---------- Forwarded message ----------
From: Abhiyya <[email protected]>
Date: 2010/7/1
Subject: ആരാണ് ഗൂഡാലോചന നടത്തുന്നത്?
To:


"മൂന്ന് ബോംബ് സ്‌ഫോടനങ്ങളിലും ആര്‍.എസ്.എസ് പങ്ക് സംശയാതീതമായി
തെളിഞ്ഞുവെന്നാണ് വിവരം.ഈ സാഹചര്യത്തിലാണ് യു.പി ആര്‍.എസ്.എസ്  നേതാക്കളെ
ഹൈദരാബാദില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതും. *സ്‌ഫോടനത്തെ കുറിച്ച് നേരത്തേ
ഇവര്‍ക്ക് അറിയാമായിരുന്നുവെന്നും  സ്‌ഫോടനാനന്തരം കുറ്റവാളികള്‍ക്ക് ഇവര്‍
അഭയം നല്‍കിയെന്നുമാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍"*

 ഹിന്ദുത്വ ഭീകരത: സ്‌ഫോടനങ്ങളിലെ ആര്‍.എസ്.എസ് പങ്കാളിത്തം പുറത്തായി
   Wednesday, June 30, 2010
 ന്യൂദല്‍ഹി: മക്ക മസ്ജിദ് ഉള്‍പ്പെടെ രാജ്യത്തെ മൂന്ന് മുസ്‌ലിം
കേന്ദ്രങ്ങളില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതില്‍ ആര്‍.എസ്.എസ്
പങ്ക് കൂടുതല്‍ വെളിച്ചത്തു വന്നു.

അഭിനവ് ഭാരത് എന്ന പേരിലുള്ള ഹിന്ദുത്വ ഭീകര സംഘടനയാണ് സ്‌ഫോടനങ്ങള്‍ക്കു
പിന്നിലെന്ന ധാരണയാണ് ഇതോടെ തകരുന്നത്. ആര്‍.എസ്.എസ് നേതാക്കളുടെ പൂര്‍ണ
അറിവോടെയാണ് സ്‌ഫോടനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതെന്നാണ് അന്വേഷണ
ഏജന്‍സികളുടെ കണ്ടെത്തല്‍.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് ആര്‍.എസ്.എസ് നേതാക്കളെ കഴിഞ്ഞ ദിവസം ചോദ്യം
ചെയ്തതില്‍ നിന്ന് വിലപ്പെട്ട പല വിവരങ്ങളും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചതായാണ്
അറിവ്.

ഹൈദരാബാദില്‍ 2007ല്‍ നടന്ന മക്ക മസ്ജിദ് സ്‌ഫോടനത്തില്‍  14 പേര്‍
കൊല്ലപ്പെട്ടിരുന്നു. മക്ക മസ്ജിദ് സ്‌ഫോടനത്തില്‍ പങ്കുള്ളതായി പൊലീസ്
കണ്ടെത്തിയ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക്
പത്ത് ലക്ഷം രൂപ ഇനാം നല്‍കുമെന്ന് സി.ബി.ഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.
രാമചന്ദ്ര കല്‍സാംഗ്ര, സന്ദീപ് ദാംഗെ എന്നിവര്‍ ആര്‍.എസ്.എസിന്റെ അറിയപ്പെടുന്ന
പ്രവര്‍ത്തകരാണ്. മക്ക മസ്ജിദിനു പുറമെ 2007ല്‍ നടന്ന അജ്മീര്‍ സ്‌ഫോടനത്തിലും
2008ല്‍ നടന്ന മാലേഗാവ് സ്‌ഫോടനത്തിലും യു.പിയിലെ രണ്ട് ആര്‍.എസ്.എസ്
നേതാക്കള്‍ക്ക് പങ്കുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചുവെന്ന് അന്വേഷണ
ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൂന്ന് ബോംബ് സ്‌ഫോടനങ്ങളിലും ആര്‍.എസ്.എസ് പങ്ക്
സംശയാതീതമായി തെളിഞ്ഞുവെന്നാണ് വിവരം.ഈ സാഹചര്യത്തിലാണ് യു.പി ആര്‍.എസ്.എസ്
നേതാക്കളെ ഹൈദരാബാദില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതും.ആര്‍.എസ്.എസ്
ഉത്തര്‍പ്രദേശ് ക്ഷേത്ര പ്രചാരക്  അശോക് ബേരി, കാണ്‍പൂര്‍ പ്രാന്ത് പ്രചാരക്
അശോക് വര്‍ഷ്ണി എന്നിവരാണ് ചോദ്യം ചെയ്യലിന് വിധേയരായ നേതാക്കള്‍.

സ്‌ഫോടനത്തെ കുറിച്ച് നേരത്തേ ഇവര്‍ക്ക് അറിയാമായിരുന്നുവെന്നും
സ്‌ഫോടനാനന്തരം കുറ്റവാളികള്‍ക്ക് ഇവര്‍ അഭയം നല്‍കിയെന്നുമാണ് അന്വേഷണ
ഏജന്‍സികളുടെ കണ്ടെത്തല്‍. അജ്മീര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നേരത്തേ
അറസ്റ്റിലായ ആര്‍.എസ്.എസ് പ്രചാരക് ദേവേന്ദ്ര ഗുപ്ത, ലോകേശ് ശര്‍മ എന്നിവരെ
ചോദ്യം ചെയ്തപ്പോഴാണ് യു.പി നേതാക്കള്‍ക്കു കൂടി ഇതില്‍ പങ്കുണ്ടെന്ന്
തെളിഞ്ഞത്. 2007 മേയ് 18 വെള്ളിയാഴ്ചയായിരുന്നു മക്ക മസ്ജിദ് സ്‌ഫോടനം. അതിനും
രണ്ടു ദിവസം മുമ്പാണ്  ജോഷി, ദാംഗെ, കല്‍സാംഗ്ര എന്നിവരെ ശര്‍മ ഹൈദരാബാദിലേക്ക്
വിളിച്ചു വരുത്തിയത്.

*നാലു പേരും സന്ദര്‍ശകരെന്ന വ്യാജേന പള്ളിക്കുള്ളില്‍ കയറുകയും ബോംബ്
സ്ഥാപിക്കുകയും ചെയ്തു.* തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കമെന്നോണം
കുറ്റകൃത്യത്തില്‍ പങ്കാളിയായ ജോഷിയെ പിന്നീട് ദുരൂഹസാഹചര്യത്തില്‍ അജ്ഞാത സംഘം
കൊലപ്പെടുത്തുകയായിരുന്നു.  ഹിന്ദുത്വ ഭീകരര്‍ക്കെതിരായ അന്വേഷണം ശരിയായ
ദിശയില്‍ മുന്നോട്ടു പോവുകയാണെങ്കില്‍ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനം വരെയും
അതിന്റെ വ്യാപ്തി ചെന്നെത്തുമെന്നാണ് വിവരം


*With Regards

Abi*


“At his best, man is the noblest of all animals; separated from law and
justice he is the worst”

*- Aristotle*




-- 


You cannot build anything on the foundations of caste. You cannot build up a
nation, you cannot build up a morality. Anything that you will build on the
foundations of caste will crack and will never be a whole.
-AMBEDKAR



http://venukm.blogspot.com

http://www.shelfari.com/kmvenuannur

http://kmvenuannur.livejournal.com

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to