I remember Zizek's interesting observation at Kochi, about people talking of 'alternative modernities'.: That the only historical model of alternative modernity (under capitalism ) as far as he could see, did appear in the twenties and thirties of last Century in Europe; and that is called FASCISM..!
Thanks, Venu. On Jan 29, 1:20 pm, Anil Tharayath <[email protected]> wrote: > ---------- Forwarded message ---------- > From: Anil Tharayath Varghese <[email protected]> > Date: 2010/1/29 > Subject: Fwd: സിസെക്കിനെ കൊണ്ടുവന്ന സാമന്തബുദ്ധിജീവികള്‍ അറിയാന്‍ > To: [email protected] > > ---------- Forwarded message ---------- > From: "R. Ramakumar" <[email protected]> > Date: Jan 29, 8:54 am > Subject: സിസെക്കിനെ കൊണ്ടുവന്ന സാമന്തബുദ്ധിജീവികള്‍ അറിയാന്‍ > To: FEC-Fourth Estate Critique > > For discussion (from today's Deshabhimani): > > സിസെക്കിനെ കൊണ്ടുവന്ന സാമന്തബുദ്ധിജീവികള്‍ അറിയാന്‍ > > എ എം ഷിനാസ് > > "സിദ്ധാന്തം പ്രത്യയശാസ്ത്രമണ്ഡലത്തിലെ വര്‍ഗസമരമാണ്'' -അല്‍ത്തൂസര്‍ > > കേരളത്തിലെ മധ്യവര്‍ഗ ആധുനികോത്തര ബുദ്ധിജീവികളെ ടാക്സി ഡ്രൈവര്‍മാരും > പാശ്ചാത്യബുദ്ധിജീവികളെ, പ്രത്യേകിച്ച് ഫ്രഞ്ച് ദാര്‍ശനികരെ പെട്രോള്‍ > പമ്പുമായി ഉപമിച്ചാല്‍ രസകരമായ ഒരു ഭാവനാചിത്രം മനസ്സില്‍ നെയ്തെടുക്കാം. > സ്വന്തമായി പെട്രോളോ പെട്രോള്‍ പമ്പോ (മൌലികചിന്ത എന്നു വായിക്കുക) > ഇല്ലാത്തവരാണ് നമ്മുടെ ഉത്തരാധുനിക ബുജികളില്‍ മഹാഭൂരിപക്ഷവും. > 1990കളില്‍ > അവരില്‍ പലരും ദറിദയുടെയും ലോത്യാറിന്റെയും ഫൂക്കോയുടെയും ഹെയ്ഡന്‍ > വൈറ്റിന്റെയും ബോദ്രിയാറിന്റെയും ദെല്യൂസിന്റെയും 'പെട്രോള്‍ > പമ്പു'കളില്‍ > ക്യൂനിന്ന് കലപില കൂട്ടി ശബ്ദായമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. > > കൌതുകകരമായ വസ്തുത, തൊണ്ണൂറുകളായപ്പോഴേക്കും യൂറോപ്പില്‍ ഇവരുടെ > പെട്രോള്‍ > പമ്പുകള്‍ പലതും പൂട്ടിപ്പോയിരുന്നു എന്നതാണ്. ഘടനാനന്തരവാദത്തിന്റെയും > അതിന്റെ > അടിത്തറയില്‍ കെട്ടിപ്പടുത്ത ഉത്തരാധുനികതയുടെയും പെട്രോളടിച്ച് > ആനുകാലികങ്ങളിലെ അക്ഷരവീഥികളില്‍ ഹോണടിച്ചും > സീല്‍ക്കാരശബ്ദങ്ങളുണ്ടാക്കിയും > ആളുകളെ 'ഭയചകിതരാക്കി' അവര്‍ ചീറിപ്പാഞ്ഞു. ഈ മരണപ്പാച്ചിലിനിടയില്‍ > "മാര്‍ക്സിസത്തിന്റെ കഥ കഴിഞ്ഞു, വര്‍ഗരാഷ്ട്രീയം കാലഹരണപ്പെട്ടു, > ചരിത്രം > അവസാനിച്ചു, പ്രത്യയ ശാസ്ത്രം കുഴിച്ചുമൂടപ്പെട്ടു'' എന്നിങ്ങനെ പലതും > അവര്‍ > ആക്രോശിക്കുന്നുണ്ടായിരുന്നു. ഇവരില്‍ ചിലരാണ് പിന്നീട് ഉത്തരാധുനികതയുടെ > ദുര്‍ബലമായ ആരൂഢത്തില്‍ പണിതുയര്‍ത്തിയ സ്വത്വരാഷ്ട്രീയത്തിന്റെയും > അതില്‍നിന്ന് ഊര്‍ജം സംഭരിക്കുന്ന നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും > ധ്വജവാഹകരും > ബൌദ്ധിക സഹായികളുമായി മാറിയത്. > > 2010 ജനുവരി രണ്ടാംവാരം കൊച്ചി ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് ഫൌണ്ടേഷന്‍ > "ഇടതുപക്ഷം എങ്ങോട്ട്?'' എന്ന വിഷയത്തില്‍ ഒരു ദ്വിദിന സെമിനാര്‍ > സംഘടിപ്പിച്ചിരുന്നു. സ്ളൊവേനിയന്‍ ചിന്തകനും ലക്കാനിയന്‍ > മാര്‍ക്സിസ്റുമായ > സ്ളവോജ് സിസെക്കായിരുന്നു മുഖ്യ പ്രഭാഷകരിലൊരാള്‍. ഇതിന്റെ സംഘാടകരില്‍ > ചിലര്‍ > (ചിലര്‍മാത്രം) തീവ്ര ഉത്തരാധുനിക ചിന്താസരണികളെ (മാര്‍ക്സിസം എന്നു > കേട്ടാല്‍ > ഓക്കാനം വരുന്നവര്‍) താലോലിക്കുന്നവരാണ്. ഇവിടെ പ്രത്യേകം > ഓര്‍ത്തിരിക്കേണ്ട > കാര്യം, 'മാര്‍ക്സിസങ്ങള്‍' പലതുള്ളതുപോലെ ഉത്തരാധുനിക ചിന്താരൂപങ്ങളും > പലവിധമുണ്ട് എന്നതത്രേ. ഉത്തരാധുനിക ചിന്താരൂപങ്ങളില്‍ ഉദാരവും > യാഥാസ്ഥിതികവും > അരാഷ്ട്രീയത പ്രസരിപ്പിക്കുന്നവയും സമൂലപരിവര്‍ത്തനത്വരയുള്ളവയും ഉണ്ട്. > ചില > ഉത്തരാധുനിക ചിന്താധാരകളുമായി (ഉദാഹരണത്തിന്, റെസിസ്റന്‍സ് പോസ്റ് > മോഡേണിസം) > മാര്‍ക്സിസ്റുകാര്‍ക്ക് സംവദിക്കാനും അവ നല്‍കുന്ന ഉള്‍ക്കാഴ്ചകളെ > മാര്‍ക്സിസ്റ് പ്രയോഗത്തിനുവേണ്ടി വിനിയോഗിക്കാനും കഴിയുമെന്ന് > അശ്ളീലമാര്‍ക്സിസത്തെ (്ൌഹഴമൃ ാമൃഃശാ) തിരസ്കരിക്കുന്ന മാര്‍ക്സിസ്റ് > സൈദ്ധാന്തികര്‍ നിരീക്ഷിച്ചിട്ടുണ്ട്. (നമ്മുടെ പാവം അധിനിവേശ > 'പ്രതിരോധഭട'ന്മാര്‍ അശ്ളീലമാര്‍ക്സിസത്തിന്റെ ചതുപ്പില്‍നിന്ന് > കരകയറിയിട്ടില്ല. അതിനവര്‍ക്ക് ആവുമെന്നും തോന്നുന്നില്ല) യാഥാസ്ഥിതിക > ഉത്തരാധുനികവാദികള്‍ സാംസ്കാരികപാഠങ്ങളെ അങ്ങേയറ്റം സങ്കുചിതമായും > അരാഷ്ട്രീയമായും വിശകലനംചെയ്യുകയും സാമൂഹ്യവിഭജനങ്ങളെയും സ്ഥാപനവല്‍കൃത > അധികാരകേന്ദ്രങ്ങളെയും സമര്‍ഥമായി മൂടിവയ്ക്കുകയും ചെയ്യുന്നു. ഇവര്‍ > രാഷ്ട്രീയത്തെ വാചകക്കസര്‍ത്തായും ചരിത്രത്തെ പാഠപരതയായും ചുരുക്കുന്നു. > മാത്രമല്ല, പരിവര്‍ത്തനാത്മകമായ ഒരു സാമൂഹ്യപ്രയോഗത്തിന്റെ അടിസ്ഥാനം > അവര്‍ > മുന്നോട്ടുവയ്ക്കുന്നുമില്ല. > > അശ്ളീല മാര്‍ക്സിസ്റുകളും യാഥാസ്ഥിതിക ഉത്തരാധുനികവാദികളും ഒരുപോലെ > ഗ്രഹിക്കാത്ത പരമാര്‍ഥം, മാര്‍ക്സിസത്തെപ്പോലെ മുന്‍കൂട്ടി തീരുമാനിച്ച > അതിര്‍ത്തിയോ പരിധിയോ ഇല്ലാത്ത സിദ്ധാന്തങ്ങള്‍ വേറെയില്ല എന്നതാണ്. > അതായത് > മാര്‍ക്സിസം ഓപ്പന്‍ എന്‍ഡഡ് (ീുലി ലിറലറ) ആണ്. മാര്‍ക്സ് തന്നെ > മനസ്സില്‍ > കണ്ടത് തന്റെ ചിന്തകള്‍ അസാധുവാകുന്ന ഒരു കാലമാണ്. നിര്‍ഭാഗ്യവശാല്‍, > മാര്‍ക്സിന്റെ സിദ്ധാന്തം ഇപ്പോഴും പ്രസക്തവും സംഗതവുമാണ്. കാരണം, > മുതലാളിത്തം > അതിന്റെ രൌദ്രഭാവത്തില്‍ ഇപ്പോഴും തുടരുന്നു എന്നതുതന്നെ. > > ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ചില ഉത്തരാധുനിക ബുജികള്‍ > സ്ളവോജ് > സിസെക്കിന്റെ പെട്രോള്‍ പമ്പിലേക്ക് ചേക്കേറിയത് അതിശയിപ്പിക്കുന്ന > കൊച്ചിക്കാഴ്ചയായിരുന്നു. കാരണം, താന്‍ 'നാണമില്ലാത്ത വിധത്തില്‍ > കൂസലില്ലാത്ത > മാര്‍ക്സിസ്റാെണന്ന്' നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന സിസെക്കിന്റെ > പെട്രോള്‍ പമ്പില്‍നിന്ന് ഡീസലടിക്കേണ്ട ഗതികേടിലായോ ഇവര്‍? ഏതായാലും > സിസെക്ക് > തന്റെ ഉത്തരവാദിത്തം കൊച്ചിയില്‍ ഭംഗിയായി നിര്‍വഹിച്ചു. ഇടതുപക്ഷം > കാലത്തിനനുസരിച്ച് നവീകരിക്കണമെന്ന് ഊന്നിപ്പറഞ്ഞ സിസെക്ക് തന്റെ > പ്രഭാഷണത്തില്‍ ചിത്രവധംചെയ്തത് മുതലാളിത്തത്തിന്റെ ചതുരുപായങ്ങളെയും > അതിന് > വിടുപണിചെയ്യുന്ന ഉത്തരാധുനികതയുടെ ചില തീവ്രരൂപങ്ങളെയും > സ്വത്വരാഷ്ട്രീയത്തിന്റെ ഊന്നുവടികളുമായി രംഗത്തുള്ള നവസാമൂഹ്യ > പ്രസ്ഥാനങ്ങളെയുമായിരുന്നു. കമ്യൂണിസ്റ് മാനിഫെസ്റോയുടെ പ്രസാധനത്തിന്റെ > 150-ാം > വര്‍ഷം ഇറങ്ങിയ പുതിയ പതിപ്പിന് എഴുതിയ അവതാരികയില്‍ മൂലധനത്തിന്റെ > നശീകരണാത്മകമായ ഫലശ്രുതികളെപ്പറ്റിയുള്ള മാനിഫെസ്റോയിലെ അപഗ്രഥനം > ഇന്നത്തെ > പില്‍ക്കാല മുതലാളിത്തത്തിനാണ് (ഹമലേ രമുശമേഹശാ) കൂടുതല്‍ ചേരുക > എന്നെഴുതിയ > സിസെക്ക് ഇടതുപക്ഷത്തെ ക്ഷുദ്രബുദ്ധിയോടെ വീക്ഷിക്കുന്ന ഉത്തരാധുനിക > സാമന്തബുജികള്‍ ആഗ്രഹിക്കുന്നതുപോലെ പ്രസംഗിച്ചില്ല. പുതിയ കാലത്തിന്റെ > വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇടതുപക്ഷം സര്‍ഗാത്മകമായി സ്വയം > നവീകരണത്തിന് > വിധേയമാകണം എന്ന് സിസെക് അടിവരയിട്ടു പറഞ്ഞു. അശ്ളീല > മാര്‍ക്സിസ്റുകാരൊഴികെയുള്ളവര്‍ അംഗീകരിക്കുന്ന വാദമുഖമാണിത്. > > സിസെക്ക് എഡിറ്റ് ചെയ്ത ലെനിന്റെ രചനകളെക്കുറിച്ചുള്ള ഒരുപുസ്തകത്തില്‍ > (ഞല്ീഹൌശീിേ മ വേല ഴമലേ : ടലഹലരലേറ ംൃശശിേഴ ീള ഘലിശി ളൃീാ 1917) > ചരിത്രത്തിലെ > തുറന്നതും സംഭവ്യവുമായ ഒരു മൂഹൂര്‍ത്തത്തിന്റെ പ്രാധാന്യം > ഗ്രഹിക്കുന്നതില്‍ > ലെനിന്‍ പ്രദര്‍ശിപ്പിച്ച അത്ഭുതാവഹമായ പാടവത്തെ > പ്രകീര്‍ത്തിക്കുന്നുണ്ട്. > സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഇന്നത്തെ കാലഘട്ടത്തില്‍ ലെനിനിസത്തിന്റെ > ഉള്‍ക്കാഴ്ചകള്‍ സൃഷ്ടിപരമായി ഉയര്‍പ്പിക്കേണ്ടതുണ്ടെന്ന് സിസെക്ക് > എഴുതുന്നു. > മൂലധനത്തിന്റെ അന്തമില്ലാത്ത തേര്‍വാഴ്ചയ്ക്കും നവലിബറല്‍ സമവായത്തിനും > മൂക്കുകയറിടാന്‍ ബഹുരാഷ്ട്രവ്യാപികളായ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും > പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കും സിസെക്ക് വിരല്‍ ചൂണ്ടുന്നു. > യാഥാസ്ഥിതിക ഉത്തരാധുനിക ചിന്തകനായ ലോത്യാര്‍ ആണ് ഉത്തരാധുനികതയെ 'ബൃഹത് > ആഖ്യായികകളിലുള്ള അവിശ്വാസ'മായി നിര്‍വചിച്ചത്. ഇക്കൂട്ടരെ > സംബന്ധിച്ചിടത്തോളം > ഏറ്റവും 'ഉഗ്ര'മായ ബൃഹത് ആഖ്യാനം മാര്‍ക്സിസമാണ്. കാരണം, മാര്‍ക്സിസം > സര്‍വാധിപത്യപരവും മര്‍ദനപരവുമാണ്. അത് സാമാന്യതയ്ക്കു വേണ്ടി വിശേഷതയെ > ഗൌനിക്കാതിരിക്കുന്നു. ഇതാണ് ലോത്യാര്‍ സ്കൂളിന്റെ വാദമുഖം. > > ലോത്യാറിനും സമാനചിന്താഗതിക്കാര്‍ക്കും മറുപടിയായി 'ആരെങ്കിലും > സര്‍വാധിപത്യമെന്ന് പറഞ്ഞോ?' എന്ന ശീര്‍ഷകത്തില്‍ സിസെക്ക് ഒരു > മോണോഗ്രാഫ് > എഴുതി. നവലിബറല്‍ സമവായത്തിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ വിമര്‍ശനത്തെ > ആക്രമിക്കാന്‍ നവലിബറലിസത്തിന്റെ പ്രണേതാക്കള്‍ ഉപയോഗിച്ചുവരുന്ന > പ്രത്യയശാസ്ത്ര സൂത്രമാണ് മാര്‍ക്സിസം സര്‍വാധിപത്യപരമാണെന്ന > ആക്ഷേപമെന്ന് > സിസെക്ക് പറയുന്നു. നവലിബറലിസത്തെ പരിരംഭണംചെയ്യുന്ന ഇത്തരം > ഉത്തരാധുനികരെ > നീചന്മാരും വഞ്ചകരുമായിട്ടാണ് സിസെക്ക് ചിത്രീകരിക്കുന്നത്. ലക്കാനിയന്‍ > മനോവിജ്ഞാനീയ സങ്കേതങ്ങളുപയോഗിച്ച് ഉത്തരാധുനികതയെ വിശകലനംചെയ്യുന്ന > സിസെക്ക് > ഫ്രഡറിക് ജയിംസണെപ്പോലെ ഉത്തരാധുനികതയെ പില്‍ക്കാല മുതലാളിത്തത്തിന്റെ > സാംസ്കാരികയുക്തിയായാണ് കാണുന്നത്. ഉത്തരാധുനിക രാഷ്ട്രീയ വ്യവഹാരങ്ങള്‍ > മുതലാളിത്തത്തിന്റെ ചക്രവാളത്തില്‍തന്നെയാണ് സംഭവിക്കുന്നതെന്നും > മുതലാളിത്തത്തെ അവ ഗൌരവമായി ചോദ്യം ചെയ്യുന്നില്ലെന്നും സിസെക്ക് > പറയുന്നു. > മുതലാളിത്തത്തിന്റെ ചട്ടക്കൂടില്‍ മാത്രമേ ഇത്തരം വ്യവഹാരങ്ങളെ > മനസിലാക്കാന്‍ > സാധിക്കുകയുള്ളൂ. ഉത്തരാധുനികാവസ്ഥ വ്യക്തികളില്‍ അടിമത്ത മനോഭാവവും > ആത്മാനുരാഗവും മനോവിഭ്രാന്തിയോളമെത്തുന്ന സംശയരോഗവുമുണ്ടാക്കുന്നുവെന്നും > അവനവന്റെ ആനന്ദാനുഭൂതികളാല്‍ ഉപരോധിക്കപ്പെട്ടവരായി അവരെ > മാറ്റുന്നുവെന്നും > ഒടുവില്‍ അവര്‍ സന്തോഷം കണ്ടെത്തുന്നത് ദാസ്യത്തിലാണെന്നും സിസെക്ക് > നിരീക്ഷിക്കുന്നു. ഈ രോഗാവസ്ഥകള്‍ മറികടക്കാന്‍ ഒരേയൊരു വഴിയേ ഉള്ളൂ. > വിപ്ളവമെന്ന രാഷ്ട്രീയക്രിയ ആണത്. > > വിപ്ളവം ഉത്തരാധുനികാവസ്ഥ സാധ്യമാകുന്ന ലോകനിലയില്‍ (മുതലാളിത്തം) > പരിവര്‍ത്തനമുണ്ടാക്കും. ലക്കാനിയന്‍ ഭാഷയില്‍ പറഞ്ഞാല്‍ പുതിയ > കര്‍തൃത്വങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധ്യമായ പുതിയ പ്രതീകാത്മക > വ്യവസ്ഥയ്ക്ക് > ജന്മം നല്‍കാന്‍ വിപ്ളവമെന്ന രാഷ്ട്രീയപ്രവൃത്തിക്ക് കഴിയും. പ്രത്യേക > വിഭാഗങ്ങളുടെ പ്രത്യേക ആവശ്യങ്ങളെയും ആവലാതികളെയും മാര്‍ക്സിസം > പരിഗണിക്കുന്നില്ലെന്നും അസമത്വത്തിന്റെയും ചൂഷണത്തിന്റെയും > സമഗ്രചിത്രത്തിനാണ് > അത് ഊന്നല്‍ നല്‍കുന്നതെന്നും സ്വത്വരാഷ്ട്രീയവാദികള്‍ പറയും. > സാമ്പ്രദായിക > മാര്‍ക്സിസംപോലും ചില പ്രത്യേക വിഭാഗങ്ങളുടെ ആവലാതികള്‍ ന്യായമല്ലെന്നു > പറയുന്നില്ല. അവരുടെ സമരങ്ങളെ പിന്തുണയ്ക്കാനും അത് സന്നദ്ധമാണ്. പക്ഷേ, > ആത്യന്തികമായി എല്ലാ തരത്തിലുള്ള ചൂഷണങ്ങളും അസമത്വങ്ങളും > അവസാനിപ്പിക്കണമെങ്കില്‍ മുതലാളിത്തവ്യവസ്ഥയെ കടപുഴക്കണമെന്ന് > മാര്‍ക്സിസ്റുകാര്‍ പറയും. സ്ത്രീവാദികള്‍ തുല്യവേതനത്തിനായി ഏതെങ്കിലും > രാജ്യത്ത് സമരം ചെയ്ത് വിജയിച്ചാല്‍ മുതലാളിത്തം ആ 'നഷ്ടം' നികത്തുന്നത് > മറ്റേതെങ്കിലും രാജ്യത്തില്‍ കുറഞ്ഞ വേതനത്തിന് ബാലവേല > ചെയ്യിച്ചായിരിക്കും. > സ്വത്വരാഷ്ട്രീയക്കാരുടെ പ്രാദേശിക സ്വഭാവമുള്ള ഒറ്റയ്ക്കും > തെറ്റയ്ക്കുമുള്ള > സമരങ്ങള്‍ പ്രത്യേക ആവശ്യങ്ങള്‍ (അന്യായങ്ങള്‍) പരിഹരിക്കപ്പെടുന്നതോടെ > അവസാനിക്കുന്നു. അതുകൊണ്ടാണ് പറയുന്നത് സ്വത്വരാഷ്ട്രീയക്കാര്‍ അവര്‍ > നേരിടുന്ന > പ്രത്യേകം അനീതികളില്‍ ഊന്നുമ്പോള്‍ മാര്‍ക്സിസ്റുകാര്‍ അനീതികളുടെയും > അസമത്വങ്ങളുടെയും സമഗ്രതയില്‍ ഊന്നുകയും അവ തമ്മിലുള്ള പരസ്പര ബന്ധങ്ങളെ > അനാവരണംചെയ്യാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്ന്. സ്വത്വരാഷ്ട്രീയം > ഒരു വലിയ > ചിത്രത്തിന്റെ ഭാഗമാണെന്നും അതിനെ വിശദീകരിക്കാന്‍ ഒരു ബൃഹത് ആഖ്യാനം > വേണമെന്നും ആ ബൃഹത് ആഖ്യാനങ്ങള്‍ പല രൂപങ്ങള്‍ ആര്‍ജിക്കാമെന്നും പക്ഷേ, > താന്‍ > തെരഞ്ഞെടുക്കുന്ന ആഖ്യാനരൂപം മാര്‍ക്സിസമായിരിക്കുമെന്നും സിസെക്ക് > എഴുതുന്നു. > സ്വത്വരാഷ്ട്രീയം രാഷ്ട്രീയത്തിന്റെ ഭൂമികയെ പുതിയ മേഖലകളിലേക്ക് > വികസിപ്പിച്ചിട്ടുണ്ടെങ്കിലും അത് 'പൊളിറ്റിക്കല്‍' എന്ന ആശയത്തെ > ശോഷിപ്പിച്ചു > എന്ന പക്ഷക്കാരനാണ് സിസെക്ക്. > > http://www.deshabhimani.com/Profile.php?user=136611 > > -- > "Sometimes — quite often — the same people who are capable of a radical > questioning of, say, economic neo-liberalism or the role of the state, are > deeply conservative socially — about women, marriage, sexuality, our > so-called 'family values' — sometimes they're so doctrinaire that you don't > know where the establishment stops and the resistance begins. For example, > how many Gandhian/Maoist/ Marxist Brahmins or upper caste Hindus would be > happy if their children married Dalits or Muslims, or declared themselves to > be gay? Quite often, the people whose side you're on, politically, have > absolutely no place for a person like you in their social, cultural or > religious imagination.That's a knotty problem politically radical people can > come at you with the most breathtakingly conservative social views and make > nonsense of the way in which you have ordered your world and your way of > thinking about it and you have to find a way of accommodating these > contradictions within your worldview." > -Arundhati Roy > > ANIL > > Anil Tharayath Varghese > New Delhi-110058 > INDIA > Mobile - 09971170738 > email - [email protected] -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
