A paid Petition? On Jul 21, 2:56 pm, reny ayline <[email protected]> wrote: > *പോലിസ് അതിക്രമങ്ങള്‍ക്കെതിരേ സാമൂഹിക പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നു* > > തൊടുപുഴയില്‍ പ്രവാചകനിന്ദ അടങ്ങിയ ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍ > അക്രമിക്കപ്പെട്ട സംഭവം നീതീകരിക്കാനാവാത്തതും അപലപനീയവുമാണ്. > നിയമവാഴ്‌ചക്കെതിരായ വെല്ലുവിളിയുമാണത്. കുറ്റകൃത്യം നടത്തിയവരെ നിയമത്തിന്റെ > മുമ്പില്‍ കൊണ്ടുവരേണ്ടതുമാണ്. എന്നാല്‍ ഇതിന്റെ മറവില്‍ പോലിസ് > സംസ്ഥാനത്തുടനീളം നിരപരാധികളെ പീഡിപ്പിക്കുന്നതായും പോപുലര്‍ ഫ്രണ്ടിന്റെയും > എസ്.ഡി.പി.ഐയുടെയും ഓഫിസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും കയറിയിറങ്ങി > ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും നിയമവിരുദ്ധ കസ്റ്റഡിയില്‍ വച്ച് > പീഡിപ്പിക്കുന്നതായും വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. മാത്രമല്ല, > ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ലഘുലേഖകളും പുസ്‌തകങ്ങളും പോസ്‌റ്ററുകളും > പ്രചാരണ സി.ഡികളും റെയ്‌ഡില്‍ കണ്ടെടുത്ത ഭീകര വസ്‌തുക്കളെന്നവണ്ണം > മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായും മനസ്സിലാവുന്നു. > സംഭവത്തില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ പങ്ക് പോലിസ് > സംശയിക്കുന്നുണ്ടെങ്കില്‍ നടപടി ക്രമങ്ങള്‍ പാലിച്ചുകൊണ്ട് കുറ്റക്കാരെ > കണ്ടെത്തുകയാണ് വേണ്ടത്. സംസ്ഥാനത്ത് മുമ്പു നടന്ന നിരവധി സമാനമായ > സംഭവങ്ങളില്‍ കേസന്വേഷണത്തിനപ്പുറം, ബന്ധം ആരോപിക്കപ്പെട്ട സംഘടനക്കെതിരെ > പോലിസ് കടന്നു കയറ്റം നടത്തിയ അനുഭവങ്ങളില്ല. ആര്‍.എസ.്‌എസ്, ബി.ജെ.പി, > സി.പി.എം എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ സമാനവും കൂടുതല്‍ ഭീകരവുമായ > കുറ്റകൃത്യങ്ങളില്‍ പ്രതികളാക്കപ്പെടുകയും അവരുടെ കേന്ദ്രങ്ങളില്‍ നിന്ന് വന്‍ > ആയുധ ശേഖരങ്ങള്‍ കണ്ടെത്തുകയും ചെയ്‌ത ഘട്ടങ്ങളിലൊന്നും കണ്ടിട്ടില്ലാത്ത വിധം > ഇപ്പോള്‍ പോപുലര്‍ ഫ്രണ്ടിനെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പോലിസ് നടപടികള്‍ > വിവേചനപരവും ന്യായീകരണവുമില്ലാത്തതാണ്. മുമ്പ് വര്‍ക്കലയില്‍ ഒരു > മധ്യവയസ്‌കന്‍ കൊല്ലപ്പെട്ട സംഭവം മറയാക്കി ദലിത് കോളനികളില്‍ നടന്ന പോലിസ് > തേര്‍വാഴ്‌ചയും ഡി.എച്ച്.ആര്‍.എം എന്ന ദലിത് സംഘടനക്കുനേരെയുണ്ടായ > നുണപ്രചാരണങ്ങളും മാത്രമാണ് ഇതിന് അപവാദമായിട്ടുള്ളത്. > അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും കാര്യത്തില്‍ ആര്‍.എസ്.എസ് - > ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും പ്രവര്‍ത്തകര്‍ പങ്കാളികളാകുമ്പോള്‍ > പോലിസിന്റെ ചുമതല പ്രാദേശികമായുള്ള കേസന്വേഷണത്തില്‍ ഒതുങ്ങുകയും സമാനമായൊരു > സംഭവം ദലിത് മുസ്‌്‌ലിം വിഭാഗങ്ങളുമായി ബന്ധപ്പെട്ടതാകുമ്പോള്‍ > സംസ്ഥാനവ്യാപകമായി ഭീകരത സൃഷ്ടിക്കുകയും ചെയ്യുന്നത് നിയമവാഴ്‌ചയോടും > പൗരാവകാശത്തോടും സംഘടനാ സ്വാതന്ത്ര്യത്തോടുമുള്ള വെല്ലുവിളിയായേ കാണാനാകൂ. > ഇത്തരം പക്ഷപാതപരമായ നീക്കങ്ങള്‍ കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ > സൃഷ്ടിച്ചേക്കാവുന്ന വിള്ളലുകളെക്കുറിച്ച് ഉത്തരവാദപ്പെട്ടവര്‍ > ബോധവാന്മാരാകണമെന്ന് ഓര്‍മ്മപ്പെടുത്തുന്നു. സംഘടനകള്‍ക്കു നേരെ > നടന്നുകൊണ്ടിരിക്കുന്ന പോലിസ് അതിക്രമങ്ങള്‍ അടിയന്തരമായി > അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. > > എ വാസു > ഡോ. എം എസ് ജയപ്രകാശ് > സെല്‍വരാജ് > റെനി ഐലിന്‍ > > RENY.RTF > 5KViewDownload
-- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
