HIL -ന് മുമ്പില്‍ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ വിധിയെഴുത്ത് ഏപ്രില്‍ 27 ന് * തലമുറകളെ വംശഹത്യ നടത്തുന്ന ജീവനാശിനി എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരക കീടനാശിനികളുടെ ഉല്പാദനവും വിതരണവും കയറ്റുമതിയും HIL അവസാനിപ്പിക്കണം. * കാസര്‍ഗോഡ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളുടെ പരിസ്ഥിതി പുന:സ്ഥാപിക്കുകയും എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ആരോഗ്യപരവും സാമൂഹ്യവുമായ പുനരധിവാസം അടിയന്തിരമായി ഉറപ്പുവരുത്തുകയും ചെയ്യണം. * മാരക കീടനാശിനികള്‍ക്ക് പകരം ജൈവ പരിഹാരങ്ങള്‍ ഉള്‍പ്പടെയുള്ള ഉല്പന്ന വൈവിധ്യവല്ക്കരണത്തിലൂടെ തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തണം. * രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ സ്ഥാവര കാര്‍ബണിക വിഷങ്ങളും (Persistent Organic Pollutants) നിരോധിക്കണം.ജനീവയില്‍ നടക്കുന്ന സ്റ്റോക്ഹോം കണ്‍വെന്‍ഷനില്‍ (Conference of Parties) ഇന്ത്യ എന്‍ഡോസള്‍ഫാന്‍ വിരുദ്ധ നിലപാട് സ്വീകരിക്കണം. * സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്‍ ഇനിയിവിടെ ഉല്പാദിപ്പിക്കാന്‍ അനുവദിക്കില്ല. എന്‍ഡോസള്‍ഫാന്‍ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന 15 പേരുടെ ഒരു സംഘം (കുട്ടികളടക്കം) കാസര്‍ഗോഡ് നിന്ന് ഇവിടെയെത്തും.അവരുടെ അനുഭവങ്ങള്‍ പങ്കു വെക്കും.കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന,പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാ സുഹൃത്തുക്കളും ഏപ്രില്‍ 27 ബുധനാഴ്ച രാവിലെ 10 മണിക്ക് ഏലൂരിലുള്ള HIL (Hindustan Insecticides Ltd.) ന് മുമ്പില്‍ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : പുരുഷന്‍ ഏലൂര്‍ 9497202005 ജിയോ ജോസ് 9446000701
-- You received this message because you are subscribed to the Google Groups "Green Youth Movement" group. To post to this group, send an email to [email protected]. To unsubscribe from this group, send email to [email protected]. For more options, visit this group at http://groups.google.com/group/greenyouth?hl=en-GB.
