ദേശ സുരക്ഷാ വാദങ്ങള്‍ ക്രമേണ മുസ്ലിം വിരുദ്ധ റാലികളായി മാറുന്നതു പോലെ
മുല്ലപ്പെരിയാര്‍ ഡാം വിഷയം ഏറെക്കുറെ തമിഴനെതിരായ വംശീയ വിദ്വേഷമായി
രൂപമാറ്റം സംഭവിച്ചുകഴിഞ്ഞു
ദേശസുരക്ഷാ മുറവിളി ഉയര്‍ത്തി പടക്കോപ്പുകള്‍ വാങ്ങി കമ്മീഷനടിക്കുന്നവരെപ്പോലെ
ഡാം പൊട്ടുമെന്ന് പേടിപ്പിച്ച് പുതിയ അണക്കെട്ടിന്റെ വാണിജ്യസാധ്യത
മുതലെടുക്കുകയാണ് പലരും

ഇടുക്കി ജില്ലയുടെ പല പ്രദേശങ്ങളിലെയും ജനങ്ങള്‍ ചത്തതിനൊക്കുമേ
ജീവിച്ചിരിക്കിലും എന്ന നിലയിലാണ് കഴിഞ്ഞുപോരുന്നത്.
ഈ ദുരവസ്ഥക്ക് ഇടുക്കിയോളം തന്നെ പഴക്കമുണ്ട്.നല്ല റോഡില്ല, കോളേജില്ല.
ഏതു മാനദണ്ഡങ്ങളിലും പിന്നോക്കം. കിലോമീറ്ററുകളോളം നടന്നും ഓടിയും
സ്കൂളില്‍ പോകുന്ന ശീലം കൊണ്ടാണ് അവിടുത്തെ കുട്ടികള്‍ കായികമേളകളില്‍
ഒന്നാമതെത്തുന്നത്.മുല്ലപ്പെരിയാര്‍ മുല്ലപ്പെരിയാര്‍ എന്ന് നാഴികക്ക്
നാല്‍പ്പതു വട്ടം പറയുന്നവര്‍ പുറം ലോകത്തില്‍ നിന്ന് ഒറ്റപ്പെട്ട്
ജീവിക്കുന്ന വട്ടവട എന്ന ഇടുക്കി ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ
ആവോ. രണ്ടുരൂപാ അരി കൊടുക്കുന്ന കേരളത്തില്‍ അതു വാങ്ങാന്‍ പോലും
പൈസയില്ലാത്ത ആളുകളെ കാണണമെങ്കില്‍ ഫെയ്സ്ബുക്കില്‍ നിന്നിറങ്ങി നിങ്ങള്‍
ഇടുക്കിയിലേക്ക് വരണം. സ്കൂള്‍ യൂണീഫോം വാങ്ങാന്‍ ഗതിയില്ലാത്തതിന് ഇവിടെ
വേളാങ്കണ്ണി എന്നൊരു കുഞ്ഞുപെങ്ങള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. നമ്മള്‍
രാവിലെ ബെഡ്ഡിലിരുന്ന് കടുപ്പമുള്ള ചായ കുടിക്കുമ്പോള്‍ ആ
തേയിലയുണ്ടാക്കാന്‍ തേയിലത്തോട്ടത്തില്‍ എല്ലുമുറിഞ്ഞ് പണിത മനുഷ്യരുടെ
അടുപ്പുപോലും എരിയാറില്ല. മുല്ലപ്പെരിയാര്‍ പൊട്ടിയില്ലെങ്കിലും ഈ
പ്രദേശങ്ങള്‍ അധികം താമസിയാതെ കൂട്ടമരണത്തിനിരയായും. അത്രയധികമാണ്
ഇടുക്കിയിലെ തോട്ടത്തില്‍ വരുത്തന്‍ മുതലാളിമാര്‍ വന്ന് തളിക്കുന്ന മാരക
കീടനാശിനികള്‍.മണ്ണില്‍ നിങ്ങള്‍ തളിച്ച വിഷം മൂലം അവര്‍ പിടഞ്ഞു
മരിക്കുന്നതില്‍ ആര്‍ക്കും സങ്കടമില്ല-ഡാം തകര്‍ന്നാല്‍ മുതലാളിമാരുടെ
തോട്ടങ്ങളും റിസോട്ടുകളും,എറണാകുളത്തും കോട്ടയത്തും അഡ്വാന്‍സ്
കൊടുത്തിട്ടിരിക്കുന്ന ഫ്ലാറ്റുകളും നശിക്കുമെന്ന ഭയത്തിലാണ് ഇപ്പോള്‍
മുല്ലപ്പെരിയാറിന്റെ പേരില്‍ മുറവിളി കൂട്ടുന്നത്. നിങ്ങളുടെ സമ്പത്ത്
രക്ഷിക്കാന്‍ നിങ്ങള്‍ മുറവിളി കൂട്ടിക്കോളൂ, പക്ഷെ അവഗണനകൊണ്ട് നിങ്ങള്‍
ഓരോ നിമിഷവും കൊന്നുകൊണ്ടിരിക്കുന്ന ഇടുക്കിക്കാരുടെ ചിലവില്‍ ദയവായി
എഴുതരുത്.

On 11/27/11, sunil kumar <[email protected]> wrote:
> ഒരു ബോംബ്‌ മാറ്റി മറ്റൊരു ബോംബ്‌ വെച്ചാല്‍ പ്രശ്നം തീരുമോ?
> മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക
> തീര്‍ക്കാന്‍ അടിയന്തിര നടപടികള്‍ ആവശ്യമാണ്. അതിനു സര്‍കാരും
> മാധ്യമങ്ങളും പൊതു സമൂഹവും ഇടപെടണം. ലക്ഷക്കണക്കിന്‌ ആളുകളുടെ ജീവനും
> സ്വത്തും സംരക്ഷിച്ചേ തീരൂ. അതിനു വേണ്ട ശാസ്ത്രീയ മാര്‍ഗങ്ങള്‍
> എന്താണെന്നു ചര്‍ച്ച ചെയ്തു ഉടന്‍ നടപടികള്‍ സ്വീകരിക്കണം. എന്നാല്‍ ഓരോ
> വന്‍ ഡാമുകളും ഭാവിയിലേക്കുള്ള കൂറ്റന്‍ ബോംബുകളാണ്. മുല്ലപ്പെരിയാറിന്റെ
> ഇന്നത്തെ സാഹചര്യം അതാണ് നമ്മെ ഓര്‍മിപ്പിക്കുന്നത്‌. എന്നാല്‍ പുതിയ ഒരു
> വന്‍കിട അനക്കീട്ടു നിര്‍മിച്ചു പ്രശ്നം പരിഹരിക്കണമെന്ന ആവശ്യത്തിന്റെ
> യുക്തിയും ശാസ്ത്രീയതയും പര്ശോധിക്കപ്പെടെണ്ടതല്ലേ?  മുല്ലപ്പെരിയാറില്‍
> പുതിയ ഒരു ബോംബ്‌ സ്ഥാപിക്കുകയവില്ലേ നമ്മള്‍ ചെയ്യുക? വലിയ ഭൂച്ചലനമുണ്ടായാല്‍
> പഴയതായാലും പുതിയതായാലും അണക്കെട്ട് തകരും, കനത്ത ദുരന്തമുണ്ടാകും, വലിയ
> നാശനഷ്ടവും. മാത്രമല്ല, പുതിയ ഒരു ഡാം നിര്‍മിക്കാന്‍ 10
> വര്‍ഷമെങ്കിലും സമയംവേണ്ടി വരും. അതുവരെ അവിടത്തെ ജനങ്ങള്‍ എന്ത് ചെയ്യും?
> വലിയ തോതിലുള്ള വന നാശവും, മണ്ണെടുപ്പും ഭൂചലനം ഉള്‍പ്പെടെയുള്ള പ്രകൃതി
> ദുരന്തങ്ങള്‍ക്ക് കാരണമാണ് എന്നതിന് ധാരാളം തെളിവുകള്‍ ഉണ്ടായിരിക്കെ ഇത്രയും
> നാശമുണ്ടാക്കി വീണ്ടും ഒരു ഡാം കൂടി പണിതു വെച്ചാല്‍ മുല്ലപ്പെരിയാറിന്
> സമീപത്തെ ജനങ്ങള്‍ക്ക്‌ എന്ത് സുരക്ഷയാണ് ഉറപ്പു വരുത്താന്‍ കഴിയുക? ഒരു
> ബോംബ്‌ മാറ്റി മറ്റൊന്ന് വെച്ചാല്‍ സുരക്ഷിതമാക്കാന്‍ കഴിയുന്നതാണോ അവിടത്തെ
> ജനങ്ങളുടെ ജീവിതം? അത് കൊണ്ട് ദുരന്ത ഭീഷണിയുടെ മറവില്‍ പുതിയൊരു ഡാം എന്ന്
> സര്‍ക്കാരും രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും പ്രചരണം നടത്തുമ്പോള്‍ അതിന്റെ
> യുക്തിയും ലക്ഷ്യവും എന്തെന്ന് അന്വേഷിക്കേണ്ടി വരും. ജനങ്ങളില്‍ ഭീതി
> പരത്തുന്ന പ്രചരണങ്ങളില്‍ നിന്ന് മാധ്യമങ്ങള്‍ പിന്മാറണം. പകരം ഇപ്പോളത്തെ
> ഡാമിലെ വെള്ളത്തിന്റെ സംഭരണം കുറയ്ക്കാനും മറ്റു ചാലുകളിലൂടെ വഴി തിരിച്ചു
> വിടാനുമുള്ള നടപടികളുടെ ആവശ്യകതയിലേക്ക് ചര്‍ച്ച കൊണ്ട് വരണം. ദുരന്തത്തിന്റെ
> മറവില്‍ മുതലെടുപ്പ് നടത്താനുള്ള കഴുകന്‍ കണ്ണുകളെ കുറിച്ച് ജാഗ്രത
> പുലര്‍ത്തിയാല്‍ മാത്രമേ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ.
>
> --
> You received this message because you are subscribed to the Google Groups
> "Green Youth Movement" group.
> To post to this group, send an email to [email protected].
> To unsubscribe from this group, send email to
> [email protected].
> For more options, visit this group at
> http://groups.google.com/group/greenyouth?hl=en-GB.
>
>


-- 

-----------------------------------------------------------------------------------------------------
"i am always running late
 but at least i'm running"
-----------------------------------------------------------------------------------------------------
Savad Rahman||
Sr.Subeditor ||
Madhyamam Daily||
Kochi 18 || Mob:9995431420 ||

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To post to this group, send an email to [email protected].
To unsubscribe from this group, send email to 
[email protected].
For more options, visit this group at 
http://groups.google.com/group/greenyouth?hl=en-GB.

Reply via email to