ദില്ലി: ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ മിനിമം കൂലി സംസ്ഥാനത്ത്‌ 160
രൂപയാക്കി വര്‍ധിപ്പിച്ചുവെന്ന്‌ മന്ത്രി പി.കെ.ഗുരുദാസന്‍ നിയമസഭയെ അറിയിച്ചു.
കേന്ദ്ര ബജറ്റില്‍ നിശ്ചയിച്ചിരിക്കുന്ന കൂലി നൂറു രൂപയാണ്‌.
ചോദ്യത്തോരവേളയില്‍ പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്‌ടിയുടെ ചോദ്യത്തിന്‌ മറുടപടി
പറയുകയായിരുന്നു മന്ത്രി.

അന്ധര്‍ക്ക്‌ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കുന്നതിന്‌ പ്രത്യേക നിയമനം
നടത്തുന്ന കാര്യം പരിഗണനയിലുണ്‌ടെന്ന്‌ മുഖ്യമന്ത്രി വിഎസ്‌ അച്യുതാനന്ദന്‍
അറിയിച്ചു.

ഇ.എം.എസ്‌ ഭവന പദ്ധതി 2011 ല്‍ പൂര്‍ത്തിയാക്കുമെന്ന്‌ തദ്ദേശഭ ഭരണ വകുപ്പ്‌
മന്ത്രി പാലൊളി മുഹമ്മദ്‌ കുട്ടി പറഞ്ഞു. ഈ പദ്ധതി പ്രകാരം ഇതുവരെയായി 32,436
വീടുകള്‍ നിര്‍മിച്ചുനല്‍കിയെന്നും ഇതിനുവേണ്ടി തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങളുടെ
പദ്ധതി വിഹിതത്തിന്റെ പതിനഞ്ച്‌ ശതമാനം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി
അറിയിച്ചു

--~--~---------~--~----~------------~-------~--~----~
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
 To post to this group, send email to [email protected]
 To unsubscribe from this group, send email to 
[email protected]
 For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB
-~----------~----~----~----~------~----~------~--~---

Reply via email to