*ഹൈദരാബാദ്‌ കലാപത്തിനു പിന്നില്‍ ഗൂഢാലോചന: അന്വേഷണസംഘം
*thejas 8 4 2010

ഹൈദരാബാദ്‌: ഹൈദരാബാദിലെ വര്‍ഗീയ കലാപത്തിനു പിന്നില്‍ ഗൂഢാലോചനയുണെ്‌ടന്നു
പോലിസിലെ പ്രത്യേകാന്വേഷണ സംഘം വ്യക്തമാക്കി. കര്‍ണാടക, മഹാരാഷ്ട്ര
എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ കലാപത്തില്‍ പങ്കെടുത്തതായി അന്വേഷണത്തില്‍
കണെ്‌ടത്തിയെന്ന്‌ പോലിസ്‌ അറിയിച്ചു.
തെലുങ്കുദേശം കൗണ്‍സിലര്‍, ബി.ജെ.പി കൗണ്‍സിലര്‍ വൈകുണ്‌ഠം എന്നിവരെ പോലിസ്‌
അന്വേഷിച്ചുവരുകയാണ്‌. കലാപത്തില്‍ മുഖ്യ പങ്കുവഹിച്ചത്‌ ഇവരാണെന്നാണ്‌
കരുതപ്പെടുന്നത്‌. 2003ല്‍ നഗരത്തിലെ താപ്പയപുത്ര പ്രദേശത്തുനിന്ന്‌ രണ്‌ട്‌
ക്രിസ്‌ത്യന്‍ പുരോഹിതരെ തട്ടിക്കൊണ്‌ടുപോയി വധിച്ച കേസിലെ പ്രതിയും
ഹിന്ദുവാഹിനി എന്ന സംഘടനയുടെ നേതാവുമായ രാജുസിങിനെയും പോലിസ്‌
അന്വേഷിക്കുന്നുണ്‌ട്‌.
മൂസബൗളി ക്ഷേത്രത്തില്‍ നടന്ന ആക്രമണത്തിലും അതു സംബന്ധിച്ച്‌ എസ്‌.എം.എസ്‌
പ്രചരിപ്പിച്ചതിലും ഇയാള്‍ മുഖ്യ പങ്കുവഹിച്ചുവെന്നാണ്‌ പോലിസ്‌ കരുതുന്നത്‌.
പോലിസ്‌ അന്വേഷിച്ചുകൊണ്‌ടിരിക്കെയാണ്‌ ഇയാള്‍ ടെലിവിഷന്‍ ചാനലില്‍
പ്രത്യക്ഷപ്പെട്ട്‌ സംഭവത്തില്‍ പോലിസിനെയും മജ്‌ലിസ്‌ ഇത്തിഹാദുല്‍
മുസ്‌ലിമീന്‍ എന്ന സംഘടനയെയും കുറ്റപ്പെടുത്തിയത്‌.
ബീഗം ബസാറില്‍ ബജ്‌രംഗ്‌ ദള്‍ പ്രകടനത്തിനിടെ അക്രമത്തിനു നേതൃത്വം നല്‍കിയത്‌
വൈകുണ്‌ഠമാണെന്നാണ്‌ പോലിസ്‌ കരുതുന്നത്‌. ബജ്‌രംഗ്‌ദള്‍ റാലിയെത്തുടര്‍ന്നാണ്‌
കര്‍ഫ്യൂ പ്രഖ്യാപിച്ചത്‌. മറ്റു സംസ്ഥാനങ്ങളിലുള്ളവരുമായി അക്രമികള്‍ക്കുള്ള
ബന്ധം തെളിയിക്കാന്‍ ചിലരുടെ ഫോണ്‍രേഖകള്‍ പോലിസ്‌ പരിശോധിച്ചുവരികയാണ്‌.
എസ്‌.എം.എസ്‌ അയച്ചവര്‍ മുഴുവന്‍ അന്വേഷണത്തിലും ശ്രദ്ധാകേന്ദ്രമാവുമെന്ന്‌
മുതിര്‍ന്ന പോലിസ്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിയമവിരുദ്ധമായി ഇരുമ്പയിര്‌ ഖനനം
ചെയ്യുന്നതിനെതിരേ ശക്തമായ നിലപാടെടുത്ത റോസയ്യാ സര്‍ക്കാരിനെ
അസ്ഥിരപ്പെടുത്താനാണ്‌ കലാപം സംഘടിപ്പിച്ചതെന്ന്‌ രഹസ്യാന്വേഷണ വൃത്തങ്ങളെ
ഉദ്ധരിച്ച്‌ ഒരു വിഭാഗം മാധ്യമങ്ങള്‍ റിപോര്‍ട്ട്‌ ചെയ്‌തിട്ടുണ്‌ട്‌. അതേസമയം,
കര്‍ണാടക മന്ത്രിയും ഖനിയുടമയുമായ ജി ജനാര്‍ദന്‍ റെഡ്ഡിയില്‍ നിന്നു താന്‍ പണം
വാങ്ങിയെന്ന ആരോപണം ബി.ജെ.പി പ്രസിഡന്റ്‌ ജി കിഷന്‍ റെഡ്ഡി നിഷേധിച്ചു.
ഹൈദരാബാദില്‍ സ്ഥിതിഗതികള്‍ സാധാരണനില കൈവരിച്ചുകൊണ്‌ടിരിക്കെ ആന്ധ്രയുടെ മറ്റു
ഭാഗങ്ങളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം നടന്നുവരുന്നുണ്‌ട്‌.
നാല്‍ഗോണ്‌ടയില്‍ കഴിഞ്ഞയാഴ്‌ച ഒരു പള്ളിയുടെ മതിലും ഗേറ്റും അക്രമികള്‍
തകര്‍ത്തത്‌ സംഘര്‍ഷത്തിനിടയാക്കി. സാമുദായിക നേതാക്കളും പോലിസുകാരും ഇടപെട്ട്‌
മതില്‍ പൂര്‍വസ്ഥിതിയിലാക്കിയതിനാല്‍ സംഘര്‍ഷം ഒഴിവായി. അക്രമികളെ ഉടനെ
അറസ്റ്റ്‌ ചെയ്യണമെന്ന്‌ സൂപ്രണ്‌ട്‌ രാജേഷ്‌കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി രജീന്ദര്‍ നഗറില്‍ ചിലര്‍ കുഴപ്പമുണ്‌ടാക്കാന്‍ നടത്തിയ
ശ്രമം നാട്ടുകാര്‍ ഇടപെട്ട്‌ വിഫലമാക്കി. നാട്ടുകാര്‍
വിവരമറിയിച്ചതിനെത്തുടര്‍ന്ന്‌ പോലിസെത്തി കുഴപ്പക്കാരെ അറസ്റ്റ്‌ ചെയ്‌തു.
ആദിലാബാദിലും നിസാമാബാദിലും പോലിസ്‌ ജാഗ്രത പാലിച്ചുവരികയാണ്‌.
**
**
*സംഘര്‍ഷമേഖല സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ബി.ജെ.പി സംഘത്തെ തടഞ്ഞു
*ഹൈദരാബാദ്‌: ഹൈദരാബാദില്‍ വര്‍ഗീയ സംഘര്‍ഷം മുറ്റിനില്‍ക്കുന്ന പ്രദേശങ്ങള്‍
സന്ദര്‍ശിക്കാന്‍ പുറപ്പെട്ട ബി.ജെ.പിയുടെ അഞ്ചംഗ വസ്‌തുതാന്വേഷണസംഘത്തെ
പോലിസ്‌ കസ്‌റ്റഡിയിലെടുത്തു. രാജ്യസഭാംഗവും ബി.ജെ.പി വക്താവുമായ പ്രകാശ്‌
ജാവ്‌ദേകറുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ്‌ തടഞ്ഞത്‌. ജാവ്‌ദേകറെ കൂടാതെ
എം.പിമാരായ ഷനപ്പ, പ്രഹ്ലാദ്‌, ജോഷി, ദേശീയ വക്താവ്‌ നിര്‍മല സീതാറാം,
സെക്രട്ടറി ഡോ. കെ ലക്ഷ്‌മണ്‍ എന്നിവരായിരുന്നു സംഘത്തിലുണ്‌ടായിരുന്നത്‌.
എം.ജെ റോഡിലെ പാര്‍ട്ടി ഓഫിസില്‍ നിന്നു സംഘര്‍ഷ മേഖലയിലേക്കു പുറപ്പെട്ട
സംഘത്തോട്‌ നിരോധനാജ്ഞ ഉള്ളതിനാല്‍ അങ്ങോട്ടു പോകരുതെന്ന്‌ പോലിസ്‌
ആവശ്യപ്പെട്ടു. പോലിസുമായി തര്‍ക്കത്തിനൊരുങ്ങിയ സംഘത്തെ
കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. നേതാക്കളെ കസ്‌റ്റഡിയിലെടുത്തതില്‍
പ്രതിഷേധിച്ച സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഡിയടക്കം 50
പ്രവര്‍ത്തകരെയും പോലിസ്‌ പിന്നീട്‌ കസ്‌റ്റഡിയിലെടുത്തു

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to