ഇശ്‌റത്തിനെയും സുഹ്‌റബുദ്ദീനെയും വധിച്ചത്‌ ഒരേ ഫാം ഹൗസില്‍ വച്ച്‌
thejas 29 july 2010

ന്യൂഡല്‍ഹി: മുംബൈ സ്വദേശി പത്തൊമ്പതുകാരി ഇശ്‌റത്‌ ജഹാനെയും മലയാളിയായ ജാവീദ്‌
ഗുലാം ശെയ്‌ഖ്‌ എന്ന പ്രാണേഷ്‌കുമാറിനെയും ഗുജറാത്ത്‌ പോലിസ്‌
കൊലപ്പെടുത്തിയത്‌ സുഹ്‌റബുദ്ദീനെയും കൗസര്‍ബിയെയും കൊലപ്പെടുത്തിയ
അഹ്‌മദാബാദിലെ അതേ ഫാം ഹൗസില്‍ വച്ച്‌. thejas 29 july 2010
കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റിലായ അര്‍ഹാം ഫാം ഉടമ രാജേഷ്‌ ജിരാവാലയാണ്‌
ഇക്കാര്യം സി.ബി.ഐ?ക്കു മുമ്പില്‍ വെളിപ്പെടുത്തിയത്‌. സുഹ്‌റബുദ്ദീനെ
മുമ്പില്‍ വച്ചു കൊലപ്പെടുത്തിയശേഷം ഭാര്യ കൗസര്‍ബിയെ ബലാല്‍സംഗം ചെയ്‌തു കൊന്ന
ഗുജറാത്ത്‌ പോലിസ്‌ അതേ രീതിയില്‍ തന്നെയാണ്‌ ഇശ്‌റത്തിനെയും ജാവീദിനെയും
കൊലപ്പെടുത്തിയത്‌.
ജാവീദിനെ കൊലപ്പെടുത്തിയശേഷം ഇശ്‌റത്തിനെ ബലാല്‍സംഗം ചെയ്‌തു
കൊല്ലുകയായിരുന്നു. രണ്‌ടു സംഭവത്തിലും നിറയൊഴിച്ചത്‌ ഇപ്പോള്‍
മാപ്പുസാക്ഷിയാവാന്‍ തയ്യാറായ ഡി.എസ്‌.പി നരേന്ദ്ര അമിനാണെന്നാണു
കരുതപ്പെടുന്നത്‌. ഗുജറാത്ത്‌ പോലിസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു തന്റെ
ഫാം ഹൗസ്‌ ഉപയോഗിക്കാറുള്ളതായി ജിരാവാല സമ്മതിച്ചിട്ടുണ്‌ട്‌. 2004 ജൂണ്‍
14നാണ്‌ ഇശ്‌റത്‌ ജഹാനും ജാവീദും കൊല്ലപ്പെടുന്നത്‌. 2005 നവംബറില്‍
സുഹ്‌റബുദ്ദീന്‍ ശെയ്‌ഖും കൗസര്‍ബിയും കൊല്ലപ്പെട്ടു. മോഡിയെ കൊല്ലാന്‍ വന്ന
ലശ്‌കറെ ത്വയ്യിബ ചാവേറുകളാണെന്നാരോപിച്ചായിരുന്നു കൊലകള്‍.
ഇശ്‌റത്തിനെയും ജാവീദിനെയും കൊലപ്പെടുത്തിയത്‌ വ്യാജ ഏറ്റുമുട്ടലിലാണെന്നും
ഇരുവര്‍ക്കും ലശ്‌കറെ ത്വയ്യിബയുമായി ബന്ധമില്ലെന്നും മെട്രോപൊലിറ്റന്‍
മജിസ്‌ട്രേറ്റ്‌ തമാങ്‌ നടത്തിയ ജുഡീഷ്യല്‍ അന്വേഷണ റിപോര്‍ട്ട്‌
വ്യക്തമാക്കിയിരുന്നു. സുഹ്‌റബുദ്ദീന്‍ കേസില്‍ ജയിലില്‍ കഴിയുന്ന 13 പോലിസ്‌
ഉദ്യോഗസ്ഥരടങ്ങുന്ന അതേ സംഘമായിരുന്നു ഇശ്‌റത്‌ വധവും നടത്തിയത്‌. ഈ കേസില്‍
സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്‌ ഇശ്‌റത്തിന്റെ മാതാവ്‌ നല്‍കിയ ഹരജി
നിലവില്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്‌.

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to