---------- Forwarded message ----------
From: reny ayline <[email protected]>
Date: 2011/6/9
Subject: സുഗതകുമാരി : വിവരങ്ങള്‍ നല്‍കുക
To: grey-youth-movement <[email protected]>
സുഗതകുമാരി : വിവരങ്ങള്‍ നല്‍കുക
**
* *
പൊതുമനസ്സാക്ഷിയുടെ പ്രതീകങ്ങളായി കേരളത്തിലെ മുഖ്യധാരാ സമൂഹം കൊണ്ടാടുന്ന
വ്യക്തികള്‍ പലരും , പൊതുഖജനാവ് കൊള്ളയടിക്കുന്ന സാമ്പത്തിക കുറ്റവാളികളും
പ്രതിലോമ താല്പര്യങ്ങള്‍ക്ക് വേണ്ടി സമൂഹത്തെ പിന്നോട്ട് കൊണ്ട് പോകാന്‍
ശ്രമിക്കുന്ന കൊടും യാഥാസ്ഥിതികരുമാണ്. അഴിമതിയെ അധികാരം, രാഷ്ട്രീയം
എന്നിവയുമായി മാത്രം ബന്ധപ്പെടുത്തി കാണുന്നതുകൊണ്ട് ഈ വ്യക്തികളുടെ യഥാര്‍ത്ഥ
സ്വഭാവം നാം തിരിച്ചറിയാതെ പോകുന്നു.
സമൂഹത്തെ
കൊള്ളയടിക്കുകയും തങ്ങളുടെ സാമൂഹിക പദവി ഉപയോഗപ്പെടുത്തി അത് സമര്‍ത്ഥമായി
മറച്ചു വെയ്ക്കുകയും ചെയ്യുന്ന ഈ 'സാംസ്കാരിക നായകരെ' തുറന്നു കാണിക്കാന്‍
അല്പം പോലും വൈകിക്കൂടാ. എല്ലാ അധികാര കേന്ദ്രങ്ങളെയും മുഖ്യധാരാ
മാധ്യമങ്ങളെയും പല മാര്‍ഗ്ഗങ്ങളിലൂടെ തങ്ങളുടെ ചൊല്‍പ്പടിക്ക് നിറുത്തി
തങ്ങള്‍ക്കെതിരായുണ്ടാകുന്ന ഏതു നീക്കത്തെയും പരാജയപ്പെടുത്തുന്ന ഇക്കൂട്ടരെ
തുറന്നു കാണിക്കാന്‍ സാമ്പ്രദായികമല്ലാത്ത പുതിയമാര്‍ഗ്ഗങ്ങള്‍ ആവശ്യമാണ്.
കേരളത്തിലെ
പൊതുജീവിതത്തില്‍ നില നില്‍ക്കുന്ന അഴിമതിയെക്കുറിച്ചുള്ള അന്വേഷണങ്ങളുടെ
ഭാഗമായി സുഗതകുമാരിയെയും അവരുമായി ബന്ധപ്പെട്ട സംഘടനകളെയും കുറിച്ച് വിശദമായ
പഠനം നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ഈ പഠനം
പുസ്തകരൂപത്തില്‍ ജനങ്ങളുടെ മുമ്പില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ
പഠനത്തിനു വേണ്ടി സുഗതകുമാരിയെക്കുറിച്ചും അവരുമായി ബന്ധപ്പെട്ട
സംഘടനകളെക്കുറിച്ചും പൊതുവില്‍ ലഭ്യമല്ലാത്ത വിവരങ്ങള്‍ അറിയാവുന്നവര്‍
*റ്റി.കെ.വിനോദന്‍, കൊല്ലം-691601 *എന്ന മേല്‍വിലാസത്തില്‍ വിവരങ്ങള്‍ നല്‍കി
സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
റ്റി.കെ.വിനോദന്‍, ഗീഥ
--
You received this message because you are subscribed to the Google Groups
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to
[email protected].
For more options, visit this group at
http://groups.google.com/group/greenyouth?hl=en-GB.