*അഡ്വ. എന്‍ എം സിദ്ധീഖിന്റെ അറസ്‌റ്റ്‌: മനുഷ്യാവകാശ കമ്മീഷന്‌ പരാതി
നല്‍കിയതിന്റെ പകപോക്കല്‍
*കൊച്ചി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും ദേശീയ മനുഷ്യാവകാശ
ഏകോപന സമിതി (എന്‍.സി.എച്ച്‌.ആര്‍.ഒ) എറണാകുളം ജില്ലാ പ്രസിഡന്റുമായ അഡ്വ. എന്‍
എം സിദ്ദീഖിനെ അറസ്റ്റ്‌ ചെയ്‌തതിനു പിന്നില്‍ പോലിസ്‌ അതിക്രമങ്ങള്‍ക്കെതിരേ
ഇദ്ദേഹം ദേശീയ മനുഷ്യാവകാശ കമ്മീഷന്‌ പരാതി നല്‍കിയ തിന്റെ പകപോക്കല്‍.
പ്രവാചകനിന്ദ നടത്തിയ അധ്യാപകനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട്‌ ജില്ലയിലെ
വീടുകളില്‍ കയറി പോലിസ്‌ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും അതിക്രമങ്ങള്‍
നടത്തുകയും ചെയ്‌തതിനെതിരേയായിരുന്നു സിദ്ദീഖ്‌ മനുഷ്യാവകാശ കമ്മീഷന്‌ പരാതി
നല്‍കിയത്‌.
ഈ മാസം ഏഴിന്‌ ഇദ്ദേഹം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍
രണ്‌ടാഴ്‌ചയ്‌ക്കുള്ളില്‍ റിപോര്‍ട്ട്‌ നല്‍കണമെന്ന്‌ ആവശ്യപ്പെട്ടു 16ാം
തിയ്യതി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഡി.ജി.പിക്ക്‌ നോട്ടീസ്‌ നല്‍കിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്‌ച എന്‍.സി.എച്ച്‌.ആര്‍.ഒയുടെ എറണാകുളം നോര്‍ത്തിലുള്ള ഓഫിസ്‌
കൊച്ചി സിറ്റി പോലിസ്‌ കമ്മീഷണറുടെ നേതൃത്വത്തില്‍ റെയ്‌ഡ്‌ ചെയ്‌തു.
ഭാരവാഹികളെ വിവരമറിയിക്കാതെ നഗരമധ്യത്തിലുള്ള ഓഫിസിന്റെ പൂട്ടു തകര്‍ത്താണു
പോലിസ്‌ അകത്തുകടന്നത്‌.
ഇവിടെ നിന്നു പിടിച്ചതെന്നു പോലിസ്‌ പറയുന്ന സാധനങ്ങള്‍ ഓഫിസ്‌ ഭാരവാഹികളെയോ
മറ്റു സാക്ഷികളെയോ കാണിച്ചു സാക്ഷ്യപ്പെടുത്താതെ നിരവധി രേഖകളും സി.ഡികളും
കണെ്‌ടടുത്തുവെന്നു മാധ്യമങ്ങള്‍ക്കു വിവരംനല്‍കുകയായിരുന്നു. അതിനുശേഷം ഓഫിസ്‌
പൂട്ടി സീല്‍ ചെയ്‌തു. എന്നാല്‍ ഒരാഴ്‌ച പിന്നിട്ടിട്ടും ഭാരവാഹികളെ പോലിസ്‌
വിവരം അറിയിച്ചിരുന്നില്ല.
ഇതിനെതിരേയും സിദ്ദീഖ്‌ മനുഷ്യാവകാശ കമ്മീഷന്‌ പരാതി നല്‍കി. ഇതിനിടെയാണു
വ്യാഴാഴ്‌ച രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു പോവുകയായിരുന്ന സിദ്ദീഖിനെ
പോലിസ്‌ കസ്‌റ്റഡിയിലെടുത്തത്‌. സാധാരണ രാത്രി എട്ടിനു മുമ്പ്‌ വീട്ടിലെത്തുന്ന
സിദ്ദീഖിനെ അര്‍ധരാത്രിയായിട്ടും കാണാതായതിനെ തുടര്‍ന്നു ഭാര്യ പല സ്ഥലങ്ങളിലും
അന്വേഷിച്ചെങ്കിലും ഫലമുണ്‌ടായില്ല. ഇന്നലെ രാവിലെ മറ്റൊരാളെ അന്വേഷിച്ച്‌
സ്റ്റേഷനിലെത്തിയവരാണ്‌ സിദ്ദീഖ്‌ പോലിസ്‌ കസ്‌റ്റഡിയിലാണെന്ന്‌ അറിയുന്നത്‌.
അറസ്‌റ്റ്‌ രേഖപ്പെടുത്തിയിട്ടു പോലും വീട്ടുകാരെ അറിയിച്ചില്ല. കോടതിയില്‍
ഹാജരാക്കാനുള്ള സമയം രണ്‌ടുതവണ പോലിസ്‌ മാറ്റുകയായിരുന്നു. രാത്രി എട്ടിനാണ്‌
ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയത്‌.
മനുഷ്യാവകാശ പ്രവര്‍ത്തകനായ സിദ്ദീഖ്‌ പോപുലര്‍ ഫ്രണ്‌ട്‌ പ്രവര്‍ത്തകനല്ല.
പ്ലാച്ചിമട കൊക്കകോല കമ്പനിക്കെതിരേയും മാവൂര്‍ റയോണ്‍സ്‌്‌ തൊഴിലാളികളുടെ
പട്ടിണി സമരത്തിനും സജീവമായിരുന്നു.
ഓഹരി വിപണനത്തിലൂടെ കേരളത്തിന്റെ പണം ഉത്തരേന്ത്യയിലേക്ക്‌ ഒഴുകുന്നതിനെതിരേ
സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ച്‌ ഉപരോധത്തിലും ജി.സി.ഡി.എ-ഗോശ്രീ
കുടിയിറക്കലിനെതിരേയും കൊച്ചിന്‍ കോര്‍പറേഷന്‍ ജീവനക്കാരുടേതുള്‍പ്പെടെ
അവകാശസമരങ്ങളിലും സിദ്ദീഖ്‌ പങ്കാളിയായിരുന്നു. ബംഗാളില്‍ നിന്ന്‌
വാര്‍ത്തകളില്ല എന്ന പുസ്‌തകം രചിച്ചിട്ടുണ്‌ട്‌. കഴിഞ്ഞദിവസം നടന്ന ജോണ്‍
എബ്രഹാം അനുസ്‌മരണത്തിന്റെ മുഖ്യ സംഘാടകന്‍ എന്‍ എം സിദ്ദീഖായിരുന്നു.
പോപുലര്‍ ഫ്രണ്‌ടിന്റെ ലഘുലേഖ കണെ്‌ടടുത്തുവെന്ന്‌ ആരോപിച്ചാണു സിദ്ദീഖിനെ
അറസ്റ്റ്‌ ചെയ്‌തതെന്നാണു പോലിസ്‌ പറയുന്നത്‌.
മതസ്‌പര്‍ധ വളര്‍ത്തുന്ന തരത്തില്‍ പ്രവര്‍ത്തിച്ചുവെന്ന 153 (എ) വകുപ്പാണ്‌
ഇദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്‌.

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to