---------- Forwarded message ----------
From: reny ayline <[email protected]>
Date: 2010/7/21
Subject: പോലിസ്‌ അതിക്രമങ്ങള്‍ക്കെതിരേ സാമൂഹിക പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു
To: kmvenuannur <[email protected]>


പോലിസ്‌ അതിക്രമങ്ങള്‍ക്കെതിരേ സാമൂഹിക പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു

തൊടുപുഴയില്‍ പ്രവാചകനിന്ദ അടങ്ങിയ ചോദ്യപേപ്പര്‍ തയ്യാറാക്കിയ
അധ്യാപകന്‍ അക്രമിക്കപ്പെട്ട സംഭവം നീതീകരിക്കാനാവാത്തതും
അപലപനീയവുമാണ്‌. നിയമവാഴ്‌ചക്കെതിരായ വെല്ലുവിളിയുമാണത്‌. കുറ്റകൃത്യം
നടത്തിയവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ടതുമാണ്‌. എന്നാല്‍
ഇതിന്റെ മറവില്‍ പോലിസ്‌ സംസ്ഥാനത്തുടനീളം നിരപരാധികളെ
പീഡിപ്പിക്കുന്നതായും പോപുലര്‍ ഫ്രണ്ടിന്റെയും എസ്‌.ഡി.പി.ഐയുടെയും
ഓഫിസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും കയറിയിറങ്ങി ഭീകരാന്തരീക്ഷം
സൃഷ്ടിക്കുന്നതായും നിയമവിരുദ്ധ കസ്റ്റഡിയില്‍ വച്ച്‌
പീഡിപ്പിക്കുന്നതായും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. മാത്രമല്ല,
ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ലഘുലേഖകളും പുസ്‌തകങ്ങളും
പോസ്‌റ്ററുകളും പ്രചാരണ സി.ഡികളും റെയ്‌ഡില്‍ കണ്ടെടുത്ത ഭീകര
വസ്‌തുക്കളെന്നവണ്ണം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായും
മനസ്സിലാവുന്നു.
സംഭവത്തില്‍ പോപുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരുടെ പങ്ക്‌ പോലിസ്‌
സംശയിക്കുന്നുണ്ടെങ്കില്‍ നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ട്‌ കുറ്റക്കാരെ
കണ്ടെത്തുകയാണ്‌ വേണ്ടത്‌. സംസ്ഥാനത്ത്‌ മുമ്പു നടന്ന നിരവധി സമാനമായ
സംഭവങ്ങളില്‍ കേസന്വേഷണത്തിനപ്പുറം, ബന്ധം ആരോപിക്കപ്പെട്ട സംഘടനക്കെതിരെ
പോലിസ്‌ കടന്നു കയറ്റം നടത്തിയ അനുഭവങ്ങളില്ല. ആര്‍.എസ.്‌എസ്‌, ബി.ജെ.പി,
സി.പി.എം എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ സമാനവും കൂടുതല്‍ ഭീകരവുമായ
കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെടുകയും അവരുടെ കേന്ദ്രങ്ങളില്‍
നിന്ന്‌ വന്‍ ആയുധ ശേഖരങ്ങള്‍ കണ്ടെത്തുകയും ചെയ്‌ത ഘട്ടങ്ങളിലൊന്നും
കണ്ടിട്ടില്ലാത്ത വിധം ഇപ്പോള്‍ പോപുലര്‍ ഫ്രണ്ടിനെതിരെ
ഉണ്ടായിക്കൊണ്ടിരിക്കുന്ന പോലിസ്‌ നടപടികള്‍ വിവേചനപരവും
ന്യായീകരണവുമില്ലാത്തതാണ്‌. മുമ്പ്‌ വര്‍ക്കലയില്‍ ഒരു മധ്യവയസ്‌കന്‍
കൊല്ലപ്പെട്ട സംഭവം മറയാക്കി ദലിത്‌ കോളനികളില്‍ നടന്ന പോലിസ്‌
തേര്‍വാഴ്‌ചയും ഡി.എച്ച്‌.ആര്‍.എം എന്ന ദലിത്‌ സംഘടനക്കുനേരെയുണ്ടായ
നുണപ്രചാരണങ്ങളും മാത്രമാണ്‌ ഇതിന്‌ അപവാദമായിട്ടുള്ളത്‌.
അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും കാര്യത്തില്‍ ആര്‍.എസ്‌.എസ്‌ -
ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും പ്രവര്‍ത്തകര്‍ പങ്കാളികളാകുമ്പോള്‍
പോലിസിന്റെ ചുമതല പ്രാദേശികമായുള്ള കേസന്വേഷണത്തില്‍ ഒതുങ്ങുകയും
സമാനമായൊരു സംഭവം ദലിത്‌ മുസ്‌്‌ലിം വിഭാഗങ്ങളുമായി
ബന്ധപ്പെട്ടതാകുമ്പോള്‍ സംസ്ഥാനവ്യാപകമായി ഭീകരത സൃഷ്ടിക്കുകയും
ചെയ്യുന്നത്‌ നിയമവാഴ്‌ചയോടും പൗരാവകാശത്തോടും സംഘടനാ
സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയായേ കാണാനാകൂ. ഇത്തരം പക്ഷപാതപരമായ
നീക്കങ്ങള്‍ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ സൃഷ്ടിച്ചേക്കാവുന്ന
വിള്ളലുകളെക്കുറിച്ച്‌ ഉത്തരവാദപ്പെട്ടവര്‍ ബോധവാന്മാരാകണമെന്ന്‌
ഓര്‍മ്മപ്പെടുത്തുന്നു. സംഘടനകള്‍ക്കു നേരെ നടന്നുകൊണ്ടിരിക്കുന്ന
പോലിസ്‌ അതിക്രമങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്ന്‌ ഞങ്ങള്‍
സംസ്ഥാന സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നു.

എ വാസു
ഡോ. എം എസ്‌ ജയപ്രകാശ്‌
സെല്‍വരാജ്‌
റെനി ഐലിന്‍



-- 


You cannot build anything on the foundations of caste. You cannot
build up a nation, you cannot build up a morality. Anything that you
will build on the foundations of caste will crack and will never be a
whole.
-AMBEDKAR



http://venukm.blogspot.com

http://www.shelfari.com/kmvenuannur

http://kmvenuannur.livejournal.com

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Attachment: RENY.RTF
Description: RTF file

Reply via email to