i have received this post on a network. i wish such souls multiply exponentially in our country. and across the world. the media, with exceptions, has undermined this inspiring news. farida
പ്രവാചക നിന്ദകന് രക്തം നല്‍കുകയോ- മഹാപാതകം????(മുഴുവന്‍ വായിച്ചവര്‍ മാത്രം പ്രതികരിക്കുക) Share<http://www.facebook.com/ajax/share_dialog.php?s=4&appid=2347471856&p[]=1050656137&p[]=140587449291208> Monday, July 5, 2010 at 11:42am അക്രമികളുടെ വെട്ടേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ടി.ജെ ജോസഫിന് അടിയന്തിര ശസ്ത്രക്രീയക്ക് 10 യൂണിറ്റ് ബി-പോസിറ്റീവ് രക്തം ആവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്റെ സഹോദരി സിസ്റ്റര്‍ മേരി സ്‌റ്റെല്ല ജമാഅത്തെ ഇസ്ലാമി കൊച്ചി ഏരിയാ ഓര്‍ഗനൈസര്‍ വി.എ സലിമിനെയാണ് വിളിച്ചത്. അപ്പോള്‍തന്നെ 10 സോളിഡാരിറ്റി പ്രവര്‍ത്തകര്‍ എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഓടിയെത്തി രക്തം നല്‍കുകയുണ്ടായി. ഇക്കാര്യം ഞാന്‍ ഫേയ്‌സ് ബുക്കില്‍ ചിലരുടെ പോസ്റ്റുകളില്‍ കമന്റായി എഴുതിയിരുന്നു. അതിനു ശേഷം എനിക്ക് പലയിടങ്ങളില്‍ നിന്നും ഭീഷണിപ്പെടുത്തുന്ന സ്വരത്തില്‍ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. പ്രവാചകനെയും ദൈവത്തേയും നിന്ദിച്ച മനുഷ്യന് എന്തിന് രക്തം നല്‍കി എന്നതാണ് മിക്ക ഫോണുകളുടേയും ഉള്ളടക്കം. ഇനി ചില മുസ്ലിം സംഘടനകള്‍ സോളിഡാരിറ്റിയെ എതിര്‍ക്കാനുള്ള കാരണമായി ഇതും പറഞ്ഞേക്കാം. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, സോളിഡാരിറ്റി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നത് പ്രവാചകന്‍ മുഹമ്മദ്(സ) പ്രബോധനം ചെയ്ത ഇസ്ലാമാണ്. അതുകൊണ്ടാണ് ടി.ജെ ജോസഫിന് രക്തം നല്‍കിയത്. വേണമെങ്കില്‍ ഇനിയും നല്‍കും. ആ ുടുംബത്തിന്റെ പ്രയാസത്തില്‍ കഴിയുന്നത്ര പങ്കുചേരും. നമസ്‌കരിച്ചുകൊണ്ടിരിക്കെ ഒട്ടകത്തിന്റ ചീഞ്ഞളിഞ്ഞ കുടല്‍മാല കഴുത്തില്‍ ചാര്‍ത്തിക്കൊടുത്ത നരാധമന് മാപ്പ് കൊടുത്തതാണല്ലോ മുഹമ്മദ് നബിയുടെ മാതൃക. അതിലും വലിയ ഒരു പ്രവാചക നിന്ദയൊന്നുമല്ലല്ലോ ജോസഫ് ചെയ്തത്. വി നടന്നു പോകുമ്പോള്‍ തന്റെ മുകളില്‍ നിത്യേനെ ചപ്പുചവറുകളും എച്ചിലും വലിച്ചെറിഞ്ഞ പെണ്‍കുട്ടി രോഗബാധിതയായപ്പോള്‍ അടുത്ത ചെന്ന് കണ്ണീര്‍ വാര്‍ത്ത് രോഗ ശമനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണല്ലോ കാരുണ്യത്തിന്റെ പ്രവാചകന്‍ ചെയ്തത്. അവളുടെ കൈപ്പത്തി വെട്ടിമാറ്റിയില്ലല്ലോ!. ഈ പ്രവാചകന്റെ ദര്‍ശനത്തില്‍ നിന്ന് പ്രവര്‍ത്തിക്കുനന് സോളിഡാരിറ്റിക്ക് ജോസഫിന് രക്തം നല്‍കാന്‍ മടിയില്ല. തിന്‍മയെ ഏറ്റവും നല്ല നന്‍മകൊണ്ട് നേരിട്ട് കൊടിയ ശത്രുവിനെപ്പോലും മിത്രമാക്കാനുള്ള പരിശ്രമമാണ് സോളിഡാരിറ്റിയുടേത്. എന്നോട് ഫോണില്‍ വിളിച്ച് ഒരാള്‍ പറഞ്ഞത് സോളിഡാരിറ്റി ഭീരുക്കളായതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നാണ്. കാരുണ്യവാന് മാത്രമേ ധീരനാവാന്‍ സാധിക്കുകയുള്ളൂ. ക്രൂരന്‍മാരാവുക എപ്പോഴും ഭീരുക്കളുമാണ്. വൃദ്ധയായ മാതാവിന്റെ ഭാര്യയുടെ സഹോദരിയുടെ മുനിനിലിട്ട് ഒരാളെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്നത് എന്ത് ധീരതാണ് സുഹൃത്തുക്കളേ!. അത് ചെയ്ത നിങ്ങളും ഗര്‍ഭത്തിലെ കുഞ്ഞിനെ ശൂലത്തില്‍ കുത്തിയെടുത്ത നരാധമന്‍മാരും തമ്മില്‍ എന്ത് വ്യത്യാസം? പിഞ്ച് വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് അദ്്ധ്യാപകനെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയവരും നിങ്ങളും തുല്യര്‍ തന്നെയാണ്!. NB:- എന്നെ തട്ടിക്കളയും എന്ന് ഭീഷണി മുഴക്കിയവരോട് - നിങ്ങള്‍ക്ക സ്വാഗതം. (അന്വേഷിച്ചപ്പോള്‍ എല്ലാ ഫോണുകളും കോയിന്‍ ബൂത്തുകളില്‍ നിന്നാണ്. മര്യാദക്ക് ഭീഷണിപ്പെടുത്താന്‍ പോലും ധൈര്യമില്ലാത്തവര്‍) -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
