Does anyone have any clear evidence about this survey? For example, at least
a sample of the questionnaire?

2010/11/6 Venugopalan K M <[email protected]>

>
>
> ---------- Forwarded message ----------
> From: Abhiyya <[email protected]>
> Date: 2010/11/6
> Subject: ദേശസ്നേഹം അളന്നെടുക്കാന്‍ ഒരു സര്‍വ്വേ
> To:
>
>
>
> ദേശക്കൂറും ദേശസ്നേഹവും അളന്നെടുക്കുന്ന നിര്‍ദ്ദോഷമായ സര്‍വ്വേ നടത്താന്‍
> പോലും ഈ നാട്ടില്‍ അവകാശമില്ലേ!!!
>
> അമേരിക്കന്‍ ഏജന്‍സിക്കായി ഒരു രഹസ്യ സര്‍വേ
>
> [image: അമേരിക്കന്‍ ഏജന്‍സിക്കായി ഒരു രഹസ്യ സര്‍വേ]
>  കേരള തലസ്ഥാനത്തെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ആരൊക്കെയോ നടത്തിയ
> സര്‍വേയെപ്പറ്റി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചിരിക്കുന്നു.
> സംഭവം ഗൗരവത്തോടെയാണ് കേന്ദ്രം കാണുന്നതെന്ന് ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി
> രാമചന്ദ്രന്‍ പറയുന്നു. അമേരിക്കന്‍ ഏജന്‍സിയായ പ്രിന്‍സ്ടണ്‍ സര്‍വേ
> റിസര്‍ച്ച് അസോസിയേറ്റ് ഇന്റര്‍നാഷനലിനുവേണ്ടി ടി.എന്‍.എസ് ഇന്ത്യ എന്ന
> മാര്‍ക്കറ്റിങ് ഏജന്‍സിയാണ് രഹസ്യപഠനം നടത്തിയത്. ഔദ്യോഗിക
> കേന്ദ്രങ്ങളൊന്നുമറിയാതെ അമേരിക്കന്‍ ഏജന്‍സിക്കുവേണ്ടി ചോദ്യാവലി രൂപത്തില്‍
> നടത്തിയ പഠനം നാടിന്റെയും നാട്ടുകാരുടെയും സുരക്ഷയെക്കുറിച്ച് ആശങ്ക
> സൃഷ്ടിച്ചിരിക്കുന്നു. മുസ്‌ലിം വിഭാഗക്കാരെ ഉദ്ദേശിച്ച് ഉള്‍ക്കൊള്ളിച്ച
> ചോദ്യങ്ങളാണ് ഉത്കണ്ഠ ഉയര്‍ത്തുന്നത്. അമേരിക്കയോടും ഇസ്രായേലിനോടുമുള്ള
> മനോഭാവം അറിയാനുള്ള ചോദ്യങ്ങള്‍ അക്കൂട്ടത്തിലുണ്ട്; ഒപ്പം, മുസ്‌ലിംകളുടെ
> ദേശക്കൂറ് ചോദ്യംചെയ്യുന്ന വേറെ കുറേയെണ്ണവും. സര്‍വേയെക്കുറിച്ച് അറിഞ്ഞ
> സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പ്രാഥമിക അന്വേഷണം നടത്തിയശേഷം കേന്ദ്ര
> ഏജന്‍സികള്‍ സംഭവം അന്വേഷിക്കണമെന്ന് ശിപാര്‍ശ ചെയ്തിരിക്കുന്നുവത്രെ.
> നിരുപദ്രവമല്ല സര്‍വേ എന്ന് അതിലെ ചോദ്യങ്ങള്‍തന്നെ വ്യക്തമാക്കുന്നുണ്ട്.
> ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രിന്‍സ്ടണ്‍ സംഘടനയുടെ പ്രവര്‍ത്തനമേഖലയില്‍,
> പ്രത്യേക സമുദായങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രധാന ഇനമാണ്; ഇതാകട്ടെ,
> തങ്ങളെ ഈ ജോലി ഏല്‍പിക്കുന്ന കക്ഷികള്‍ക്ക് തീരുമാനങ്ങളും നയങ്ങളും
> കൈക്കൊള്ളാന്‍ അത്യാവശ്യമായ വിവരങ്ങളായിരിക്കുമെന്നും അവര്‍ വെബ്‌സൈറ്റില്‍
> ചൂണ്ടിക്കാട്ടുന്നുണ്ട്. അപ്പോള്‍, 'ഉചിത തീരുമാനങ്ങളെ'ടുക്കാനായി
> മുസ്‌ലിംകളെപ്പറ്റി രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ അവരെ ഏല്‍പിച്ച കക്ഷി ആരെന്ന
> ചോദ്യം പ്രസക്തമാകുന്നു. ഒരു അമേരിക്കന്‍ ഏജന്‍സി കേന്ദ്ര-സംസ്ഥാന
> സര്‍ക്കാറുകളുടെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരമൊരു സര്‍വേ പണം മുടക്കി
> നടത്തിക്കുന്നതിലെ ഉദ്ദേശ്യം ഉത്കണ്ഠയുണ്ടാക്കുന്നു. ഇന്ത്യന്‍
> പ്രധാനമന്ത്രിയോടും ഇന്ത്യന്‍ സൈന്യത്തോടുമുള്ള മനോഭാവം, അമേരിക്കയോടും
> ഇസ്രായേലിനോടുമുള്ള മനോഭാവം, മതപരമായ അറിവും നിഷ്ഠയും തുടങ്ങിയ കാര്യങ്ങള്‍
> മുസ്‌ലിംകളോട് പ്രത്യേക ചോദ്യങ്ങളായി ഉന്നയിക്കുന്നതിലെ ദുഷ്ടലാക്ക് ആരുടേതാണ്?
> ഇറാനെ പിന്തുണക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങള്‍
> ആരുടെ അജണ്ടയാണ്? അന്യ വിശ്വാസം പുലര്‍ത്തുന്നവരോട് പൊരുതണമെന്ന വീക്ഷണത്തോട്
> യോജിപ്പുണ്ടോ, ഉസാമ ബിന്‍ ലാദിനെപ്പോലുള്ളവര്‍ക്ക് ജനപ്രീതിയുണ്ടെന്ന്
> കരുതുന്നുണ്ടോ, ചാവേറാക്രമണത്തില്‍ കൊല്ലപ്പെടുന്നത് ഇസ്‌ലാമികമായി ശരിയോ
> തുടങ്ങി അനേകം ചോദ്യങ്ങള്‍ എന്തുതരം വസ്തുതാന്വേഷണമാണ്? അമേരിക്കയുടെ അഫ്ഗാന്‍
> നയത്തെപ്പറ്റി കരിമഠം കോളനിക്കാരോട് ചോദിക്കുന്നത് എന്ത് അറിയാനാണ്? പരമാധികാര
> രാജ്യമായ ഇന്ത്യയിലെ പൗരന്മാരെ നിന്ദയും ധാര്‍ഷ്ട്യവും നിറഞ്ഞ രീതിയില്‍
> ചോദ്യംചെയ്യാന്‍ ഏത് വിദേശ ഏജന്‍സിക്കും കഴിയുമെന്നാണോ ഈ സംഭവത്തില്‍നിന്നു
> മനസ്സിലാക്കേണ്ടത്? പ്രത്യേകതരത്തില്‍ ഉത്തരം കിട്ടാന്‍ പാകത്തില്‍ എഴുതിയ
> ചോദ്യങ്ങള്‍ സത്യമറിയാനുള്ളത് പോലുമല്ല. ഇന്ത്യയില്‍ ജീവിക്കാന്‍
> കഴിയില്ലെങ്കില്‍ വേറെ ഏതു രാജ്യത്ത് പോകുമെന്ന ചോദ്യത്തിന് പാകിസ്താന്‍ എന്ന
> ഉത്തരം കിട്ടാന്‍ സര്‍വേ നടത്തിയയാള്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്.
> രാജ്യത്തിന്റെ പരമാധികാരത്തെയും സുരക്ഷാ സംവിധാനത്തെയും നോക്കുകുത്തിയാക്കി
> വിദേശ ഏജന്‍സിക്കുവേണ്ടി അഞ്ചുപേര്‍ രണ്ടു വിഭാഗങ്ങളായി ഓരോ വീട്ടിലും ഓരോ
> മണിക്കൂറോളം ചെലവിട്ടത് വേണ്ടത്ര ഗൗരവത്തിലെടുക്കാന്‍ പൊലീസിന്
> കഴിഞ്ഞില്ലെന്നാണ് അറിവ്. വിവരം കിട്ടിയശേഷവും സംസ്ഥാന പൊലീസ് കാര്യം ഗൗരവമായി
> അന്വേഷിച്ചില്ലത്രെ. സര്‍വേ നടത്തിയവരെ കസ്റ്റഡിയിലെടുത്തെങ്കിലും സ്വന്തം
> ജാമ്യത്തില്‍ വിട്ടയച്ചത് സംശയമുയര്‍ത്തുന്നുണ്ട്. സര്‍വേ എന്തിനു വേണ്ടി,
> ആര്‍ക്കു വേണ്ടി എന്നൊന്നും അന്വേഷിച്ചില്ല. സര്‍വേ നടത്തിപ്പു കമ്പനിയുടെ
> വിശദാംശം തേടാന്‍ കൊച്ചി പൊലീസിലേക്ക് അറിയിപ്പ് പോയതല്ലാതെ
> മറ്റൊന്നുമുണ്ടായില്ല. ഇനി എല്ലാം കേന്ദ്ര ഏജന്‍സി എന്നു പറഞ്ഞ് കൈകഴുകി. സംഭവം
> വിവാദമായതോടെ പൊലീസ് കുറച്ചുകൂടി ജാഗ്രത്തായിട്ടുണ്ടെങ്കിലും ബഹളം
> ശമിക്കുന്നതോടെ ഇതിന്റെ ഫയലും മടക്കിവെക്കാന്‍ സാധ്യത ഏറെയാണ്. ഇസ്രായേല്‍
> ബന്ധമുള്ള കമ്പനികളും വ്യക്തികളും സ്വതന്ത്രമായി വിഹരിക്കുകയും സ്വത്തുക്കള്‍
> വാങ്ങിക്കൂട്ടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ വരാറുണ്ടെങ്കിലും
> രാജ്യസുരക്ഷക്കും സാമൂഹിക ഭദ്രതക്കും അത്യാവശ്യമായ അന്വേഷണങ്ങള്‍
> നടക്കുന്നുണ്ടെന്ന് ഉറപ്പില്ല.
> ഇസ്രായേല്‍, യു.എസ് താല്‍പര്യക്കാര്‍ ഗൂഢമായി നുഴഞ്ഞുകയറ്റം
> തുടങ്ങിയതിനുശേഷമാണ് ഇന്ത്യയിലെ സാമൂഹികാന്തരീക്ഷം ഏറെ വഷളായതെന്ന
> നിരീക്ഷണമുണ്ട്. സാമുദായിക സൗഹാര്‍ദം തകര്‍ത്ത് മുതലെടുപ്പ് നടത്തുന്നതില്‍
> വിദേശ ശക്തികള്‍ക്കുള്ള താല്‍പര്യം വലിയ രഹസ്യമൊന്നുമല്ല. സമീപകാലത്താകട്ടെ
> ഇസ്രായേലി രഹസ്യാന്വേഷക സംഘമായ മൊസാദും യു.എസിന്റെ സി.ഐ.എയുമായി ഇന്ത്യയെ
> സഹകരിപ്പിക്കാന്‍ ഭീകരവിരുദ്ധ പോരാട്ടത്തെ ഉപയോഗിക്കുന്നതില്‍ അവര്‍
> വിജയിച്ചിരിക്കുന്നു. മുസ്‌ലിംകളെ ഒറ്റപ്പെടുത്തി മോശമായി
> ചിത്രീകരിക്കുന്നതിലും സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതിലും സാമ്രാജ്യത്വ
> ശക്തികള്‍ക്ക് പ്രത്യേക താല്‍പര്യം തന്നെയുണ്ട്. പൊലീസ് തങ്ങള്‍ക്കെതിരാണെന്ന
> ധാരണ മുസ്‌ലിംകള്‍ക്കുണ്ടെന്നും അത് ശരിയല്ലെന്നും പറഞ്ഞ കേന്ദ്ര ആഭ്യന്തര
> മന്ത്രി ചിദംബരവും വിവാദ സര്‍വേയെപ്പറ്റി ഗൗരവത്തില്‍ അന്വേഷിക്കുമെന്ന്
> പ്രഖ്യാപിച്ച സഹമന്ത്രി മുല്ലപ്പള്ളിയും ഈ സംഭവത്തെപ്പറ്റി ഉയര്‍ന്നിട്ടുള്ള
> ആശങ്ക ഇല്ലാതാക്കാന്‍ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍വേക്കു
> പിന്നിലെ ശക്തികളെയും താല്‍പര്യങ്ങളെയും കണ്ടെത്തുക, അതിന് അവര്‍ക്ക്
> ആരെങ്കിലും ഒത്താശ ചെയ്‌തെങ്കില്‍ അത് കണ്ടുപിടിക്കുക, കുറ്റവാളികളെ
> ശിക്ഷിക്കുക- ഇത്രയും ചെയ്യുമ്പോഴാണ് ഇക്കാര്യത്തില്‍ ആശങ്ക പരിഹരിക്കപ്പെടുക.
> മുസ്‌ലിംകളുടെ അരക്ഷിതത്വബോധം വളരാതിരിക്കാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണ്.
> http://www.madhyamam.com/news/14388
>
>
> *With Regards
>
> Abi*
>
>
> “At his best, man is the noblest of all animals; separated from law and
> justice he is the worst”
>
> *- Aristotle*
>
>
>
>
> --
>
>
> You cannot build anything on the foundations of caste. You cannot build up
> a nation, you cannot build up a morality. Anything that you will build on
> the foundations of caste will crack and will never be a whole.
> -AMBEDKAR
>
>
>
> http://venukm.blogspot.com
>
> http://www.shelfari.com/kmvenuannur
>
> http://kmvenuannur.livejournal.com
>
>  --
> You received this message because you are subscribed to the Google Groups
> "Green Youth Movement" group.
> To post to this group, send an email to [email protected].
> To unsubscribe from this group, send email to
> [email protected]<greenyouth%[email protected]>
> .
> For more options, visit this group at
> http://groups.google.com/group/greenyouth?hl=en-GB.
>



-- 
Dr. Muraleedharan Tharayil
Cloud 9, Kuttur PO
Thrissur, Kerala
India 680013

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to