*http://mangalam.com/index.php?page=category&cid=39*<http://mangalam.com/index.php?page=detail&nid=203709>
** *അരങ്ങില്‍ നിന്ന്- C.S. ചന്ദ്രിക* *ചെങ്ങറ നല്‍കുന്ന രാഷ്‌ട്രീയ വിദ്യാഭ്യാസം* ** ചെങ്ങറ സമരം മൂന്നാം ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ചെങ്ങറയില്‍ നടക്കുന്നതു ഭൂമിക്കു വേണ്ടിയുള്ള പോരാട്ടമാണെന്നു മന്ത്രി ഏ.കെ. ബാലന്‍ ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നതു നല്ലതു തന്നെ. ചെങ്ങറ സമരത്തെക്കുറിച്ച് ഇതുവരെ സര്‍ക്കാരിന്റെ നിലപാട് ഇതായിരുന്നില്ല. പക്ഷേ ഒരു പ്രസ്‌താവന എന്നതിനപ്പുറം ഈ സമരത്തോടുള്ള പ്രായോഗികസമീപനത്തില്‍ സര്‍ക്കാരില്‍നിന്ന് അനുകൂലമായ യാതൊരു നീക്കവും ഉണ്ടാകില്ല എന്നതും മന്ത്രിയുടെ പ്രസ്‌താവനയില്‍ വളരെ വ്യക്‌തമാണ്! ബലം പ്രയോഗിക്കാതെയും രക്‌തം വീഴ്‌ത്താതെയും സമരക്കാരെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കണമെന്ന കോടതിനിര്‍ദ്ദേശമായിരിക്കണം യഥാര്‍ത്ഥത്തില്‍ അടിച്ചമര്‍ത്തല്‍ നയത്തിനു പകരം കടുത്ത അവഗണനാ നയത്തിന്റെ പിറകില്‍ എന്നു വിചാരിക്കേണ്ടിയിരിക്കുന്നു. സമരക്കാര്‍ക്കു പകരം ഭൂമി നല്‍കാന്‍ പത്തനംതിട്ട ജില്ലയില്‍ മിച്ചഭൂമിയോ റവന്യൂ ഭൂമിയോ ഇല്ല എന്നും ഭൂമി ഒഴിയാത്തതിനാല്‍ കോടതിയില്‍ കേസു വന്നാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല എന്നും മന്ത്രി തീര്‍ത്തു പറയുന്നതു കേള്‍ക്കുമ്പോള്‍ ഈ സമരത്തിലൂടെ സര്‍ക്കാരിനു മുന്നില്‍ ഉന്നയിക്കപ്പെട്ട ആവശ്യങ്ങള്‍ ഒരു കാലത്തും പരിഹരിക്കപ്പെടില്ല എന്നാണോ മനസ്സിലാക്കേണ്ടത്? ചുരുക്കിപ്പറഞ്ഞാല്‍ ചെങ്ങറയില്‍നിന്നു സമരക്കാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിനു നിവൃത്തിയില്ല, സമരക്കാരുടെ ഭൂമിക്കുവേണ്ടിയുള്ള ആവശ്യം പരിഹരിക്കാന്‍ സന്നദ്ധവുമല്ല. അതുകൊണ്ടുതന്നെ ചെങ്ങറയിലെ സമരത്തിന്റെ ആവശ്യങ്ങള്‍ എങ്ങനെ പരിഹരിക്കപ്പെടണം എന്ന ചോദ്യം ഇപ്പോള്‍ കേരളത്തിലെ സിവില്‍ സമൂഹത്തിന്റെ മുന്നിലാണ് ഏറ്റവും ശക്‌തമായി ഉയര്‍ന്നു നില്‍ക്കുന്നത്. സമീപകാലത്ത് കേരളത്തില്‍ ആദിവാസികളുടെയും ദളിതുകളുടെയും നേതൃത്വത്തിലുള്ള സ്വാതന്ത്ര്യസമരങ്ങള്‍ ഉയര്‍ന്നു വന്നിട്ടുളളതു കൃഷിഭൂമിക്കു വേണ്ടിയാണ്. കഴിഞ്ഞ ഒരു ദശകത്തിനുളളില്‍ കേരളത്തിലെ ഇടതു വലതു സര്‍ക്കാരുകള്‍ക്കും രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കും വിശേഷിച്ച് ഇടതുപക്ഷ പാര്‍ട്ടികള്‍ക്കും നേരേ അതിശക്‌തമായ വെല്ലുവിളികളുയര്‍ത്തിയതു കൃഷിഭൂമിക്കു വേണ്ടി ആദിവാസികള്‍ നടത്തിയ സമരങ്ങളായിരുന്നു. കോളനികളില്‍നിന്നു കൃഷിഭൂമിയിലേക്കു എന്ന രാഷ്‌ട്രീയമുദ്രാവാക്യം ഉയര്‍ത്തുന്ന ദളിത് സ്വത്വപ്രഖ്യാപനത്തിന്റെ കൂടി ഏറ്റവും സജീവവും ശക്‌തവുമായ സമരമാണ് ചെങ്ങറ സമരം. ചെങ്ങറയിലെ ഹാരിസന്‍ മലയാളം എസേ്‌റ്ററ്റില്‍ ദളിതുകളുടെ മുന്‍കയ്യില്‍ ആദിവാസികളും ചില പിന്നോക്ക ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുള്ളവരും ഒന്നിച്ചു ചേര്‍ന്നു നടത്തുന്ന കൃഷിഭൂമിക്കു വേണ്ടിയുള്ള സമരം 2007 ഓഗസ്‌റ്റ് നാലിനു തുടങ്ങിയതാണ്. കേരളം ഇതു വരെ കണ്ടിട്ടില്ലാത്ത വിധം ഈ സമരം രണ്ടു വര്‍ഷം പിന്നിട്ടു കഴിഞ്ഞു. തുടക്കത്തില്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി എത്തിയ ഏഴായിരത്തോളം കുടുംബങ്ങള്‍ ഇവിടെയുണ്ടായിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി ഭൂമിയുടെ ഉടമസ്‌ഥത തുടരുന്ന ഹാരിസന്‍ കമ്പനിയില്‍ നിന്ന് കൃഷിഭൂമിയുടെ അവകാശം ഭൂരഹിതരായ തങ്ങള്‍ക്കു നല്‍കണമെന്ന ആവശ്യമാണ് ഈ സമരത്തിലൂടെ ഉയര്‍ന്നിരിക്കുന്നത്. കോര്‍പ്പറേറ്റ് ഏജന്‍സികള്‍ ഇവിടത്തെ ഭൂമിയും പ്രകൃതി വിഭവങ്ങളും കയ്യേറി സ്വന്തമാക്കിക്കൊണ്ടിരിക്കുന്ന ആസൂത്രിതമായ അധിനിവേശത്തിന്റെ ഇക്കാലത്ത് ഈ സമരം എല്ലാ തരത്തിലും അങ്ങേയറ്റം നിര്‍ണായകവും രാഷ്‌ട്രീയപ്രാധാന്യമുള്ളതുമാണ്. അധികാര രാഷ്‌ട്രീയപ്പാര്‍ട്ടികളും സ്‌ഥാപനങ്ങളും മാത്രമല്ല പ്രബലരായ മാധ്യമങ്ങളും കഴിഞ്ഞ രണ്ടു വര്‍ഷമായി നടന്നു കൊണ്ടിരിക്കുന്ന ഈ ജനകീയസമരത്തെ അവഗണിക്കുന്നതിലോ ആക്രമിക്കുന്നതിലോ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഹാരിസന്റെ സംരക്ഷണത്തിനു വേണ്ടിയുള്ള ഒരു വലിയ സംയുക്‌തസംരംഭം പോലെ. നാലു സ്‌ത്രീകള്‍ ആസൂത്രിതമായി ബലാത്സംഗം ചെയ്യപ്പെട്ടതും ചെറുപ്പക്കാര്‍ അതിക്രൂരമായി മര്‍ദ്ദിക്കപ്പെട്ടതും മുഖ്യധാരാ മാധ്യമങ്ങള്‍ക്കൊരു വാര്‍ത്ത പോലുമായിരുന്നില്ല.ഭൂമിയും തൊഴിലും വരുമാനവും ഭക്ഷണവും ആരോഗ്യവുമൊക്കെ നിഷേധിക്കപ്പെട്ട ദലിതുകള്‍ക്കും ആദിവാസികള്‍ക്കും നേരേ നടക്കുന്ന അടിച്ചമര്‍ത്തലിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് ഈ വിധമുള്ള അവഗണന. എന്നാല്‍, ചെങ്ങറ സമരത്തിന്റെ പശ്‌ചാത്തലത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പ്രസിദ്ധീകരിച്ച ചെങ്ങറ ഐക്യദാര്‍ഢ്യപുസ്‌തകം ഇന്നേവരെയുള്ള ഈ സമരത്തിന്റെ ശക്‌തമായ അടയാളപ്പെടുത്തലാണ്. ചെങ്ങറ സമരത്തെ കൂടുതല്‍ അടുത്തു നിന്ന് മനസ്സിലാക്കാന്‍, അതിന്റെ ആഴവും ഉയരവും ഗ്രഹിക്കാന്‍ പൊതുസമൂഹത്തെ ഇതു സഹായിക്കും എന്ന പ്രതീക്ഷയോടെയാണ് ഈ പുസ്‌തകം പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്. സമരഭൂമി എന്ന ഭാഗത്തു കൊടുത്തിട്ടുള്ള ളാഹ ഗോപാലനുമായുള്ള അഭിമുഖത്തില്‍ ചെങ്ങറയില്‍ നടക്കുന്ന സമരത്തിന്റെ പശ്‌ചാത്തലത്തെക്കുറിച്ചും സമരമുയര്‍ത്തുന്ന ആവശ്യങ്ങളുടെ രാഷ്‌ട്രീയത്തെക്കുറിച്ചും സമരസമീപനങ്ങളെക്കുറിച്ചും സമരഭൂമിയിലെ ജീവിതത്തെക്കുറിച്ചുമുള്ള അനുഭവങ്ങളും വിശകലനവുമുണ്ട്. ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടു പല പ്രകാരത്തില്‍ ഇവിടെ ശക്‌തമായി ഉയര്‍ന്നു വന്ന പ്രതികരണങ്ങളാണു പുസ്‌തകത്തിന്റെ പ്രധാന ഉള്ളടക്കം. കവിതകളും അഭിവാദ്യങ്ങളും ലേഖനങ്ങളും കത്തുകളും റിപ്പോര്‍ട്ടുകളും ഇതിലുള്‍പ്പെടുന്നു. ചെങ്ങറ സമരത്തോടു ബന്ധപ്പെട്ട് കേരളത്തിലെ ഭൂപരിഷ്‌ക്കരണത്തെ നിശിതമായി വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍ ഈ പുസ്‌തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. ഡോ. ടി ടി ശ്രീകുമാര്‍, കെ വേണു, ഡോ. കെ. ടി റാംമോഹന്‍, സി ആര്‍ നീലകണ്‌ഠന്‍, ജെ. ദേവിക, സണ്ണി എം. കപിക്കാട് , കെ എം. സലിംകുമാര്‍, എം. ആര്‍. രേണുകുമാര്‍ തുടങ്ങിയവരുടെ ലേഖനങ്ങള്‍ കേരളത്തില്‍ നടന്ന ഭൂപരിഷ്‌കരണത്തിന്റെ വിവിധങ്ങളായ തലങ്ങളാണ് വിമര്‍ശന, വിശകലന വിധേയമാക്കുന്നത്. കേരളത്തില്‍ പല ആശയങ്ങളും നടപ്പിലാക്കിയ ഇടതുപക്ഷ പൊതുസമ്മതിയെ അപനിര്‍മിക്കേണ്ടതുണ്ടെന്ന നിലപാടില്‍ നിന്നു കൊണ്ട് ഡോ.ടി ടി ശ്രീകുമാര്‍ ഭൂപരിഷ്‌ക്കരണത്തെക്കുറിച്ച് നടത്തുന്ന വിശകലനം വളരെ ശ്രദ്ധേയമാണ്. കേരളത്തിലെ ഭൂപരിഷ്‌കരണവമുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ എഴുപതുകളില്‍ എന്‍. ഇ. ബലറാം മുതല്‍ ഇപ്പോള്‍ ഡോ.തോമസ് ഐസക് വരെയുള്ളവര്‍ നിര്‍മിച്ചെടുക്കാന്‍ ശ്രമിച്ച ഇടതുപക്ഷപൊതുസമ്മതിയെ മറ നീക്കി കാണിക്കുകയും അതിന്റെ പ്രായോഗികവും പ്രത്യയശാസ്‌തപരവുമായ മര്‍മ്മങ്ങളില്‍ ആഞ്ഞടിക്കുകയും ചെയ്യുന്നു എന്നതാണു ചെങ്ങറ സമരത്തിന്റെ രാഷ്‌ട്രീയവും സൈദ്ധാന്തികവുമായ പ്രാധാന്യം എന്ന കാഴ്‌ചപ്പാടില്‍ നിന്നുകൊണ്ടാണ് ഈ വിശലനം മുന്നോട്ടു പോകുന്നത്. മറ്റൊരു തരത്തില്‍ കെ വേണു വും ഡോ. കെ ടി റാംമോഹനും ചര്‍ച്ച ചെയ്യുന്നതും ഭൂപരിഷ്‌കരണത്തിന്റെ ചെങ്ങറ രാഷ്‌ട്രീയവും ചെങ്ങറയും കേരളത്തിലെ കാര്‍ഷികബന്ധങ്ങളും ആണ്. പുസ്‌തകത്തിലെ ഓരോ വിശകലനങ്ങളുടേയും വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. ഈ പുസ്‌തകത്തിലെ ലേഖനങ്ങള്‍ക്കും മറ്റു രേഖകള്‍ക്കും കേരളത്തില്‍ വലിയ രാഷ്‌ട്രീയസംവാദമുയര്‍ത്തി വിടാനുള്ള ശേഷിയുണ്ട്. ചെങ്ങറ സമരം ഉയര്‍ത്തുന്ന രാഷ്‌ട്രീയം മനസ്സിലാക്കാന്‍ കേരളത്തിലെ സിവില്‍സമൂഹം ബാധ്യസ്‌ഥമായിരിക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് സി. കെ. ജാനുവിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുമ്പില്‍ കുടില്‍ കെട്ടി നടത്തിയ സമരത്തിന്റെ ആവശ്യങ്ങള്‍ കേട്ട് അഞ്ചേക്കര്‍ ഭൂമിയോ? എന്നു പറഞ്ഞ് നടുങ്ങുകയും അമ്പരക്കുകയും വിമര്‍ശിക്കുകയും എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്‌ത മുഖ്യാധാരാ മധ്യവര്‍ഗ മലയാളിസമൂഹത്തിനും രാഷ്‌ട്രീപ്പാര്‍ട്ടികള്‍ക്കും ചെങ്ങറ നല്‍കുന്ന രാഷ്‌ട്രീയ വിദ്യാഭ്യാസം നയ സമീപനങ്ങളിലെ മാറ്റങ്ങള്‍ക്കുള്ള ബോധവല്‍ക്കരണം കൂടിയാണ്. -- "The resources of the world are for us all to share. Let us affirm our faith in that common cause" - Dr. Ilina Sen --~--~---------~--~----~------------~-------~--~----~ You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For more options, visit this group at http://groups.google.com/group/greenyouth?hl=en-GB -~----------~----~----~----~------~----~------~--~---
