This observation needs serious discussion, since the destruction of two hills from the Western Ghats, destruction of the bio diversity of a rich oceanic area, destruction of the beaches in Thiruvananthapuram and destruction of livelihood of thousands of fisher folk in Thiruvananthapuram is happening right in front of the nose of all our noses. With Adani having the last laugh!
Joseph Vijayan writes: തമിഴ്നാടിൽ വൻകിട കൃത്രിമ വാണിജ്യ തുറമുഖങ്ങൾക്കെതിരെ ഇനയത്തും എന്നൂരിലും മറ്റും തീരദേശ വാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രതിഷേധം ശക്തമാകുന്നു. സി.ഐ.ടി.യു ദേശീയ നേതൃത്വമാകട്ടെ പോർട്ടുകളുടെ സ്വകാര്യവൽക്കരണത്തെ എതിർക്കുന്നെങ്കിലും ഇത്തരം പോർട്ടുകൾ ഉണ്ടാക്കുന്ന പരിസ്ഥിതി നാശത്തെ കണ്ടില്ലെന്ന് നടിക്കുകയും കക്ഷിരാഷ്ട്രീയത്തിനതീതമായി ഉയർന്നുവരുന്ന മത്സ്യത്തൊഴിലാളികളുടെയും മറ്റും പ്രതിഷേധങ്ങളെ പിന്തുണക്കാതിരിക്കുകയും ചെയ്യുന്നത് തെറ്റാണെന്ന് പറയാതെ വയ്യ. ഇന്നത്തെ ആഗോള വാണിജ്യ വ്യവസ്ഥിതിയിൽ പ്രത്യേകിച്ച് അന്താരാഷ്ട്ര കപ്പൽ ഗതാതഗ മേഖലയാകെ സ്വകാര്യ കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലായിരിക്കുമ്പോൾ സർക്കാർ ഉടമസ്ഥതയിൽ തുറമുഖങ്ങൾ ലാഭക്ഷമമായി പ്രവർത്തിപ്പിക്കാൻ കഴിയില്ലെന്നെതാണ് വസ്തുത. അതുകൊണ്ടുതന്നെ സ്വകാര്യവൽക്കരണത്തിനെതിരെ വർത്തമാനം പറയുന്നതിൽ മാത്രമായി ഇടതുപക്ഷത്തിന്റെ പ്രതിഷേധങ്ങൾ ഒതുങ്ങുകയും പിന്നീട് അതുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു. മാത്രമല്ല ഒടുവിൽ ഇടതുപക്ഷത്തിന് അധികാരം ലഭിക്കുമ്പോഴും, അത്തരം സ്വകാര്യ തുറമുഖങ്ങൾക്ക് ഒത്താശ ചെയ്യുന്നതിന് പോലും ഇടതുപക്ഷത്തിന് മടിയില്ലെന്നതിന് കേരളവും വിഴിഞ്ഞവും നല്ല ഉദാഹരണമാണല്ലോ! http://www.thehindu.com/…/centre-flayed-…/article9088731.ece <http://www.thehindu.com/todays-paper/tp-national/tp-tamilnadu/centre-flayed-for-privatisation-of-ports/article9088731.ece> http://www.thehindu.com/…/outpouring-of-…/article8950747.ece <http://www.thehindu.com/news/cities/chennai/outpouring-of-opposition-to-ennore-port-expansion/article8950747.ece> -- You received this message because you are subscribed to the Google Groups "Green Youth Movement" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. To post to this group, send an email to [email protected]. Visit this group at https://groups.google.com/group/greenyouth. For more options, visit https://groups.google.com/d/optout.
