായങ്ങള്‍ക്കു പ്രത്യേകം നന്ദി. അവ പോസ്റ്റിന്റെ
ആശയമണ്ഡലത്തെ കൂടുതല്‍ വികസ്വരമാക്കുന്നു.പീഡനത്തിനെതിരെ
പ്രവര്‍ത്തിക്കുന്നവരോടും സ്ത്രീ സുരക്ഷാസമിതിക്കാരൊടും
എതിര്‍പ്പുണ്ടായിട്ടല്ല.മറിച്ച് അവരുടെ അതിരുകവിഞ്ഞുള്ള ഊന്നല്‍
ഇരുതലമൂര്‍ച്ചയുള്ളതാണ്,തിരിഞ്ഞു കുത്തുന്നത്.പൊതുസമൂഹത്തില്‍ ചാരിത്ര്യത്തെ
വീണ്ടും വീണ്ടും ഉറപ്പിക്കുന്നു എന്നതിനാല്‍ സൂക്ഷ്മമായ ഇടപെടലും വിശകലനവും ഈ
മേഖല ആവശ്യപ്പെടുന്നുണ്ട്. പീഡനത്തിനിരയായ സ്ത്രീ മുഖം മറച്ചും പ്രതിയായ
പുരുഷന്‍ മുഖം വെളിവാക്കിയുമാണ് കണ്ടുവരാറ്‌.

സ്ത്രീ ശരീരത്തിന്റെ ഏതു നിലയും അതിന്റെ ഏതാവിഷ്കാരവും പുരുഷാധിപത്യദൃഷ്ടിയില്‍
ലൈംഗികവും വസ്തുവല്‍കൃതവും അതുകൊണ്ടു തന്നെ നിഗൂഢവും സ്ഫോടനാത്മകവുമായി
നിലനില്‍ക്കുന്നു.ഇടതു ഭാഗത്തെ വയറുകാണപ്പെടുമെന്നതു കൊണ്ട് സാരിയുടുത്ത
സ്ത്രീകള്‍ ഏതു തിരക്കിലും ഇടതുകൈ ബസ്സിന്റെ കമ്പിയില്‍
ഉയര്‍ത്തിപ്പിടിക്കാറില്ല. ഇതൊക്കെ നിത്യവുംകാണുന്നുണ്ട്.സ്ത്രീ സ്വയം
ഏറ്റുവാങ്ങുന്നതും അടിച്ചേല്‍പ്പിക്കപ്പെടുന്നതു ആയ ഇരയുടെ അബോധവും
ചാരിത്ര്യ/വിശുദ്ധിബോധങ്ങളും കൂടി വരുകയാണോ? വിമന്‍ സിറ്റിസണ്‍ഷിപ്പിനെ
കുറിച്ചൊന്നും അതര്‍ഹിക്കുന്ന അര്‍ഥത്തില്‍ ഉടനെയൊന്നും സ്ത്രീ പ്രസ്ഥാനങ്ങള്‍
ചര്‍ച്ചചെയ്യാന്‍ പോകുന്നില്ല. അത്രയൊന്നും അവ
ജനാധിപത്യവല്‍ക്കരിക്കപ്പെട്ടിട്ടില്ല.
മുഖ്യധാരാ ഇടതുപക്ഷത്തിന്റെ ഈ മേഖലയിലുള്ള ഇടപെടല്‍ വേറെ തന്നെ ഒരു
പോസ്റ്റിനുള്ള വകയാണ്.

എന്തായാലും എല്ലാവര്‍ക്കും നന്ദി.

Post<https://www.blogger.com/comment.g?blogID=419330539935636956&postID=7740099267857003229&ext-ref=comm-sub-email>a
comment.

Unsubscribe<http://www.blogger.com/comment-unsubscribe.g?blogID=419330539935636956&postID=7740099267857003229>to
comments on this post.


Posted by ഉഷാകുമാരി.ജി. to ഒരു കപ്പ്‌
ചായ<http://orukappuchaaya.blogspot.com/?ext-ref=comm-sub-email>at
March 8, 2009 12:02 PM



-- 
http://venukm.blogspot.com/

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to greenyouth@googlegroups.com
 To unsubscribe from this group, send email to 
greenyouth+unsubscr...@googlegroups.com
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to