"കിനാലൂര് സംഭവം ബംഗാള് കേഡറില് നിന്ന് കേരളത്തിലെത്തിയ ഒരു കലക്ടറെ ഉപയോഗിച്ച് ഇളമരം കരീം എന്ന മന്ത്രി ഭൂമാഫിയകള്ക്ക് വേണ്ടി നന്ദിഗ്രാം മോഡലില് ജനങ്ങളെ കുടിയിറക്കാനുള്ള ശ്രമമാണ് നടത്തിയത്. നന്ദിഗ്രാമില് ജംഇയ്യതുല് ഉലമായെ ഹിന്ദും മാവോയിസ്റ്റുകളുമാണ് പ്രശ്ന നുണ്ടാക്കിയത് എന്നാണ് പറഞ്ഞതെതെങ്കില് ഇവിടെ സോളിഡാരിറ്റിയെ പറയുന്നു. ഏത് പദ്ധതിക്കാണെന്ന് വ്യക്തമാക്കാതെ നിയമ വിരുദ്ധമായി ജില്ലാകലക്ടര് ഒരു പാര്ട്ടിക്ക് വേണ്ടി വിടുപണി ചെയ്തുകൊണ്ട് കിരാതമായി നടത്തിയ നരവേട്ടയെ മറക്കാന് വ്യാജ റിപ്പോര്ട്ടുകളുണ്ടാക്കി നല്കുകയാണിവിടെ. കല്ലേറുതുടങ്ങിയത്് സോമന്, ബാബു എന്നീ സി.പി.എംപ്രവര്ത്തകരാണ്. പോലീസ് സ്ത്രീകളെ വലിച്ചിഴച്ചപ്പോഴാണ് സ്ത്രീകളിലാരോ ചാണക വെള്ളം തളിച്ചത്. അത് തെറ്റാണെങ്കില് ചെയ്തയാള്ക്കെതിരെ നിയമ നടപടിയാണെടുക്കേണ്ടത്. സോളിഡാരിറ്റി കേരളത്തില് നിരവധി സമരങ്ങള് നടത്തിയിട്ടുണ്ട്. അതെല്ലാമ കേരളത്തിലെ ജനങ്ങള് കണ്ടതുമാണ്. ഇവിടെ വര്ഗീയ നിലപാടെടുത്ത് സമരത്തെ ഭിന്നിപ്പിക്കാനുള്ള ഗൂഢനീക്കമാണ് കരീം സ്വീകരിക്കുന്നത്.ആ വ്യാമോഹം നടക്കാന് പോകുന്നില്ല. അവടെ സന്ദര്ശിച്ച വി.എം സുധീരന് അടക്കമുള്ള നേതാക്കള്ക്ക വസ്തുത ബോധ്യപ്പെട്ടിട്ടിണ്ട്. നിഷ്പക്ഷ അന്വേഷണം നടത്തിയാല് വസ്തുതകള് പുറത്ത് വരും. മനോരമ ചാനലില് ഒരാളുടെ തല പോലീസ് അടിച്ച് പോട്ടിക്കുന്ന ദൃശ്യമുണ്ട്. അത് സി.പി.എം<http://www.facebook.com/l/87893;സി.പി.എം>കാരനാണ്. അയാള് ഇപ്പോള് പറയുന്നത് പോലീസല്ല സമരക്കാരാണ് അയാശെ തല്ലിയത് എന്നാണ്. നേരില് കാണുന്ന സത്യങ്ങളെ പോലും പച്ച നുണകള്കൊണ്ട് മറക്കാമെന്ന സി.പി.എം നിലപാട് അവരുടെ സ്വന്തം ശവക്കുഴി അവര് തന്നെ തോണ്ടുന്നു എന്നിടത്തേ എത്തുകയുള്ളൂ.-- The statement taken from d facebook (sajeed khalid solidarity youth movement. scrtry) "
-- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
