ഒരു കൂട്ട ബലാത്സംഗവും ചില ചാനലുകളും !
http://safa-marva.blogspot.com/2011/03/blog-post_23.html

 
<http://3.bp.blogspot.com/-RiwaXF7y1IY/TYndv2iseUI/AAAAAAAAAcc/WGbnfZd8Uhc/s1600/madayippara.jpg>
എത്രത്തോളം അവാസ്തവമായും പ്രേക്ഷകരുടെ വികാരങ്ങളെ ഇളക്കി വിടുന്ന രീതിയിലുമാണ്
ഇന്നത്തെ മലയാള ചാനലുകള്‍ വാര്‍ത്തകള്‍ ക്രിയേറ്റ് ചെയ്യുന്നതെന്ന്
മനസ്സിലാക്കാന്‍ ഒരു സംഭവം. കൂടെ അരക്ക് താഴെ ജാതി തിരയുന്ന ചിലരുടെ മാനസിക
വൈകല്യവും .

കണ്ണൂര്‍ മാടായിപ്പറയില്‍ വിജനമായ സ്ഥലത്ത് ഒരു പെണ്‍കുട്ടിയെ നാലാളുകള്‍
ചേര്‍ന്ന് ക്രൂരമായി മാനഭംഗപ്പെടുത്തി എന്നും മൊബൈലിലൂടെ ദൃശ്യങ്ങള്‍ പുറത്തു
വന്നു എന്നും ആദ്യം പുറത്തു വിട്ടത് ( ഈ മാര്‍ച്ച് മാസത്തില്‍ ) ജീവന്‍ ടി വി
ആയിരുന്നു .. ഒരു ദിവസം മുഴുവന്‍ ജീവന്‍ ടി വി ഇതിന്റെ ദൃശ്യങ്ങള്‍ കാണിച്ചും
ഫ്ലാഷ് ന്യൂസ്‌ പായിച്ചും ആഘോഷിച്ചു ... പീഡനത്തിനു ഇരയായ പെണ്‍കുട്ടി ആത്മഹത്യ
ചെയ്തതായും ചാനല്‍ വച്ച് കാച്ചി .. വാര്‍ത്തയോടുള്ള രാഷ്ട്രീയ-സാംസ്കാരിക
പ്രവര്‍ത്തകരുടെ പ്രതികരണങ്ങളും ചാനല്‍ സംഘടിപ്പിച്ചു ., അറിഞ്ഞവര്‍ അറിഞ്ഞവര്‍
വികാരം കൊണ്ടു..

ഇതൊക്കെ കണ്ടു നമ്മുടെ ഏഷ്യാനെറ്റ്‌ FIR ലേഖകര്‍ വെറുതെ ഇരിക്കുമോ ? രണ്ടു
ദിവസം കഴിഞ്ഞു അതാ FIR ടോപ്‌ സ്റ്റോറി ... അതും ഏഷ്യാനെറ്റ്‌ ലേഖകര്‍
ദൃക്സാക്ഷിയെപ്പോലെ ഒരു സംശയത്തിനും ഇടയില്ലാതെ രോമാഞ്ചം ഉണ്ടാക്കുന്ന
രീതിയിലുള്ള വിവരണം ..കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി വസ്ത്രം പൂര്‍ണ്ണമായും
അഴിക്കുന്നതിന്റെയും കൂടെ മൂന്നു നാല് യുവാക്കളുടെയും കുറച്ചൊന്നു ഔട്ട്‌ ഓഫ്
ഫോക്കസ് ആക്കിയ , എന്നാല്‍ വ്യക്തമായും കാണാവുന്ന നീളന്‍ വീഡിയോയും .
ആവേശത്തോടെ FIR അവതാരകന്‍ പറഞ്ഞ പ്രസക്ത ഭാഗങ്ങള്‍ : പെണ്‍കുട്ടിയെ ഒരു ബസ്‌
ജീവനക്കാരന്‍ പ്രണയം നടിച്ചു ഓട്ടോയില്‍ മാടായിപ്പാറയില്‍ എത്തിക്കുന്നു ..
പിന്നീട് സുഹൃത്തുക്കളെ ഫോണ്‍ ചെയ്യുന്നു .. അവര്‍ പെണ്‍കുട്ടിയെ ഓടിച്ചിട്ട്‌
പിടിച്ചു പൂര്‍ണ്ണ നഗ്നയാക്കുന്നു ...മൊബൈലില്‍ പകര്‍ത്തുന്നു ..പിന്നീടും
ബ്ലാക്ക്‌ മെയില്‍ ചെയ്യുന്നു ... (അവതാരകന്‍ എരിവും പുളിയും ചേര്‍ത്ത് ഇത്
വിവരിക്കുന്നത് കേള്‍ക്കുമ്പോള്‍ ആ യുവാക്കളുടെ കൂട്ടത്തില്‍
ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിലരെങ്കിലും ആഗ്രഹിച്ചു പോകും :) ..അത്ര വിശദമായ
കമന്ററിയും ദൃശ്യങ്ങളും ) ... അവസാനം പെണ്‍കുട്ടി ആത്മഹത്യ ചെയ്തു എന്നും
ചാനലിന്റെ കണ്ടെത്തല്‍ .

ഇനി സംഭവത്തിന്റെ ക്ലൈമാക്സ്‌ :

സംഭവം വിവാദമായപ്പോള്‍ , ചില സ്ത്രീ സംഘടനകളുടെ പ്രതിഷേധവും പരാതിയും കൂടെ
ആയപ്പോള്‍ കേരള പോലീസ് സൈബര്‍ സെല്‍ ഇത് അന്വേഷിക്കുകയും നിജസ്ഥിതി പുറത്ത്
കൊണ്ടു വരികയും ചെയ്തു :

ആ വിഡിയോ ഒരു പീഡനദൃശ്യമല്ലെന്നും യുവതിയുടെ കൂടി അനുവാദത്തോടെ
ഉത്തരേന്ത്യയില്‍ നിര്‍മിച്ച നീലച്ചിത്രമാണിതെന്നുമായിരുന്നു ആ കണ്ടെത്തല്‍ .
ദൃശ്യത്തിലെ പെണ്‍കുട്ടിയുടെയും മറ്റുള്ളവരുടെയും ഭാഷ ഹിന്ദിയാണെന്നും
പെണ്‍കുട്ടി ഉത്തരേന്ത്യക്കാരിയാണെന്നും അശ്ലീലരംഗത്തിന്റെ അഭിനയമാണ്
ചിത്രത്തില്‍ പകര്‍ത്തിയതെന്നും കണ്ണൂര്‍ സബ് ഡിവിഷന്റെ കൂടി ചുമതലയുള്ള
സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി പി.പി. സദാനന്ദന്‍ അറിയിച്ചു . ആരോ പ്രസ്തുത
adult വീഡിയോയുടെ ശബ്ദം മായ്ച്ചു കളഞ്ഞു പകരം ഒരു ഓഡിയോ song മിക്സ്‌
ചെയ്യുകയും പിന്നീട് അത് ബ്ലൂ ടൂത്ത് വഴി മൊബൈലിലൂടെ പ്രചരിക്കുകയും
ആയിരുന്നത്രെ... സംഭവവുമായി ചേര്‍ത്ത് നേരത്തേ മരിച്ച മറ്റൊരു പെണ്‍കുട്ടിയെ
ഇതുമായി ബന്ധപ്പെടുത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്
കുട്ടിയുടെ ബന്ധുക്കള്‍ എന്നും കേള്‍ക്കുന്നു . ...

പിന്നീട് ഈ സംഭവത്തെ പറ്റി പ്രസ്തുത ചാനലുകളില്‍ ഒരു ഫോളോ അപ്പൊ , തെറ്റ്
പറ്റിയതായ വിശദീകരണമോ കണ്ടില്ല ... അങ്ങിനെ ഒരു സംഭവമേ ഇല്ലാത്ത രീതിയില്‍ FIR
അവതാരകന്‍ കുറ്റ കൃത്യങ്ങളുടെ ലോകത്തെ പുതിയ ഇക്കിളി കഥകളിലൂടെ കടന്നു പോയി ..
എപ്പിസോഡ്‌ കണ്ടു കേരള സമൂഹത്തിലെ ധാര്‍മ്മിക ച്യുതിയെക്കുറിച്ചോര്‍ത്തു വികാരം
കൊണ്ട പ്രേക്ഷകന്‍ വടിയായി .

ഇതിലും വലിയ തമാശയായി ഈ സംഭവവുമായി ബന്ധപ്പെട്ടു ജന്മഭൂമി പത്രത്തില്‍ വന്നത്
.. ഈ ഇല്ലാക്കഥയെ ലവ് ജിഹാദുമായി ബന്ധപ്പെടുത്തി റിപ്പോര്‍ട്ട്‌ ചെയ്തത് നോക്കൂ

മാടായിപ്പാറ സംഭവം; പ്രതികളെ ഉടന്‍ അറസ്റ്റ്‌ ചെയ്യണം: മഹിളാമോര്‍ച്ച

കണ്ണൂര്‍: മാടായിപ്പാറയില്‍ കാമുകനും കൂട്ടുകാരും ചേര്‍ന്ന്‌ ലൈംഗിക
പീഡനത്തിന്‌ വിധേയയാക്കിയ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ്‌
ചെയ്ത്‌ നിയമനടപടിക്ക്‌ വിധേയമാക്കണമെന്ന്‌ മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട്‌
സി.പി.സംഗീത ആവശ്യപ്പെട്ടു.

ലൗജിഹാദിന്റെ ഇരയാണ്‌ ആത്മഹത്യ ചെയ്ത യുവതി. കപട കാമുകന്‍ യുവതിയെ
തന്ത്രത്തില്‍ മാടായിപ്പാറയിലെത്തിച്ച ശേഷം കൂട്ടുപ്രതികളുമായി ചേര്‍ന്ന്‌
യുവതിയെ വിവസ്ത്രയാക്കി പീഡിപ്പിച്ചെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌. ഇതില്‍
മനംനൊന്ത്‌ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. ( ജന്മഭൂമിപേജ് ഇവിടെ
<http://www.janmabhumidaily.com/detailed-story?newsID=128813>കാണാം )
======================

പിന്കുറി :
ഒരു ഉത്തരേന്ത്യന്‍ സെക്സ് സിനിമ, ബസ്‌ ജീവക്കാരന്റെ നേതൃത്വത്തിലുള്ള ഒരു മലയാള
മാനഭംഗംആയെന്നും , പിന്നീടത്‌ കണ്ണൂരിലെ ആത്മഹത്യ ആയെന്നും കേള്‍ക്കുമ്പോള്‍ മലയാള
വാര്‍ത്താചാനലുകളിലൂടെ പുറത്ത് വരുന്ന വാര്‍ത്തകള്‍ അണ്ണാക്ക് തൊടാതെ
വിഴുങ്ങുന്നവര്‍ക്ക്
ഒരു താക്കീതാണ് .... ഒരു സാമൂഹ്യ പ്രതിബദ്ധതയും ഇല്ലാതെ , നിജ സ്ഥിതി
അന്വേഷിക്കാന്‍
മെനെക്കെടാതെ , റൂമിലുരുന്നുഎക്സ്ക്ലൂസിവുകള്‍ പടച്ചു വിടുന്ന ഒരു കൂട്ടം
മാധ്യമ തൊഴിലാളി കള്‍ ആയി മാറിയിരിക്കുന്നു പോസ്റ്റ്‌ മോഡേണ്‍ മലയാള
ജേര്‍ണലിസ്റ്റുകള്‍ എന്ന് ദുഃഖ ത്തോടെയാ ണെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു...
http://safa-marva.blogspot.com/2011/03/blog-post_23.html
============

-- 
pass this info  to your  friends.
It is easy to help others.

------------------------------------------------------------------------------------------DISCLAIMER----------------------------------------------------------------------------------------
This mail is from kudivellam help group.
................................................................................
ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ്‌ ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള
നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍
REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍
ഒഴിവാക്കുന്നതാണ്

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to