*ജന്ദര്‍ മന്ദറിലെ കാക്കപ്പൂ വിപ്ലവം*
കുഞ്ഞനുജന്‍മാരെ സൈന്യം കടിച്ചു തുപ്പുന്നതിലും അമ്മപെങ്ങന്‍മാരെ
പിച്ചിക്കീറുന്നതിലും മനം നൊന്ത്
10 വര്‍ഷത്തിലേറെയായി ഒരു മണിപ്പൂരി പെണ്‍കൊച്ച് നടത്തുന്ന പട്ടിണി
സമരത്തെക്കുറിച്ച് കേള്‍ക്കാന്‍ പോലും
മനസില്ലാത്തവര്‍, ഒരു വരി പോലും കുറിക്കാത്തവര്‍ ഒ.ബി വാനുകളുടെ അകമ്പടിയില്‍
നടക്കുന്ന
നിരാഹാര പ്രകടനം കണ്ട് കോരിത്തരിക്കുന്നു.
സംവരണ വിരുദ്ധ സമരത്തിന്റെ ഉല്‍സാഹ കമ്മിറ്റിക്കാരായിരുന്ന അതേ ചാനലുകള്‍
ഇതുപോലുള്ള കുംഭമേളകള്‍ക്ക് ലൈവ് കവറേജ് കൊടുക്കുന്നതിന്റെ ബുദ്ധി
മനസിലാക്കാന്‍
വലിയ പഠിപ്പൊന്നും വേണ്ട
ബഹദൂര്‍ഷാ സഫര്‍ മാര്‍ഗിലെ മാധ്യമങ്ങളുടെയും ഷാജഹാന്‍ റോഡിലെ നേതാക്കളുടെയും
സ്പോര്‍സര്‍ഷിപ്പും സംവിധാനവുമില്ലാത്ത ജനകോടികളാണ് ദിവസവും ഇന്നാട്ടില്‍
പട്ടിണികിടക്കുന്നത് മരിക്കുന്നത്
അണ്ണാ ഹസാരെയെപ്പറ്റി എതിരഭിപ്രായം പറയാന്‍ തക്ക വിവരമെനിക്കില്ല - പക്ഷെ
മനുഷ്യന്റെ എല്ലുംമുട്ടി ചേര്‍ത്ത ച്യവനപ്രാശം വിറ്റും, അഴിമതിക്കൊഴുപ്പുകാരുടെ
കൊട്ടാരവൈദ്യന്‍ ചമഞ്ഞും
കോടികള്‍ സമ്പാദിച്ചു കൂട്ടിയ ബാബയെയും കൂട്ടി നടത്തുന്ന ശുദ്ധീകരണ ഹോമത്തിന്റെ
സത്യസന്ധത എന്തോ
ആലോചിച്ചിട്ട് പിടി കിട്ടുന്നില്ല.
ദേശ് പ്രേമിയോ.... എന്ന് വിളിച്ചു പാടുന്ന ബച്ചന്‍ കഥാപാത്രങ്ങളും രംഗ്ദേ
ബസന്തി പോലുള്ള പുതു തലമുറ ചിത്രങ്ങളും
എപ്രകാരം ഒരു ജനതയെ അരാഷ്ട്രീയവത്കരിച്ചുവോ അതേ അളവിലുള്ള നാശങ്ങള്‍ക്കാവും
ഈ നിരാഹാര ടെലിബ്രാന്റ് ഷോ വഴിവെക്കുക

-- 

-----------------------------------------------------------------------------------------------------
"If we fight, we may not always win, but if we don't fight, we will surely
lose."
-----------------------------------------------------------------------------------------------------
Savad Rahman||
Sr.Subeditor ||
Madhyamam weekly||
Kozhikode 12 || Mob:9995431420 ||

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to