> *ഇപ്പോള്‍ കണ്ട വാര്‍ത്തയാണ്*http://www.mathrubhumi.com/story.php?id=142958
> ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പര കേസില്‍ പി.ഡി.പി. ചെയര്‍മാന്‍ അബ്ദുന്നാസര്‍
> മഅദനിക്കെതിരായ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്
> മാധ്യമപ്രവര്‍ത്തകയടക്കം അഞ്ചുപേര്‍ക്കെതിരെ കര്‍ണാടക പോലീസ് കേസെടുത്ത്
> അന്വേഷണം തുടങ്ങി. ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്‍ ലേഖികയും ഇപ്പോള്‍ തെഹല്‍ക
> മാസികയുടെ കേരളത്തിലെ പ്രതിനിധിയുമായ ഷാഹിനയ്ക്കും കണ്ടാലറിയാവുന്ന മറ്റു
നാലു
> പേര്‍ക്കുമെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. ഐ.പി.സി. 506-ാം
> വകുപ്പനുസരിച്ചാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
>
> മഅദനിയെ ലക്കേരി എസ്റ്റേറ്റില്‍ ലഷ്‌കര്‍-ഇ-തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡറും
> ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ ഒന്നാം പ്രതിയുമായ തടിന്‍റവിട നസീര്‍
സംഘടിപ്പിച്ച
> തീവ്രവാദ ക്യാമ്പില്‍ കണ്ടെന്ന് മജിസ്‌ട്രേറ്റിനുമുന്നില്‍ മൊഴി കൊടുത്ത
രണ്ടു
> പേരിലൊരാളായ റഫീഖിനെയും എസ്റ്റേറ്റില്‍ നടന്ന തെളിവെടുപ്പില്‍ മഅദനിയെ
> തിരിച്ചറിഞ്ഞ യോഗാനന്ദയെയും ഷാഹിനയും സംഘവും ചേര്‍ന്ന് ഭീഷണിപ്പെടുത്തി
> സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
>
> സേ്ഫാടനക്കേസില്‍ 32-ാം പ്രതിയായി ഇപ്പോള്‍ ബാംഗ്ലൂര്‍ പരപ്പരന അഗ്രഹാര
> ജയിലില്‍ കഴിയുന്ന മഅദനിക്കെതിരെയുള്ള നിര്‍ണായക സാക്ഷികളാണ് ഇരുവരും. കുടക്
> ജില്ലയിലെ സോമവാര്‍പേട്ട് പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 199/2010,
> സിദ്ധാപുര്‍ പോലീസ് സ്റ്റേഷനില്‍ 241/2010 എന്നിങ്ങനെ രണ്ട് കേസുകളാണ്
> രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റഫിഖിന്റെയും യോഗാനന്ദയുടെയും വീടുകള്‍ ഈ
> പോലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് വരുന്നത്.
>
> ഒപ്പമുണ്ടായിരുന്ന നാലുപേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള പി.ഡി.പി.
> പ്രവര്‍ത്തകരാണെന്ന് സംശയമുണ്ടെന്ന് ബാംഗ്ലൂര്‍ സിറ്റി പോലീസിലെ ഒരു ഉന്നത
> ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരികയാണെന്ന്
> കുടക് ജില്ലാ പോലീസ് സൂപ്രണ്ട് മഞ്ചുനാഥ് 'മാതൃഭൂമി'യോടു പറഞ്ഞു. എന്നാല്‍
> സാക്ഷികളുടെ പരാതി പ്രകാരമാണോ കേസെടുത്തതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം
> തയ്യാറായില്ല. സേ്ഫാടനപരമ്പരക്കേസിന്റെ വിചാരണ ഒരു മാസത്തിനുള്ളില്‍
> ബാംഗ്ലൂരിലെ പ്രത്യേക കോടതിയില്‍ തുടങ്ങാനിരിക്കെയാണ് സാക്ഷികളെ
> സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നത് എന്നത്
> ശ്രദ്ധേയമാണ്.

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to