പ്രൊഫ :ബി .രാജീവൻ ‘ ഇന്ത്യയെ ഒരു ഹിന്ദു മത രാഷ്ട്ര മാക്കുക എന്ന അപകടത്തെ
ചെറുക്കുന്നതിനുള്ള ഒരു മഹാ സമരത്തിലായിരുന്നു ഗാന്ധി തന്റെ ജീവിതാവസാന
കാലത്ത്‌ എന്നും അതിന്റെ ഭാഗമായി ത്തന്നെയാണ്‌ ഒരു ആര്‍ എസ്‌ എസ്‌ കാരന്റെ
വെടിയേറ്റ്‌ ഗാന്ധി ജീവന്‍ വെടിഞ്ഞത്‌ എന്നും ഒരു ലേഖനത്തിന്റെ ഭാഗമായി
മാതൃഭൂമിയിൽ എഴുതിയതിനു എതിരെ സംഘടനയെ അപകീർത്തിപ്പെടുത്തി എന്ന പേരിൽ ആണ്
അദ്ദേഹത്തിനു എതിരെ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത് .
ആർ .എസ് .എസ്സിനെ അപകീർത്തി എന്നത് തന്നെ ഒരു തമാശ ആണ് .അത് മറ്റൊരു വിഷയം .
എന്നും ആർ .എസ് .എസ് ആദരിച്ചിരുന്ന ഒരു വ്യക്തിയാണ് സർദാർ പട്ടേൽ . ആർ .എസ്
.എസ്സിനോട് അനുഭാവം വെച്ചു പുലർത്തിയിരുന്ന ,സ്വാതന്ത്യ ലബ്ദിക്ക് ശേഷം
മുസ്ലിങ്ങൾ അവരുടെ രാജ്യസ്നേഹത്തിനു തെളിവ് തരണം എന്ന് ആഹ്വാനം ചെയ്ത സർദാർ
പട്ടേലിന്റെ പ്രതിമയും അവർ സ്ഥാപിച്ചിട്ടുണ്ട് . .
എന്നാൽ ഗാന്ധി വധവധത്തിനു ശേഷം പട്ടേൽ ആർ .എസ് .എസ്സിനെ കുറിച്ചു ഇപ്രകാരം
പറഞ്ഞു :

"RSS ന്‍റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്‍റെ നിലനില്‍പ്പിനു വ്യക്തമായ ഭീഷണി
സൃഷ്ടിച്ചിരിക്കുന്നു.. തീര്‍ച്ചയായും RSS കാര്‍ ധിക്കാരികളായി മാറുകയും
വര്‍ധിച്ചതോതില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണു"- sardar patel,
selected correspondence 1940-1950, Vol II, 1977, page 283."

ആർ.എസ്സ്.എസ്സിൻറെ മുഖപത്രമായ ‘ഓർഗനൈസർ’ എന്ന പത്രത്തിലെ പത്രാധിപ കുറിപ്പ്
ഇങ്ങനെ :
“ നെഹ്രുവിന്‍റെ പാകിസ്താൻ അനുകൂല നിലപാടിനെ പിന്തുണച്ച് കൊണ്ട് ഗാന്ധി
ഉപവാസത്തിൽ ഏർപ്പെട്ടപ്പോൾ ഈ പ്രക്രിയയിലൂടെ തന്നെ തന്നെ അദ്ദേഹം ജനരോഷത്തിന്
പാത്രമാക്കി.നാഥുറാം ഗോഡ്സേ ജനങ്ങളെ പ്രതിനിധീകരിക്കുകയാണ്.ജനങ്ങളുടെ
രോഷപ്രകടനമാണ് ഗോഡ്സെ നിർവഹിച്ചത്. "- ഓർഗനൈസർ

നാഗ്പൂരിൽ ആർ .എസ് .എസ് ആസ്ഥാനത്ത് ഗോട്സെയുടെ സ്മരണയില്‍ വളരെക്കാലം ഒരു
ക്ഷേത്രമുണ്ടായിരുന്നു.. അവിടെ ഒരു ശിലാഫലകത്തില്‍ ഇപ്രകാരം കൊത്തിവച്ചിരുന്നു
.... ഒരുനാള്‍ അവര്‍ (ആര്‍.എസ്സ്‌.എസ്സ്‌) അധികാരത്തില്‍ വരുമ്പോല്‍ കൂടുതല്‍
ഉചിതമായ സ്മാരകം ഉയര്‍ത്തപ്പെടും .. " - RSS - godse's shrine, indian
correspondence , september 19, 2004”

ഗാന്ധി വധത്തിനു ശേഷം മധുരം വിതരണം ചെയ്തവരാണ് ആർ .എസ് .എസ്സുകാർ
.ഗോഡ്സെയുമായുള്ള ബന്ധം അവർ നിഷേധിച്ചു എങ്കിലും അന്ഗത്വ ലിസ്റ്റൊ എൻറോൾമെന്റ്
പേപ്പറോ ഇല്ലാത്തപ്പോൾ അങ്ങിനെ ഒന്ന് എളുപ്പമായിരുന്നു . ആർ .എസ് .എസ്
പ്രചാരക് ആയിരുന്ന ഗോഡ്സെ ഹിന്ദു മഹാസഭയിലെ അംഗവും 'അഗ്രണി ': ഹിന്ദു രാഷ്ട്ര
എന്ന പത്രത്തിന്റെ എഡിറ്ററും ആയിരുന്നു .
ഗാന്ധി വധത്തിൽ പങ്കാളിയും ഗോഡ്സേയുടെ സഹോദരനും ആയിരുന്ന ഗോപാൽ ഗോഡ്സേ 25 Jan
98 നു ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിൽ താത്വികമായി നാതുറാം ഗോഡ്സെ ആർ
.എസ് .എസ് അംഗം ആയിരുന്നു എന്നും അറസ്റ്റിനു ശേഷം മറ്റു അംഗങ്ങൾക്ക് പ്രശ്നം
വരാതിരിക്കാൻ അവരുമായി തീരുമാനിച്ചു അത് കോടതിയിൽ നിഷേധിക്കുകയായിരുന്നു
എന്നും പറയുന്നുണ്ട് .

സ്വാതന്ത്ര്യസമര കാലത്ത് ബ്രിട്ടീഷിനു മാപ്പെഴുതി കൊടുത്ത് പുറത്തു വന്നവരാണ്
വാജ്പായീ ,സവർക്കർ മുതലായവർ .
ഗോൾവാൾക്കർ ബ്രിട്ടിഷ് ഭരണത്തെ കുറിച്ചു ഇങ്ങനെ പറയുന്നു :
"നമ്മുടെ ലക്‌ഷ്യം സാംസ്കാരികമായും മതപരമായും രാജ്യത്തെ വിമോചിപ്പിക്കുക
എന്നതാണ് .അതാണ്‌ സ്വാതന്ത്ര്യം .ബ്രിട്ടനെ എതിർക്കുക അല്ല " (Shri Guruji
Samgra Darshan, Vol 4, p. 2).

എന്നിട്ട് സമരസേനാനികളെ ഒറ്റിയ പാരമ്പര്യം ഉള്ള സംഘ പരിവാർ പെട്ടന്ന്
രാജ്യസ്നേഹത്തിന്റെ കുത്തക സൂക്ഷിപ്പുകാർ ആയി മാറാനുള്ള ശ്രമത്തിന്റെ ഭാഗം ആണ്
ചരിത്രത്തോടുള്ള ഈ ഭയം .
ആർ .എസ് .എസ് ഇപ്പോൾ അധികാരത്തിൽ വന്നു ചരിത്രം തിരുത്തുന്നതിന്റെ ഭാഗമായി
അവർക്കു യോജ്യം എന്ന് തോന്നാത്ത എല്ലാത്തിനെയും തുടച്ചു മാറ്റാനുള്ള
ശ്രമത്തിന്റെ ഭാഗം ആണ് ഒരു സംഘടനയെന്ന നിലയില്‍ ആര്‍ എസ്‌ എസിനെ ലേഖനത്തിൽ
ഉത്തരവാദി ആക്കിയിട്ടില്ല എങ്കിൽ പോലും അത് തിരുത്തി മാപ്പ് പറയണം എന്ന്ട
ആവശ്യപ്പെട്ടു ഉള്ള ഈ നോട്ടീസ് . ഇവിടെ സംഘ് പരിവാറിനെ വിമർശിക്കാണോ
ചരിത്രത്തെ കുറിച്ചു അവർക്ക് താല്പര്യമില്ലാത്തത് എഴുതാനോ
പാടില്ലഎന്നഅസഹിഷ്ണുതയുടെ ഭാഗം ആയാണ് ഇതിനെ കാണേണ്ടത് .
അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി നില്ക്കുന്ന എല്ലാ ജനാധിപത്യ വിശ്വാസികളും
ഈ നീക്കത്തെ എതിർക്കേണ്ടത് വളരെ ആവശ്യമാണ്‌ .
--- Reenaphilip Mercyphilip
<https://www.facebook.com/reenaphilip.mercyphilip>

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To unsubscribe from this group and stop receiving emails from it, send an email 
to [email protected].
To post to this group, send an email to [email protected].
Visit this group at http://groups.google.com/group/greenyouth.
For more options, visit https://groups.google.com/d/optout.

Reply via email to