സംവരണം: എന്‍.എസ്.എസ് ആവശ്യം ന്യായമെന്ന് പാലോളി http://www.mathrubhumi.com/story.php?id=75103
Posted on: 02 Jan 2010 മലപ്പുറം: സംവരണ വിഷയത്തില്‍ എന്‍.എസ്.എസ് പ്രകടിപ്പിച്ച ആശങ്ക ന്യായമാണെന്ന് തദേശ സ്വയംഭരണവകുപ്പുമന്ത്രി പാലോളി മുഹമ്മദുകുട്ടി പറഞ്ഞു. മുന്നോക്കവിഭാഗങ്ങള്‍ക്കും സംവരണം വേണമെന്ന എന്‍.എസ്.എസ്. ആവശ്യത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി ചര്‍ച്ച ചെയ്യും. മുന്നോക്കവിഭാഗത്തില്‍ ജനിച്ചു എന്നതുകൊണ്ട് മാത്രം ഒരാള്‍ക്ക് സംവരണം നിഷേധിക്കുന്നത് ശരിയല്ല. എന്നാല്‍ മറ്റ് വിഭാഗങ്ങള്‍ക്ക് ദോഷം വരാത്ത രീതിയില്‍ സംവരണം നടപ്പിലാക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മലപ്പുറത്ത് വ്യക്തമാക്കി. എന്‍.എസ്.എസിന്റെ നിലപാട് സി. പി. എം.അംഗീകരിക്കുന്നതിന്റെ സൂചനയാണ് പാലോളിയുടെ പ്രസ്താവന വ്യക്തമാക്കുന്നത്. അതേസമയം സംവരണം എന്നത് പിന്നോക്കവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്ന് മുസ്‌ലീം ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി കോഴിക്കോട്ട് പറഞ്ഞു ------------------------------------------- http://www.mathrubhumi.com/story.php?id=74964 നായര്‍ സമുദായത്തിനും സംവരണം വേണം: എന്‍.എസ്.എസ്. Posted on: 02 Jan 2010 ചങ്ങനാശ്ശേരി: സര്‍ക്കാര്‍ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും പിന്നാക്ക സമുദായങ്ങള്‍ക്കെന്ന പോലെ നായര്‍ സമുദായത്തിനും സംവരണം വേണമെന്ന് എന്‍.എസ്.എസ്. ആവശ്യപ്പെട്ടു. കഴിഞ്ഞ ആറ് പതിറ്റാണ്ടായി മുന്നാക്കമെന്ന മുദ്രകുത്തി, യോഗ്യതയേയും കഴിവിനേയും അവഗണിച്ച്, സര്‍ക്കാര്‍ നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും നായര്‍സമുദായത്തെ ഒഴിവാക്കിയിരിക്കുകയാണ്. ഇതിനാല്‍, സമുദായം രണ്ടു രംഗത്തും സാമ്പത്തികമായും പിന്നാക്കവിഭാഗമായി മാറിയിട്ടുണ്ടെന്ന് 133-ാമത് മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച പെരുന്നയിലെ മന്നംനഗറില്‍ നടന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനം അംഗീകരിച്ച ഔദ്യോഗിക പ്രമേയം ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ വിവേചനപരമായ നിലപാട് കാരണം സര്‍ക്കാര്‍ സര്‍വീസുകളിലും സംവരണം ബാധകമായ ഇതര സ്ഥാപനങ്ങളിലും നായര്‍ സമുദായാംഗങ്ങളുടെ പ്രാതിനിധ്യം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ചില ജില്ലകളില്‍ പ്രാതിനിധ്യം പൂര്‍ണമായി ഇല്ലാതായിട്ടുമുണ്ട്. ഇതേപ്പറ്റി വസ്തുനിഷുമായ പഠനം നടത്തി പ്രശ്‌നപരിഹാരമുണ്ടാക്കണമെന്ന് എന്‍.എസ്.എസ്. ട്രഷറര്‍ പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് അഡ്വ.പി.വി.നീലകണുപിള്ള അധ്യക്ഷനായിരുന്നു. ക്രൈസ്തവര്‍ക്കും മുസ്‌ലിങ്ങള്‍ക്കും ന്യൂനപക്ഷപദവി നല്‍കി, അതിന്റെ ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പുറമെ പിന്നാക്ക വിഭാഗമെന്ന പരിഗണനയും നല്‍കുന്നു. വോട്ടുബാങ്ക് ലക്ഷ്യമാക്കി ചില വിഭാഗങ്ങളെ പ്രീണിപ്പിക്കുന്ന രാഷ്ട്രീയനയമാണ് ഇതിന് കാരണം. ഹൈന്ദവരെ മുന്നാക്കമെന്നും പിന്നാക്കമെന്നും വേര്‍തിരിച്ച് ഒരുവിഭാഗത്തിന് സംവരണവും മറ്റാനുകൂല്യങ്ങളും നല്‍കുന്നു. എല്ലാ വിഭാഗങ്ങളിലും പെട്ട, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്ന നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടാണ് പിന്നാക്കാവസ്ഥ കണക്കിലെടുത്ത് നായര്‍സമുദായത്തിനും സംവരണാനുകൂല്യം നല്‍കണമെന്നാവശ്യപ്പെടുന്നതെന്ന് എന്‍.എസ്.എസ്. അസിസ്റ്റന്റ് സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വിശദീകരിച്ചു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ മേല്‍ത്തട്ടിനെ വേര്‍തിരിക്കണമെന്ന് സുപ്രിംകോടതിതന്നെ നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ എന്‍.എസ്.എസ്സിന്റെ പ്രഖ്യാപിത നിലപാടില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം 'മാതൃഭൂമി'യോട് പറഞ്ഞു. -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
