വിരോധമില്ലെങ്കില്‍ ഒരു ബെഡ് ഷീറ്റ് തരാമോ .... നമ്മള്‍ ഉറങ്ങുമ്പോള്‍ നമ്മള്‍ വിരിച്ചതും പുതച്ചതും അല്ലാതെ അഞ്ചോ ആറോ ഷീറ്റ് എങ്കിലും അലമാരയില്‍ ഉറങ്ങുന്നുണ്ടാവും....അതില്‍ ഒരെണ്ണം മരണത്തെ മുന്നില്‍ കണ്ടു വേദനകളുടെ ലോകത്ത് ജീവിക്കുന്ന തിരുവനന്തപുരം RCC യിലെ രോഗികള്‍ക്ക് ആയി മാറ്റി വെക്കുവാന്‍ തയ്യാര്‍ ആണോ ??? കേരളത്തില്‍ എവിടെയും വന്നു വാങ്ങുവാന്‍ ഞങ്ങള്‍ തയ്യാര്‍ ആണ്... ഞങ്ങളുടെ ടീം അംഗങ്ങള്‍ RCC യില്‍ നേരിട്ടുപോയി അന്വേഷിച്ച് ബോധ്യപ്പെട്ട കാര്യം. പകല്‍ മുഴുവന്‍ കരഞ്ഞു തളർന്നവർ. പാതിരാത്രി ഒന്ന് വിരിച്ചു കിടക്കുവാന്‍ ഒരു വിരിപ്പ് ഇല്ലാതെ വിഷമിക്കുന്നവര്‍... അങ്ങനെ ഉള്ള രോഗികള്‍ക്ക് പഴയതും പുതിയതുമായ Bed Sheet കൾ ശേഖരിക്കുവാന്‍ ഞങ്ങള്‍ ഒരുങ്ങി. Bed Sheet കൾ തരാന്‍ തയ്യാറുള്ളവർ പുതിയതോ , ഉപയോഗ്യയോഗ്യമായതും അധികം ഉപയോഗിച്ച് പഴകാത്തതും ഒരു ചെറിയ കീറൽപോലും ഇല്ലാത്തതുമായ Bed Sheet കൾ അലക്കി വൃത്തിയാക്കി തേച്ച് മാത്രം തരുക. 2014 നവംബർ 1 ന് കൈമാറത്തക്കവണ്ണം ഒക്ടോബര്‍ 28 ന് മുമ്പ് എത്തിക്കാൻ ശ്രമിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് Vinod Bhaskaran - 9633027457 (All Kerala) Aneesh Pothencode - 8589040494(South Kerala) Rahul Bdk - 9745499640 (Central Kerala) Naushad Bayakkal - 9846299155(North Kerala) Vengoor Youths Thanal..... wE HELp -Help us to help you..Blood Donors Kerala ഒരുമിച്ചു ചേര്‍ന്ന് ആയിരം ഷീറ്റ് എത്തിക്കുവാന്‍ ഉള്ള ശ്രമത്തില്‍ ആണ്. ..ഒരു കൈ താങ്ങ് ആകില്ലേ ???? നിങ്ങള്‍ പഠിക്കുന്ന /ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അറിയിക്കാമല്ലോ...ഒപ്പം ഫേസ് ബുക്ക് അക്കൌന്റ് ഇല്ലാത്ത അയല്‍ക്കാരെയും..... ദുരിതങ്ങളുടെ തണുത്ത തറയില്‍ നമ്മുക്കൊന്നു ചേര്‍ന്ന് കരുണയുടെ വിരിപ്പു വിരിക്കാം ..
-- Pass This Info To Your Friends It Is Easy To Help Others ------------------------------------------------------------------------------------------DISCLAIMER---------------------------------------------------------------------------------------- This mail is from കുടിവെള്ളം help group. ................................................................................ ഈ ഗ്രൂപ്പിനെ കുറിച്ചും പോസ്റ്റ് ചെയ്യുന്ന മെയിലുകളെ കുറിച്ചും ഉള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ കുടിവെള്ളം മെയിലുകള്‍ തുടര്‍ന്ന്‍ ലഭിക്കാന്‍ താല്പര്യം ഇല്ലാത്തവര്‍ REMOVE FROM LIST എന്നെഴുതി ഒരു മെയില്‍ അയച്ചാല്‍ ഗ്രൂപ്പില്‍ നിന്ന്‍ ഒഴിവാക്കുന്നതാണ് -- You received this message because you are subscribed to the Google Groups "Green Youth Movement" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. To post to this group, send an email to [email protected]. Visit this group at http://groups.google.com/group/greenyouth. For more options, visit https://groups.google.com/d/optout.
