കേരളം മോഡിയെ കേള്‍ക്കുമ്പോള്‍ ഏറ്റവും എതിര്‍ക്കുന്ന ഒരാളെ കേള്‍ക്കാന്‍ അഞ്ചു മണിക്കുറാണ് കാത്തു നിന്നത് അഞ്ചുമണിക്ക് വരുമെന്ന് പറഞ്ഞ നരേന്ദ്ര മോഡി മുതലക്കുളം മൈതാനത്ത് എത്തിയത് രാത്രി ഒമ്പതു മണിക്ക് മോഡി കേരളത്തിലേക്ക് വരുന്നതിന് ഇലക്ഷന്‍ കമീഷന്‍ എന്തോ തടസവാദം പറഞ്ഞതാണ് വൈകാന്‍ കാരണമെത്രേ പൊതുയോഗം നടക്കവെ ഹോണടിച്ച് ശല്യമുണ്ടാക്കി ഇരുചക്ര വാഹനജാഥ നടത്തിയ ലീഗ് പ്രവര്‍ത്തകരും ആര്‍.എസ്.എസ് വളണ്ടിയര്‍മാരും തമ്മില്‍ നടന്ന കലാശത്തല്ല്, പട്ടാളപ്പള്ളിയില്‍ ബാങ്ക് വിളിക്കുമ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ദേശസ്നേഹ പ്രകടനം എന്നീ പേടിപ്പെടുത്തുന്ന നേരമ്പോക്കുകള്‍ക്ക് ഈ ഇടവേളയില്‍ സാക്ഷ്യം വഹിച്ചു. പാണ്ഡവ കൌരവ യുദ്ധത്തില്‍ കൃഷ്ണന്‍ തേരു തെളിച്ചതുപോലെ ഹൈന്ദവ ഭാരത തേരു തെളിക്കാന്‍ നരേന്ദ്ര മോഡി വന്നെത്തി എന്നതായിരുന്നു പ്രധാന മുദ്രാവാക്യം. വിരിയട്ടെ വിരിയട്ടെ കാവിത്താമര വിരിയട്ടെ (പച്ച ചെങ്കൊടി പാറട്ടെ എന്ന് ലീഗുകാര്‍ പാടിയിരുന്നതു പോലെ) തുടങ്ങിയ വിളിച്ചു പറയലുകളും സംകൃത പമകരി പോലുള്ള മാപ്പിളപ്പാട്ടുകളുടെ ഈണത്തിലെ തെരഞ്ഞെടുപ്പു ഗാനങ്ങളുമുണ്ടായിരുന്നു. India's roaring lion, ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രി എന്നീ വിശേഷണങ്ങളോടെയാണ് മോഡിയെ പ്രസംഗിക്കാന്‍ ക്ഷണിച്ചത്. പ്രസംഗത്തിലെ പ്രധാന പോയിന്റുകള്‍ (*കേള്‍വിക്കാരന്റെ ആത്മഗതങ്ങളും*) 1. കേരളത്തിലെ എല്ലാ ജില്ലക്കാരും തന്റെ ഗുജറാത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇവിടെ മുന്നണികള്‍ വികസന സൌകര്യങ്ങള്‍ ഒരുക്കാത്തതു മൂലമാണ് അഛനമ്മമാരെ അകന്ന് ആ ചെറുപ്പക്കാര്‍ ഗുജറാത്തിലും വിദേശത്തും പോയി ജോലി ചെയ്യേണ്ടി വരുന്നത് ( താനും അനുയായികളും ഭരണകൂടത്തെ ഉപയോഗിച്ച് ഒരുക്കിയ സൌകര്യങ്ങള്‍ മൂലം വീടും കുടിയും വിട്ടകന്ന് സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി കഴിയുന്ന ആളുകളെപ്പറ്റി മോഡി ഒന്നും പറഞ്ഞില്ല ) 2. ഇന്ത്യയില്‍ എവിടൊരു ഭീകരാക്രമണം നടന്നാലും അതിന്റെ വേരുകള്‍ കേരളത്തില്‍ വന്ന് നില്‍ക്കുന്നു. ഈ നില തുടര്‍ന്നാല്‍ കേരളം കാശ്മീരിനേക്കാള്‍ വലിയ ഭീകരവാദ ഉല്‍പാദന കേന്ദ്രമാവും - ( മലയാളിയായ ജാവേദ് ശൈഖ് എന്ന പ്രാണേഷ് കുമാര്‍ പിള്ളയെയും മറ്റു പലരെയും വെടിവെച്ചു കൊന്ന ശേഷം ഭീകരവാദികള്‍ എന്ന് മുദ്ര കുത്തിയ സംഭവത്തെ എന്ത് പേരിട്ടുവിളിക്കുമെന്നും പറഞ്ഞില്ല ) 3. താന്‍ ഒരു അമ്മയാണ് എന്ന കാര്യം സോണിയ മറക്കുന്നു- രാജ്യത്തെ കുഞ്ഞുങ്ങള്‍ വിലക്കയറ്റം മൂലം ഭക്ഷണം കിട്ടാതെ വിശന്നു കരയുന്നത് അവര്‍ കേള്‍ക്കുന്നില്ല (മോഡി ശിഷ്യന്‍മാര്‍ ഗര്‍ഭിണിയുടെ വയര്‍കുത്തിപ്പിളര്‍ന്ന് ത്രിശൂലത്തില്‍ കോര്‍ത്ത് തീയില്‍ ചുട്ടെടുത്ത കുഞ്ഞിന് കരയാന്‍ പോലും പ്രായമായിരുന്നുമില്ല ) 4. 3 എം.എല്‍.എ മാരേ കുറച്ചുനാള്‍ മുന്‍പ് ഗുജറാത്ത് നിയമസഭയിലുണ്ടായിരുന്നുള്ളൂ-പക്ഷെ അവരുടെ പ്രവര്‍ത്തന മികവില്‍ വിശ്വാസമര്‍പ്പിച്ച് ജനത ഭാ.ജ.പ യെ ഭരണമേല്‍പ്പിച്ച് തന്നിരിക്കുന്നു. ഇക്കുറി കേരളത്തിലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വോട്ട് വാരിക്കൂട്ടും (ഇതുകേട്ട് അരികിലിരുന്ന വോട്ടുകച്ചവടത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭന്റെ മനസില്‍ എത്ര ലഡ്ഡു പൊട്ടിക്കാണും? ) 5. കുറച്ച് എം.എല്‍.എമാരെ വിജയിപ്പിച്ചിട്ട് എന്തു കാര്യം എന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. അണ്ണാ ഹസാരേ ജീവന്‍ വെടിയാനുള്ള ആര്‍ജവം കാണിച്ചപ്പോള്‍ രാജ്യം ഭരിക്കുന്നവര്‍ മുട്ടുമടക്കിയില്ലേ- അതുപോലെ ബി.ജെ.പി അംഗങ്ങള്‍ നിയമസഭയില്‍ ചെയ്യും. (ഉച്ചക്ക് ദല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അണ്ണാ ഹസാരെ ചൊരിഞ്ഞ മോഡി സ്തുതിയോളം http://timesofindia.indiatimes.com/india/Hazare-praises-work-of-Modi-Nitish/articleshow/7935282.cms വന്നില്ല ഈ പ്രത്യുപകാരം )
-- ----------------------------------------------------------------------------------------------------- "If we fight, we may not always win, but if we don't fight, we will surely lose." ----------------------------------------------------------------------------------------------------- ©Savad Rahman|| Sr.Subeditor || Madhyamam weekly|| Kozhikode 12 || Mob:9995431420 || -- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
