കുടിയൊഴിപ്പിക്കലിന് ഇടനിലക്കാരായി എന്‍.ജി.ഒകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കല്‍ വേഗത്തിലാക്കാന്‍ സന്നദ്ധ സംഘടനകളെ സര്‍ക്കാര്‍ സമീപിച്ചു. ദേശീയപാത വികസനത്തിനായി പഠനം നടത്തിയ സ്വകാര്യ കമ്പനിയുടെ നിര്‍ദേശമനുസരിച്ചാണ് ജനങ്ങളുടെ പ്രതിഷേധത്തെ മയപ്പെടുത്താനും അവരെ മെരുക്കാനുമായി സന്നദ്ധസംഘടനകളെ സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ജനസാന്ദ്രതയുള്ള മേഖലകളില്‍ കുടിയൊഴിപ്പിക്കലിനെതിരേ ഉണ്‌ടാകുന്ന ജനരോഷത്തെ മറികടക്കാന്‍ സന്നദ്ധ സംഘടനകളുടെ സഹായം തേടണമെന്നാണ് ദേശീയപാത അതോറിറ്റിക്കുവേണ്‌ടി സാധ്യതാപഠനം നടത്തിയ കമ്പനി ആവശ്യപ്പെടുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ സന്നദ്ധ സംഘടനകളെ ഉപയോഗപ്പെടുത്തിയതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു. കൊച്ചി ആസ്ഥാനമായുള്ള ഒരു സംഘടനയെയാണ് കേരളത്തില്‍ ഇടനിലക്കാരായി നിയോഗിച്ചിരിക്കുന്നത്. സമരക്കാര്‍ക്കും സര്‍ക്കാരിനും ഇടനിലയായി നിന്ന് സമരം ഒത്തുതീര്‍പ്പിലെത്തിച്ച് കുടിയൊഴിപ്പിക്കല്‍ സുഗമമാക്കലാണ് എന്‍.ജി.ഒകളുടെ പണി. സമരക്കാര്‍ക്കൊപ്പം നിന്ന് ആദ്യം കുടിയൊഴിപ്പിക്കലിനെതിരേ ശബ്ദിച്ചാണ് ഇത്തരം എന്‍.ജി.ഒകള്‍ രംഗത്തുവരിക. പ്രമുഖരായ പല സാമൂഹിക പ്രവര്‍ത്തകരെയും ഇത്തരം ഫണ്‌ടിങ് ഏജന്‍സികള്‍ ആദ്യം സമരക്കാര്‍ക്കുവേണ്‌ടി രംഗത്തിറക്കും. പിന്നീട് ഇവരുടെ സ്വരം ഒത്തുതീര്‍പ്പിന്റേതാവുകയും ജനങ്ങളെ നഷ്ടപരിഹാരം വാങ്ങി ഒഴിഞ്ഞുപോകാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകരാണ് ഇത്തരം എന്‍.ജി.ഒകള്‍ക്കു പിന്നിലുള്ളത്. -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
