കെ.പി.സി.സി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയുടെ 'സ്‌ത്രീപക്ഷ' ചിന്തകള്‍

ആണ്‍-പെണ്‍ അനുപാതം, സ്‌ത്രീ സാക്ഷരത, വിദ്യാഭ്യാസം തുടങ്ങിയ വിവിധതലങ്ങളില്‍
കേരളത്തിലെ സ്‌ത്രീജീവിതം മുന്നോക്കാവസ്ഥയിലാണെങ്കിലും സാമൂഹിക -
കുടുംബജീവിതത്തില്‍ സ്‌ത്രീകള്‍ നിരന്തരം പീഡിപ്പിക്കപ്പെടുകയും
അവഹേളിക്കപ്പെടുകയും ചെയ്യുന്നു എന്നത്‌ അങ്ങേയറ്റം വ്യക്തിനിഷ്‌ഠവും, അതേസമയം
തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതുമായ ഒരു പ്രസ്‌താവമാണ്‌.
എവിടെയൊക്കെയാണ്‌ സാമൂഹിക - കുടുംബജീവിതത്തില്‍ സ്‌ത്രീകള്‍ നിരന്തരം
പീഡിപ്പിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നത്‌?
സാമാന്യവല്‍ക്കരിക്കാന്‍ പര്യാപ്‌തമായ ഒരു ആരോപണമല്ല ഇത്‌. ഇത്തരം ചില
അനുഭവങ്ങള്‍ക്ക്‌ ഇക്കാലത്ത്‌ അര്‍ഹിക്കുന്നതിലുപരി പബ്ലിസിറ്റി ലഭിക്കുകയും,
ഇത്തരം അനുഭവങ്ങള്‍ക്ക്‌ വിധേയരാകുന്നവര്‍ പ്രഗല്‍ഭരായ പ്രചാരകരാകുകയും
ചെയ്യുന്നതാണ്‌ കുഴപ്പം. *സ്‌ത്രീവിമോചകരെന്നും മറ്റും
അറിയപ്പെടാനാഗ്രഹിക്കുന്ന ഒരു ചെറിയ ശതമാനം സ്‌ത്രീകള്‍ക്കും അവരുടെ
സംഘടനകള്‍ക്കും മിക്കപ്രശ്‌നങ്ങളും പര്‍വ്വതീകരിച്ചു കാണിക്കുക എന്നത്‌
ഒരാവശ്യമാണ്‌.*കേരളീയ കുടുംബങ്ങളെ മൊത്തത്തില്‍ ആക്ഷേപിക്കുക എന്ന ലക്ഷ്യം ഈ
ചോദ്യത്തില്‍ ഒളിഞ്ഞുകിടക്കുന്നതായി ഞാന്‍ സംശയിക്കുന്നു.
'മെല്ലെ തുറക്കുന്ന വാതായനങ്ങള്‍' എന്ന ലേഖനത്തില്‍ നിന്ന

സമകാലിക മലയാളം
വാര്‍ഷികപതിപ്പ്‌ 4 ജൂണ്‍ 2010
പേജ്‌ 13, 14

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to