സുഹൃത്തുക്കളെ ഭരണകൂടത്തിന്റെ ചെയ്തികൾ തുറന്നുകാണിക്കുന്നവരെയും, പാർശ്വവൽകൃത ജനങ്ങളായ ആദിവാസികൾ, ദളിതുകൾ, മുസ്ലിങ്ങൾ എന്നിവരെയും തുറുങ്കിലടക്കാൻ വേണ്ടിയാണ് ഇന്ത്യയിൽ ഭീകരനിയമങ്ങൾ നിർമിക്കപ്പെട്ടിരിക്കുന്നത്. ടാഡ, പോട്ട എന്നിവയുടെ രൂപം മാറിയ ഒരു നിയമം ആണ് യു എ പി എ. പ്രസ്തുത നിയമത്തിന്റെ വിവിധവശങ്ങളെ സമഗ്രമായി പഠിച്ച് ഡൽഹി ആസ്ഥാനമായുള്ള ' കോണ്‍ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് ഓർഗനൈസേഷൻ' (CDRO) എന്ന സംഘടന പ്രസിദ്ധീകരിച്ച 'ദ ടെറർ ഓഫ് ലോ:യു എ പി എ ആൻഡ് ദ മിഥ് ഓഫ് നാഷണൽ സെക്യൂരിടി ' എന്ന ഇംഗ്ലിഷ് പുസ്തകത്തിന്റെ മലയാള പരിഭാഷ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി പുറത്തിറക്കുന്നു. വിശ്വപ്രസിദ്ധ കൃതികൾ മലയാളകൾക്ക് പരിചയപ്പെടുത്തിയ ശ്രീ കെ. എം വേണുഗോപാൽ ആണ് *'നിയമത്തിന്റെ ഭീകരത : യു എ പി എ യും രാജ്യസുരക്ഷയും ' *എന്നപേരിൽ പുസ്തകത്തിന്റെ പരിഭാഷ നിർവഹിച്ചിരിക്കുന്നത്. *ഫെബ്രുവരി 9-) - ൦ തീയതി ഞായറാഴ്ച നാല് മണിക്ക്* *പരപ്പനങ്ങാടി കോ-ഓപ്റേറ്റീവ് ഓഡിറ്റോറിയത്തിൽ എൻ സി എച് ആർ ഒ ദേശീയ സമിതി അംഗവും പ്രശസ്ത സ്ത്രീപക്ഷ കവയിത്രിയുമായ കുട്ടിരേവതി പ്രകാശനം ചെയ്യുന്നു.* വിവിധ ജനകീയ മനുഷ്യാവകാശ പ്രസ്ഥാനങ്ങളിലെ സമരനേതാക്കൾ സംസാരിക്കുന്നു. പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും ഹാർദമായി സ്വാഗതം ചെയ്തുകൊള്ളുന്നു. കാര്യപരിപാടി
*സ്വാഗതം - നൂറുൽ അമീൻ ( NCHRO കേരള ഘടകം ജന. സെക്രട്ടറി)* *അധ്യക്ഷൻ - കുന്നത്തൂർ രാധാകൃഷണൻ( NCHRO കേരള ഘടകം പ്രസിഡന്റ്) ഉദ്ഘാടനം: - എ വാസു (പ്രസിഡന്റ്റ് പീപ്പിൾസ് മൂവ്മെന്റ് എഗൈൻസ്റ്റ് UAPA) * *പുസ്തകപ്രകാശനം : കുട്ടിരേവതി ( NCHRO ദേശീയസമിതി അംഗം)* *പുസ്തകം പരിചയപ്പെടുത്തുന്നത് :- കെ എം വേണുഗോപാൽ * *മുഖ്യപ്രഭാഷണം- പ്രൊഫ. പി കോയ (NCHRO ദേശീയ ജന.സെക്രട്ടറി) * *ആശംസകൾ അഡ്വ.മുഹമ്മദ് ഷെരീഫ്( NCHRO ദേശീയ വൈസ് പ്രസിഡന്റ്)* *റെനി ഐലിൻ **(* *NCHRO ദേശീയ സെക്രട്ടറി)* *അഡ്വ.തുഷാർ (ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം) സാദിക്ക് ഉളിയിൽ (സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി)* *അഷറഫ് ഷിഫ - (സക്കരിയ ആക്ഷൻ ഫോറം)* *സക്കീർ പരപ്പനങ്ങാടി - UAPA വിരുദ്ധ സമിതി * *പ്രദീപ് മേനോൻ - BO* *T വിരുദ്ധ സമിതി) * *പ്രൊഫ.ഇ പി മുഹമ്മദലി (ജനകീയ വികസന സമിതി )* *നന്ദി - അസീസ് (NCHRO മലപ്പുറം ജില്ല പ്രസിഡന്റ്റ്) * -- You received this message because you are subscribed to the Google Groups "Green Youth Movement" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. To post to this group, send an email to [email protected]. Visit this group at http://groups.google.com/group/greenyouth. For more options, visit https://groups.google.com/groups/opt_out.
