അന്ധവിദ്യാലയ പ്രവേശനം
തിരുവനന്തപുരം: വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ പ്രവേശനത്തിന്
കാഴ്ചയില്ലാത്ത വിദ്യാര്‍ഥികളുടെ രക്ഷാകര്‍ത്താക്കളില്‍ നിന്ന് അപേക്ഷ
ക്ഷണിച്ചു.  അഞ്ചിനും 10നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഒന്നാം
ക്ലാസിലേക്കും, മറ്റ് ക്ലാസുകളിലേക്ക് സാധാരണ സ്കൂളില്‍ പഠിക്കുന്ന
കാഴ്ചയില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടി.സിയുടെ അടിസ്ഥാനത്തില്‍ അഡ്മിഷന്‍
ലഭിക്കും.  ആണ്‍കുട്ടികള്‍ക്ക് 10ാം ക്ലാസുവരെയും പെണ്‍കുട്ടികള്‍ക്ക് പ്ലസ് ടു
തലം വരെയും താമസിച്ച് പഠിക്കാന്‍ സൌകര്യമുണ്ട്.  പാഠ്യവിഷയങ്ങള്‍ക്ക് പുറമേ
കൈത്തൊഴില്‍, സംഗീതം, സംഗീതോപകരണം, കമ്പ്യൂട്ടര്‍ തുടങ്ങിയവയില്‍ വിദഗ്ധ
പരിശീലനം നല്‍കും.  വരുമാനപരിധിയുടെ അടിസ്ഥാനത്തില്‍ താമസം, ഭക്ഷണം, ചികില്‍സാ
സഹായം എന്നിവ സൌജന്യം.  ഹെഡ്മാസ്റ്റര്‍, സര്‍ക്കാര്‍ അന്ധവിദ്യാലയം,
വഴുതക്കാട്, തിരുവനന്തപുരം 14.  ഫോണ്‍ : 0471 2328184, 9446853135.  ഇ മെയില്‍:
[email protected] വിലാസത്തില്‍ ബന്ധപ്പെടണം.

-- 
pass this info  to your  friends.
It is easy to help others.

------------------------------------------------------------------------------------------DISCLAIMER----------------------------------------------------------------------------------------
This mail is from kudivellam help group.
................................................................................
ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ്‌ ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള
നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍
REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍
ഒഴിവാക്കുന്നതാണ്

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to