[image: theevra.jpg] സത്യത്തില്‍ ആരാണ് തീവ്രവാദി? ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യന്‍
ബഹുഭൂരിപക്ഷം ജനങ്ങളും അങ്ങേയറ്റത്തെ അടിച്ചമര്‍ത്തലുകള്‍ക്കു ഇരയായിക്കൊണ്ടിരിക്കുകയും പരിതാപാവസ്ഥകളില്‍ ജീവിതം കഴിച്ചുകൂട്ടുകയും ചെയ്യുമ്പോള്‍ സത്യസന്ധനായ ഒരാള്‍ക്ക് എങ്ങനെ മിതവാദിയായിരിക്കാനാവും? തീവ്രവാദം, തീവ്രവാദി എന്നീ പ്രയോഗങ്ങള്‍ മിക്കവാറും മറ്റുള്ളവര്‍ പതിച്ചുകൊടുക്കുന്നതാണ് എന്നാണ് 'വിക്കിപീഡിയ' പറയുന്നത്. അതായത്, ഒരു സംഘത്തെ വിശേഷിപ്പിക്കാന്‍ മറ്റു ചിലര്‍ ഉപയോഗിക്കുന്ന പദം. വര്‍ത്തമാന സാഹചര്യത്തില്‍ ഏറ്റവും ഉചിതമായ കാര്യം അല്ലെങ്കില്‍ ഏറ്റവും മാനുഷികമായ സംഗതിയാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് പലവിധമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ പോരാടുന്ന 'തീവ്രവാദികള്‍' അടിയുറച്ചു വിശ്വസിക്കുന്നത്. കൂടുതല്‍ വായിക്കാന്‍ ഈ ലക്കം ആഴ്ചപ്പതിപ്പില്‍ രോഗികളുടെ ദേഹത്തില്‍നിന്ന് രാഷ്ട്രീയം വായിക്കുക ഡോ. ബിനായക് സെന്‍ 1876ല്‍ വിക്ടോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവര്‍ത്തിനിയായി അധികാരമേറ്റത് അന്നത്തെ വൈസ്രോയി ലിട്ടണ്‍ പ്രഭു ആഘോഷിച്ചത് മറ്റൊരു ചരിത്രമായിരുന്നു^ ദല്‍ഹിയില്‍ ഒരാഴ്ച നീണ്ടുനിന്ന അത്യുഗ്രന്‍ ആഘോഷം. ചരിത്രത്തിലെ ഏറ്റവും വലുതെന്നുപോലും വിശേഷിപ്പിക്കപ്പെട്ട സല്‍ക്കാരം. മഹാരാജാക്കന്മാരും നാടുവാഴികളുമൊക്കെ നിറഞ്ഞു പങ്കെടുത്ത ധൂര്‍ത്തമായ ആഘോഷം. രാജ്യമപ്പോള്‍ കടുത്ത വരള്‍ച്ചയുടെ മൂന്നാം വാര്‍ഷികം പേറുകയായിരുന്നു. ധാന്യവില മുമ്പെങ്ങുമില്ലാത്തത്രയും ഉയര്‍ന്നുനിന്ന കാലം. കച്ചവടക്കാര്‍ അന്നത്തെ പുത്തന്‍ സാങ്കേതികതകള്‍ മുതലെടുത്ത് റെയില്‍വേ ചരക്കുകടത്തല്‍ ദ്രുതഗതിയിലാക്കിക്കൊണ്ടിരുന്നു. ടെലഗ്രാഫ് സൌകര്യമുള്ളതുകൊണ്ട് ദൂരദേശങ്ങളിലെ വിലനിലവാരംപോലും കൃത്യമായി കിട്ടുമായിരുന്നു. അങ്ങനെ നാടന്‍വിപണിയില്‍ നല്‍കുന്നതിനു പകരം അവര്‍ ചരക്കുകള്‍ കൊള്ളലാഭത്തിനു വിറ്റു. ബക്കിങ്ഹാം (ചെന്നൈയിലെ കനാലിനിട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ പേരാണ്) ധാന്യശേഖരങ്ങള്‍ നാടന്‍വിപണിക്കുതന്നെ വിട്ടുകൊടുക്കണം എന്ന പക്ഷക്കാരനായിരുന്നു. എന്നാല്‍, മാള്‍ത്തൂഷ്യന്‍ (റവ. തോമസ് മാള്‍ത്തൂസ്) പിന്തുടര്‍ച്ചക്കാരനായിരുന്ന ലിട്ടണ്‍ അദ്ദേഹത്തെ തടഞ്ഞു. ലിട്ടണിന്റെ ആ ഒരാഴ്ചക്കാലത്തെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മാത്രം ചെന്നൈ തെരുവുകളില്‍ നൂറുകണക്കിനാളുകളാണ് പട്ടിണി കാരണം മരിച്ചുവീണത്. അന്ന് വെറും ആറുവയസ്സുകാരിയായിരുന്ന വെല്ലൂരിലെ ഡോ. ഇദാ സ്കഡ്ഡെര്‍ വിശന്നുനില്‍ക്കുന്ന കുറച്ച് തെരുവുകുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ചതായും എന്നാല്‍, അത് വാങ്ങിക്കഴിക്കാന്‍പോലും ത്രാണിയില്ലാതെ ആ കുട്ടികള്‍ തളര്‍ന്നിരുന്നുവെന്നും പിന്നീട് അവര്‍ രേഖപ്പെടുത്തുന്നു. വര്‍ത്തമാനത്തിലേക്കെത്തുമ്പോള്‍, കഴിഞ്ഞ ആറു വര്‍ഷത്തില്‍ ആഗോള തലത്തില്‍ പോഷകാഹാരക്കുറവും തടയാന്‍ കഴിയുമായിരുന്ന രോഗങ്ങളും മൂലം മരണപ്പെട്ട കുഞ്ഞുങ്ങള്‍ രണ്ടാം ലോകയുദ്ധത്തില്‍ കൊല്ലപ്പെട്ടവരെക്കാള്‍ കൂടുതലായിരുന്നു. നാം സംസാരിക്കുന്ന ഓരോ മൂന്നു സെക്കന്‍ഡിലും ഒരു കുട്ടി വീതം മരിക്കുന്നു. ആ മൂന്നു സെക്കന്‍ഡിലും ലോകത്ത് 1,20,000 ഡോളറാണ് ആയുധങ്ങള്‍ക്കും സൈനികവത്കരണത്തിനുമായി ചെലവിടുന്നത് എന്നുകൂടി ഓര്‍ക്കണം. അത് ലക്ഷ്യമിടുന്നതാവട്ടെ, അനീതിക്കും അസമത്വത്തിനുമെതിരെ പൊരുതുന്ന സാധാരണ ജനവിഭാഗങ്ങളെയും. കൂടുതല്‍ വായിക്കാന്‍ ഈ ലക്കം ആഴ്ചപ്പതിപ്പില്‍ എന്റെ നാര്‍കോ അനുഭവം അരുണ്‍ ഫെരീര സെന്‍ട്രല്‍ ജയില്‍, നാഗ്പൂര്‍ മുംബൈയില്‍ നടന്ന പരിശോധനയില്‍ ഞങ്ങള്‍ അബോധാവസ്ഥയിലായതോടെ മനഃശാസ്ത്ര വിദഗ്ധന്‍ ചോദ്യങ്ങള്‍ ചോദിക്കുന്നത് നിറുത്തി. എന്നാല്‍, ബംഗളൂരുവില്‍ നടന്ന നാര്‍കോ പരിശോധനയില്‍ അബോധാവസ്ഥയിലായിട്ടും ഡോ. മാലിനി ചോദ്യങ്ങള്‍ തുടര്‍ന്നു. പരിശോധനക്ക് വിധേയമാക്കപ്പെടുന്നയാള്‍ അബോധാവസ്ഥയിലേക്ക് വഴുതിവീഴാതിരിക്കാന്‍ അവര്‍ ഇടക്ക് അടിക്കുകയും മറ്റ് ഉപദ്രവങ്ങള്‍ ഏല്‍പിക്കുകയും ചെയ്തു. മുംബൈ തീവണ്ടി സ്ഫോടന പരമ്പരയിലെ ചില പ്രതികള്‍ അബോധാവസ്ഥയിലാവാതിരിക്കാന്‍ ചെവി പ്ലെയര്‍കൊണ്ട് ഞെരിക്കുകയും ചിലര്‍ക്ക് വൈദ്യുതാഘാതം ഏല്‍പിക്കുകയും ചെയ്തു. അതുവഴി ചോദ്യംചെയ്യാന്‍ ലഭിക്കുന്ന സമയപരിധി ദീര്‍ഘിപ്പിച്ചു. ഡോ. മാലിനിയുടെ വേദനിപ്പിക്കുന്ന ഈ രീതി, പരിശോധന നടത്തുന്നയാളെ പൂര്‍ണമായും വരുതിയിലാക്കി അവര്‍ എതിര്‍പ്പൊന്നും കാണിക്കാതെ അനുസരണയോടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം പറയുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടിയായിരുന്നു. സാധാരണ കരുതുന്നതിന് വിഭിന്നമായി അര്‍ധബോധാവസ്ഥയിലാണെങ്കിലും ചോദിക്കുന്ന ചോദ്യങ്ങളും ഓപറേഷന്‍ തിയറ്ററില്‍ പരിശോധകരില്‍നിന്നുണ്ടാവുന്ന അനുഭവങ്ങളും ഓര്‍മിക്കാനാവുമെന്നതാണ് സത്യം. ഉറക്കത്തില്‍നിന്ന് വിളിച്ചെഴുന്നേല്‍പിച്ചശേഷം സ്വപ്നം ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നതുപോലെയാണിത്. ഒരാള്‍ക്ക് കൃത്യമായി പൂര്‍ണ വിവരങ്ങള്‍ ഒരുപക്ഷേ ഓര്‍മിക്കാന്‍ കഴിഞ്ഞേക്കില്ല. എന്നാല്‍, പ്രധാന ഭാഗങ്ങള്‍ തീര്‍ച്ചയായിട്ടും ഓര്‍ത്തെടുക്കാനാവും. കൂടുതല്‍ വായിക്കാന്‍ ഈ ലക്കം ആഴ്ചപ്പതിപ്പില്‍ We are in facebook now!!! *http://www.facebook.com/people/Madhyamam-Aazhchappathipp/100000931906392* -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
