Joseph Vijayan writes: ഇന്നലെ (25 ഏപ്രിൽ) ദേശാഭിമാനി ദിനപത്രത്തിന്റെ എല്ലാ
എഡിഷനുകളിലും ഒന്നാം പേജ് നിറയെ വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി വഴി
നടപ്പാക്കുന്നതിനെ വിമർശിച്ചുകൊണ്ടുള്ള വാർത്തകൾ "കടൽക്കൊള്ള" എന്ന
തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരുന്നു. "തുറമുഖം വരുംമുമ്പുതന്നെ
കൂട്ടമരണത്തിന്റെ തീരമായി വിഴിഞ്ഞം മാറിയാൽ അത്ഭുതമില്ല" എന്ന് ഒരു
റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.. "മത്സ്യബന്ധനത്തിന് മരണമണി" എന്ന
തലക്കെട്ടിലുള്ള വാർത്തയിൽ "കടൽ കുഴിക്കൽ തുടങ്ങിയതോടെ ആ മേഖലയിലാകെ മത്സ്യം
കിട്ടാക്കനിയായി" എന്നും എടുത്തു പറയുന്നുണ്ട്. ആ പേജിലെ പ്രസ്തുത
വാർത്തകളെല്ലാം കൂടി ഇവിടെ ചേർക്കുന്നു.
എന്നാൽ ഈ ദുസ്ഥിതി ഉണ്ടായിട്ടും വിഴിഞ്ഞം തുറമുഖ പദ്ധതിയോടുള്ള
സി.പി.ഐ.എമ്മിന്റെയും എൽ.ഡി.എഫിന്റെയും നിലപാടിൽ മാറ്റം ഉണ്ടായിട്ടുണ്ടോ?
ഇല്ലെന്നു തന്നെയാണ് ഈ പേജിലുള്ള മറ്റ് വിവരണങ്ങൾ നൽകുന്ന സൂചന. ഒരിടത്ത്
ഇങ്ങനെയാണ് പറയുന്നത്, "മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആക്ഷേപിക്കുന്നതു പോലെ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ സി.പി.ഐ എമ്മോ ഇടതുപക്ഷമോ
എതിർത്തിട്ടില്ല. കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നൽകാൻ കഴിയുന്ന പദ്ധതി
വൈകാതെ നടപ്പാക്കണമെന്നാണ് എൽ.ഡി.എഫ് നിലപാട്."
പദ്ധതി നിർമ്മാണം ദുരന്തങ്ങൾക്ക് തുടക്കമിട്ടിട്ടും ഈ പദ്ധതിയോടുള്ള സി.പി.ഐ
എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാട് മാറുന്നില്ല എന്നത് ഖേദകരമാണ്.
വിഴിഞ്ഞത്ത് രൂപകൽപ്പന ചെയ്തിട്ടുള്ള വാണിജ്യ തുറമുഖ പദ്ധതി ഇപ്പോൾ ദേശാഭിമാനി
ചൂണ്ടിക്കാണിച്ച ദുരന്തങ്ങൾക്ക് ഇടവരുത്തുമെന്ന് ഞാനുൾപ്പെടെ പലരും നേരത്തേ
ചൂണ്ടിക്കാണിച്ചിരുന്നു. അദാനിയെന്നല്ല പൊതുമേഖലയിൽ നിർമ്മിച്ചാലും ഈ
ദുരന്തങ്ങൾ തന്നെയാണ് സംഭവിക്കുക. പശ്ചിമഘട്ട മലനിരകളെയും, കടൽ പരിസ്ഥിതിയെയും
നശിപ്പിക്കുന്ന ഈ കൃത്രിമ തുറമുഖ പദ്ധതി ഉപേക്ഷിക്കുകയാണ് വേണ്ടത്.. ഈ പദ്ധതി
കേരളത്തിന്റെ വികസനത്തിന് ഒരു സംഭാവനയും നൽകാൻ പോകുന്നില്ലെന്നും മറിച്ച്
കേരളത്തെ വലിയ കടക്കെണിയിലേക്കാണ് നയിക്കുന്നതെന്നും പദ്ധതിയുടെ ഔദ്യോഗിക
രേഖകൾ വിശദമായി വായിക്കുന്ന ആർക്കും മനസ്സിലാക്കാൻ കഴിയും. മാത്രമല്ല, ഇനിയും
കൂടുതൽ സാമൂഹ്യ-പരിസ്ഥിതി ദുരന്തങ്ങൾ വരാനിരിക്കുന്നു എന്നും അറിയുക.. മഴ
എത്തുന്നതോടെ വൻ തോതിലുള്ള കര നാശവും സംഭവിക്കാൻ പോവുകയാണ്. എല്ലാ
ദുരന്തങ്ങളും ഉണ്ടായ ശേഷം വളരെ വൈകി നിലപാട് മാറ്റുന്നത് പരിഹാരമാകില്ല എന്നു
കൂടി തിരിച്ചറിയുക..
[image: Josph Vijayan's photo.]
<https://www.facebook.com/photo.php?fbid=10153582691343443&set=pcb.10153582694223443&type=3>
[image: Josph Vijayan's photo.]
<https://www.facebook.com/photo.php?fbid=10153582691718443&set=pcb.10153582694223443&type=3>
[image: Josph Vijayan's photo.]
<https://www.facebook.com/photo.php?fbid=10153582691978443&set=pcb.10153582694223443&type=3>

-- 
You received this message because you are subscribed to the Google Groups 
"Green Youth Movement" group.
To unsubscribe from this group and stop receiving emails from it, send an email 
to greenyouth+unsubscr...@googlegroups.com.
To post to this group, send an email to greenyouth@googlegroups.com.
Visit this group at https://groups.google.com/group/greenyouth.
For more options, visit https://groups.google.com/d/optout.

Reply via email to