വ്യത്യസ്തമായ സാമൂഹ്യ രാഷ്ട്രീയ അജണ്ടകളുടെ അടിസ്ഥാനത്തിൽ
രാഷ്ട്രീയപ്പാർട്ടികൾ തമ്മിൽ  നടക്കുന്ന തെരഞ്ഞെടുപ്പു പോരാട്ടത്തെ
വ്യക്തിത്വമത്സരമായി ചുരുക്കുന്ന അമേരിക്കൻ  പ്രസിഡെൻഷ്യൽ തെരഞ്ഞെടുപ്പ്
സമ്പ്രദായം പോലെയാക്കാനുള്ള തന്ത്രമാണ് ബി ജെ പി ഇപ്പോൾ അവലംബിച്ചുവരുന്നത്‌
... തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട്‌  ഉൽപ്പാദിപ്പിക്കപ്പെടുന്ന
വർഗ്ഗീയപ്പേക്കൂത്തുകൾക്കോ, മോഡിക്കുവേണ്ടി കോർപ്പറേറ്റ് മീഡിയ കൃത്രിമമായി
ഉണ്ടാക്കുന്ന ജനപ്രിയതയുടെ പുകമറകൾക്കോ ഒന്നിനും ജനാധിപത്യ ബോധമുള്ള ഇന്ത്യൻ
ജനതയെ തെറ്റിദ്ധരിപ്പിക്കാൻ ആവില്ല . ഇതിന്റെ വ്യക്തമായ സൂചനകളിൽ ചിലത് ആണ്
ഡൽഹിയിൽ അടുത്തയിടെ നടന്ന സർവകലാശാലാ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പുകൾ . ജെ
എൻ യൂ  വിൽ സി പി ഐ (എം എൽ ) ബഹുജന പ്രസ്ഥാനങ്ങളുടെ ഭാഗമായ , ആൾ ഇന്ത്യാ
സ്ട്യൂഡെൻറ്സ്  യൂണിയൻ (AISA )നേടിയ സമ്പൂർണ്ണ വിജയവും, ഡെൽഹി സർവ്വകലാശാലയിൽ
കോണ്ഗ്രസ്സിന്റെയും  ബിജെപിയുടെയും വിദ്യാർഥിസംഘടനകളായ   എൻഎസ് യു (NSU )വിനും
എബിവിപി (ABVP )ക്കും ശക്തമായ താക്കീത് നല്കിക്കൊണ്ട് വിദ്യാർഥിസമൂഹത്തിന്റെ
ഗണ്യമായ പിന്തുണ നടാടെ  AISA യ്ക്ക്  ലഭിച്ചതും. അതുപോലെ തന്നെ
പ്രാധാന്യമർഹിക്കുന്ന മറ്റൊരു സംഭവ വികാസം സി പി ഐ (എം എൽ ) ഒക്ടോബർ 30 ന്
പറ്റ്നായിൽ നടത്താൻ ആഹ്വാനം ചെയ്തിരിക്കുന്ന ഖബർദാർ റാലിയ്ക്ക് ( ബോധ വൽക്കരണ
റാലി) തുടക്കത്തിൽ തന്നെ ജനങ്ങളിൽ നിന്ന് ലഭിച്ചു വരുന്ന ഗംഭീരമായ
പ്രോത്സാഹനവും പിന്തുണയും ആണ് . ഒക്ടോബർ 27 ന് നരേന്ദ്ര മോഡി പറ്റ്നയിൽ
അഭിസംബോധന ചെയ്യുമെന്ന്  ബിജെപി പ്രഖ്യാപിച്ചിട്ടുള്ള  'ഹുംകാർ റാലി' യോടുള്ള
ജനാധിപത്യ വാദികളുടെ പ്രതികരണം എന്ന നിലയ്ക്കാണ് സി പി ഐ (എം എൽ ) ഒക്ടോബർ 30
ന് ഖബർദാർ റാലി പ്രഖ്യാപിച്ചിട്ടുള്ളത് എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്
"

http://cpimlmalayalam.blogspot.in/2013/10/blog-post_9022.html?spref=fb

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To unsubscribe from this group and stop receiving emails from it, send an email 
to [email protected].
To post to this group, send an email to [email protected].
Visit this group at http://groups.google.com/group/greenyouth.
For more options, visit https://groups.google.com/groups/opt_out.

Reply via email to