*മുഖ്യമന്ത്രി പ്രസ്‌താവന പിന്‍വലിക്കണമെന്ന്‌ മനുഷ്യാവകാശ-സാംസ്‌കാരിക
പ്രവര്‍ത്തകര്‍
*thejas 5 july 2010
ന്യൂഡല്‍ഹി: പണം കൊടുത്തും വിവാഹത്തിലൂടെയും കേരളം 20 വര്‍ഷം കൊണ്‌ട്‌
ഇസ്‌ലാമിക രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി വി എസ്‌
അച്യുതാനന്ദന്റെ പ്രസ്‌താവന അടിയന്തരമായി പിന്‍വലിക്കണമെന്ന്‌ പ്രശസ്‌ത
എഴുത്തുകാരി അരുന്ധതി റോയ്‌ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ-സാംസ്‌കാരിക
പ്രവര്‍ത്തകര്‍.
കേരളത്തിലെ മതസൗഹാര്‍ദത്തെ അപകടത്തിലാക്കുന്നതാണ്‌ മുഖ്യമന്ത്രിയുടെ
പ്രസ്‌താവനയെന്ന്‌ ഇവര്‍ ഒപ്പിട്ട സംയുക്ത പ്രസ്‌താവന കുറ്റപ്പെടുത്തി.
കേരളത്തില്‍ നടക്കുന്ന പോലിസ്‌ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ദേശീയ
മനുഷ്യാവകാശ കമ്മീഷനും ന്യൂനപക്ഷ കമ്മീഷനും ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അരുന്ധതി റോയ്‌, ഡോ. ബി ഡി ശര്‍മ, വരവര റാവു, സുമിത്‌ ചക്രവര്‍ത്തി, ജി എന്‍
സായിബാബ, രാജ്‌ കിഷോര്‍, ഡോ. മെഹര്‍ എന്‍ജിനീയര്‍, പ്രഫ. ഹര്‍ഗോപാല്‍, പ്രഫ.
മനോരഞ്‌ജന്‍ മൊഹന്തി, സഞ്‌ജയ്‌ കാക്ക്‌, സരോജ്‌ ഗിരി, എസ്‌ ബിസ്‌മില്ല, സുനില്‍
മണ്ഡിവാള്‍, റോണാ വില്‍സണ്‍, സഫറുല്‍ ഇസ്‌ലാംഖാന്‍, ശിവസുന്ദര്‍, ജസ്റ്റിസ്‌
ഹോസ്‌ബെറ്റ്‌ സുരേഷ്‌, ആരിസ്‌ മുഹമ്മദ്‌, വി ടി രാജശേഖര്‍, നിഖില ഹെന്‍ട്രി,
നാഗരി ബാബയ്യ, ജെ ദേവിക, പ്രഫ. ടി ബി വിജയകുമാര്‍, ഡോ. എം എസ്‌ ജയപ്രകാശ്‌, ഇ
അബൂബക്കര്‍, അഡ്വ. കെ പി മുഹമ്മദ്‌ ശരീഫ്‌ എന്നിവരാണ്‌ പ്രസ്‌താവനയില്‍
ഒപ്പിട്ടിരിക്കുന്നത്‌. മുഖ്യമന്ത്രിയുടെ പ്രസ്‌താവനയെ തങ്ങള്‍ ശക്തമായി
അപലപിക്കുന്നതായി പ്രസ്‌താവന പറഞ്ഞു.
സംഘപരിവാരത്തിന്റെ പ്രചാരണങ്ങളെ സഹായിക്കുന്നതാണ്‌ ഇത്തരത്തിലുള്ള
പ്രസ്‌താവനകള്‍. പ്രഫസര്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ കേരളത്തിലെ-
പ്രത്യേകിച്ച്‌ എറണാകുളം ജില്ലയിലെ- മുസ്‌ലിം യുവാക്കള്‍ക്കും മനുഷ്യാവകാശ
പ്രവര്‍ത്തകര്‍ക്കുമെതിരായി പോലിസ്‌ നടത്തുന്ന അതിക്രമങ്ങള്‍ ആശങ്കാജനകമാണ്‌.
യുവാക്കളെ നിയമവിരുദ്ധ കസ്റ്റഡിയില്‍ വയ്‌ക്കുക, രഹസ്യ ചോദ്യംചെയ്യല്‍
കേന്ദ്രത്തില്‍ പീഡിപ്പിക്കുക, അര്‍ധരാത്രി വീടുകളുടെ വാതില്‍ തകര്‍ത്ത്‌
അകത്തു കയറുക, സ്‌ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ശാരീരികമായും മാനസികമായും
പീഡിപ്പിക്കുക തുടങ്ങിയ നിരവധി സംഭവങ്ങളുണ്‌ടായിട്ടുണ്‌ട്‌.
കസ്റ്റഡിയിലെടുക്കുമ്പോഴും അറസ്റ്റ്‌ ചെയ്യുമ്പോഴും പാലിക്കേണ്‌ട
നടപടിക്രമങ്ങള്‍ സംബന്ധിച്ച സുപ്രിംകോടതി നിര്‍ദേശങ്ങളുടെ ലംഘനമാണിത്‌.
ദേശീയ മനുഷ്യാവകാശ ഏകോപന സമിതിയുടെ എറണാകുളം ജില്ലാ സെക്രട്ടറി എന്‍ എം
സിദ്ദീഖിനെ, ദേശീയ മനുഷ്യാവകാശ കമ്മീഷനു പരാതി നല്‍കിയതിന്റെ പേരില്‍
കള്ളക്കേസില്‍ കുടുക്കി ജയിലിലിട്ടതായും മനുഷ്യാവകാശ-സാംസ്‌കാരിക
പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to