സി. ശരത്ചന്ദ്രന്‍ ട്രെയിനില്‍ നിന്ന് വീണുമരിച്ചു
Posted on: 01 Apr 2010 കൊച്ചി: പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ സി. ശരത് ചന്ദ്രന്‍ (53) ട്രെയിനില്‍ നിന്ന് വീണുമരിച്ചു. ഇന്നലെ അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായത്. തൃശൂരില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തശേഷം എറണാകുളത്തിന് പോകുമ്പോള്‍ കൊടകര വെച്ചായിരുന്നു അപകടം. രാവിലെയാണ് മരിച്ചത് ശരത്ചന്ദ്രനാണെന്ന് തിരിച്ചറിഞ്ഞത്. പാരിസ്ഥിതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഡോക്യുമെന്ററികള്‍ ശരത്ചന്ദ്രന്‍ സംവിധാനം ചെയ്തിട്ടുണ്ട്. പ്ലാച്ചിമടയിലെ കൊക്കക്കോള വിരുദ്ധസമരത്തെക്കുറിച്ച് പി ബാബുരാജുമായി ചേര്‍ന്ന് സംവിധാനം ചെയ്ത 'തൗസന്റ് ഡെയ്‌സ് ആന്റ് എ ഡ്രീം', കയ്പുനീര് എന്നീ ഡോക്യുമെന്ററികള്‍ നിരവധി മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും ദേശീയ പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരത്ചന്ദ്രന്‍ തൃപ്പൂണിത്തുറയിലാണ് താമസം. സംസ്‌കാരം തിരുവനന്തപുരത്ത് നടക്കും. > > > ----------------------------------------------------------------------------------------------------- > "If we fight, we may not always win, but if we don't fight, we will surely > lose." > > ----------------------------------------------------------------------------------------------------- > ©Savad Rahman|| > Subeditor || > Madhyamam weekly|| > Kozhikode 12 || Mob:9995431420 || > -- -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
