http://cpimlmalayalam.blogspot.in/2013/09/blog-post.html?spref=bl
"..അമേരിക്കൻ സാമ്രാജ്യത്വത്തോടുള്ള വിധേയത്വപ്രകടനങ്ങളിലും അതിന്റെ തന്ത്രപരമായ ലക്ഷ്യങ്ങൾക്ക് പാദ സേവ ചെയ്യുന്നതിലും ഇന്ന് ഇന്ത്യൻ ഭരണവർഗ്ഗങ്ങൾ ഏറെ മുന്നിൽ ആണ് .അഫ് ഗാനി ലും ഇറാക്കിലും നടന്ന അമേരിക്കൻ അധിനിവേശ യുദ്ധങ്ങൾ ക്കെതിരെ ഇന്ത്യയിൽ തുടർച്ചയായി അധികാരത്തിൽ ഇരുന്ന സർക്കാരുകൾ ശബ്ദിക്കാൻ കൂട്ടാക്കിയില്ല .അന്താരാഷ്‌ട്ര ആണവോര്ജ്ജ ഏജെൻസിയിൽ (IAEA ) ഇറാനെതിരെ രണ്ടു വട്ടം വോട്ടു ചെയ്ത രാജ്യമാണ് ഇന്ത്യ . മാത്രമല്ലാ , അമേരിക്ക നയിക്കുന്ന 'ഭീകരതയ്ക്കെതിരായ ആഗോള യുദ്ധത്തിലെ' വിശ്വസ്തതയാർജ്ജിച്ച ഒരു പങ്കാളിയായിട്ടാണ് ഇന്ന് ഇന്ത്യ അറിയപ്പെടുന്നത് .അതുകൊണ്ട് തന്നെ കേന്ദ്രത്തിലെ യു പി എ സർക്കാർ അമേരിക്കയുടെ സിറിയൻ ആക്രമണത്തിനെതിരായ യുദ്ധ വിരുദ്ധ നിലപാട് എടുക്കാൻ ധൈര്യസമേതം രംഗത്ത് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാവില്ല . ഈ സാഹചര്യത്തിൽ ,സിറിയയിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ ധീരതയോടെ ശബ്ദമുയർത്താനും, സിറിയയിലും മറ്റേതെങ്കിലും രാജ്യത്തും അമേരിക്കയുടെ നേതൃത്വത്തിൽ അരങ്ങേറാൻ ഇരിക്കുന്ന അധിനിവേശ യുദ്ധത്തെ ഏതെങ്കിലും വിധത്തിൽ സഹായിക്കുന്ന നിലപാട് എടുക്കുന്നതിനെതിരെ കേന്ദ്രത്തിലെ യു പി എ സർക്കാരിന് ശക്തമായ താക്കീത് നല്കാനും ഇന്ത്യയിലെ ജനങ്ങൾ തയ്യാറാകേണ്ടതുണ്ട് .". -- You received this message because you are subscribed to the Google Groups "Green Youth Movement" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. To post to this group, send an email to [email protected]. Visit this group at http://groups.google.com/group/greenyouth. For more options, visit https://groups.google.com/groups/opt_out.
