*നികേഷ് കുമാര്‍ `ഇന്ത്യാവിഷന്‍' വിടുന്നു; പകരക്കാരനെ അന്വേഷിച്ചുതുടങ്ങി *2010 00:04:09 Thejas
തിരുവനന്തപുരം: ഇന്ത്യാവിഷന്‍ വാര്‍ത്താ ചാനലിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ എം വി നികേഷ് കുമാര്‍ ചാനല്‍ വിടാന്‍ തീരുമാനിച്ചു. ഇന്ത്യാവിഷന്‍ വിടുന്ന വിവരം ചാനല്‍ ചെയര്‍മാന്‍ ഡോ. എം കെ മുനീറിനെയും റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖിയെയും കഴിഞ്ഞ ദിവസം നികേഷ് കുമാര്‍ നേരിട്ട് അറിയിച്ചു. വാര്‍ത്താ ചാനല്‍, വിനോദ ചാനല്‍, വെബ്‌സൈറ്റ്, ആനിമേഷന്‍ സ്‌കൂള്‍, ജേണലിസം ഇന്‍സ്‌റ്റിറ്റിയൂട്ട് എന്നിവയടങ്ങുന്ന വന്‍കിട മാധ്യമസംരംഭത്തിന്റെ സി.ഇ.ഒ ആയി ചാര്‍ജെടുക്കാനാണ് നികേഷ് ഇന്ത്യാവിഷന്‍ വിടുന്നത്. ജനുവരിയിലാണ് പുതിയ മാധ്യമസ്ഥാപനം തുടങ്ങുന്നതത്രേ. ഗള്‍ഫിലെ ചില വന്‍കിട വ്യാപാരികളും നികേഷിന്റെ അടുത്ത സുഹൃത്തുക്കളുമാണ് സംരംഭത്തിനു പിന്നിലെന്നാണ് അറിയുന്നത്. സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് നികേഷ് മാനേജ്‌മെന്റിനെ അറിയിച്ചിട്ടുള്ളത്. അതേസമയം, ചെയര്‍മാനെയും റസിഡന്റ് ഡയറക്ടറെയും രാജിവിവരം അറിയിക്കുന്നതിനു മുമ്പുതന്നെ വാര്‍ത്ത പുറത്തായതിനെക്കുറിച്ച് നികേഷിനോട് മാനേജ്‌മെന്റ് വിശദീകരണം ആരാഞ്ഞിട്ടുണ്‌ട്. കമ്പനിയിലെ ഓഹരിപങ്കാളിത്തം ഉറപ്പാക്കാന്‍ വേണ്‌ടിയുള്ള നീക്കത്തിന്റെ ഭാഗമാണ് നികേഷിന്റെ രാജിഭീഷണിയെന്നാണ് മാനേജ്‌മെന്റ് കരുതുന്നത്. നികേഷ് കുമാറിനു പകരക്കാരെ കണെ്‌ടത്താനുള്ള ശ്രമങ്ങളും മാനേജ്‌മെന്റ് ആരംഭിച്ചതായാണ് സൂചന. 2003ല്‍ ഇന്ത്യാവിഷന്‍ തുടങ്ങിയപ്പോള്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന എം വി നികേഷ് കുമാര്‍ പിന്നീട് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി. . -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
