---------- Forwarded message ----------
From: Abhiyya <[email protected]>
Date: 2010/6/14
Subject: വീണ്ടും മ'അദനി
To:


*കോയമ്പത്തൂര്‍ ജയിലില്‍നിന്നും ഇറങ്ങിയത്‌ മുതല്‍ ഇരുപത്തിനാല്
മണിക്കൂറും പോലീസ് കാവലും, ഇലയനക്കം നോക്കാന്‍ ഇന്‍ലിജന്സും,
വലക്കണ്ണികളുമായി ക്രൈം ബ്രാഞ്ചും കൂടെത്തന്നെ  ഉണ്ടായിട്ടും
മ'അദനിയുടെ 'നീക്കങ്ങള്‍' മനസ്സിലാക്കാനാവുന്നില്ലെന്നോ! *

 കസ്റ്റഡിയിലുള്ളവരെ പീഡിപ്പിച്ച് കള്ളത്തെളിവ് ചമയ്ക്കുന്നു- മഅ്ദനി
   Monday, June 14, 2010
ശാസ്താംകോട്ട: ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവരെ
നിര്‍ബന്ധിച്ചും പീഡിപ്പിച്ചും തനിക്കെതിരെ കള്ളത്തെളിവ് ചമയ്ക്കാനുള്ള
ശ്രമത്തിലാണ് ഇന്റലിജന്‍സ് ബ്യൂറോയും ബംഗളൂരു പൊലീസുമെന്ന് അബ്ദുന്നാസിര്‍
മഅ്ദനി. 13 വര്‍ഷമായി തന്നെയും കുടുംബത്തെയും ഉന്നംവെച്ച് നടത്തുന്ന
നാടകങ്ങളിലെ പുതിയ ഘട്ടമാണ് ബംഗളൂരു സ്‌ഫോടനക്കേസ്. പടച്ചവന്‍ അറിയാതെ
ഒന്നുംനടക്കില്ലെന്ന് വിശ്വസിക്കുന്നവനാണ് താന്‍. ഈ ഗൂഢാലോചനയില്‍ നിന്നും
മനസ്സ് തളരാതെ ദൈവം തന്നെ കാത്ത് രക്ഷിക്കും. കാരണം ഈ കേസില്‍ താന്‍
നിരപരാധിയാണ്. അര്‍വാര്‍ശ്ശേരിയില്‍ 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു
അദ്ദേഹം.
തനിക്കെതിരെ തെളിവ് സൃഷ്ടിക്കാന്‍ നടക്കുന്ന വഴിവിട്ട ശ്രമങ്ങള്‍ ബംഗളൂരു
സ്‌ഫോടനക്കേസില്‍ കസ്റ്റഡിയിലുള്ളവര്‍ സഹതടവുകാരോട് പറഞ്ഞതാണ്  താന്‍ അറിഞ്ഞത്.
കേവലം ഒരു പ്രസംഗത്തിന്റെ പേരില്‍ 1998 മാര്‍ച്ച് 31ന് അറസ്റ്റ് ചെയ്യുകയും
പിന്നീട് രാജ്യദ്രോഹക്കുറ്റം ചുമത്തി കണ്ണൂര്‍ ജയിലില്‍ അടയ്ക്കുമ്പോഴും
കോയമ്പത്തൂര്‍ കേസില്‍ എന്നെ ഉള്‍പ്പെടുത്തിയിരുന്നില്ല. പിന്നീട് ഈ കേസില്‍
86ാം പ്രതിയാക്കി. പെട്ടെന്ന് പ്രതിസ്ഥാനം 18ലേക്കും 14ലേക്കും ഉയര്‍ന്നു. *ആ
കേസില്‍ തനിക്കെതിരെ കോടതിയില്‍ മൊഴി നല്‍കാന്‍ എസ്.പി നല്‍കിയ കുറ്റപത്രം
സഹതടവുകാരന്‍ കോടതി മുമ്പാകെ ഏല്‍പിച്ചത് ഇന്നും രേഖകളിലുള്ളതാണ്. *ഇതിന്റെയൊക്കെ
തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.
ഇപ്പോള്‍ ബംഗളൂരു സ്‌ഫോടനം മുന്‍കൂട്ടി അറിഞ്ഞിട്ട് വിലക്കിയില്ല എന്നതാണ്
എനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം എന്നാണറിയുന്നത്. സമീപഭാവിയില്‍  ബംഗളൂരു
സ്‌ഫോടന ആശയം തന്നെ തന്‍േറതായിരുന്നു എന്ന നിലയില്‍ ചിത്രീകരിക്കപ്പെടും.
ഇനിയും ഒരു പതിറ്റാണ്ട് കൂടിയെങ്കിലും എന്നെ പുറംലോകം കാണിക്കാതെ
പീഡിപ്പിക്കണമെന്ന അജണ്ടയാണ് ഇതിന് പിന്നില്‍. തമിഴ്‌നാട്ടില്‍ നിന്ന്
വ്യത്യസ്തമായി കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാറാണുള്ളതെന്ന വ്യത്യാസമേയുള്ളു.
എല്ലാം നേരിടാന്‍ ഞാന്‍ മനസ്സുകൊണ്ട് തയാറെടുക്കുകയാണ്. എന്നെയും കുടുംബത്തെയും
തകര്‍ക്കുന്നതുകൊണ്ട് ആത്മസംതൃപ്തി ലഭിക്കുന്നവര്‍ക്ക് അത് കിട്ടിക്കൊള്ളട്ടെ.
പടച്ചവനെ സാക്ഷിനിര്‍ത്തി എനിക്ക് പറയാനാകും ഞാന്‍ നിരപരാധിയാണ്.
നീതിപീഠത്തില്‍ എനിക്ക് പരിപൂര്‍ണവിശ്വാസമുണ്ട്.


*With Regards

Abi*


“At his best, man is the noblest of all animals; separated from law and
justice he is the worst”

*- Aristotle*




-- 


You cannot build anything on the foundations of caste. You cannot build up a
nation, you cannot build up a morality. Anything that you will build on the
foundations of caste will crack and will never be a whole.
-AMBEDKAR



http://venukm.blogspot.com

http://www.shelfari.com/kmvenuannur

http://kmvenuannur.livejournal.com

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to