This note from Joseph Vijayan has brought in some of the most significant aspects of the coastal issues in southern Kerala. I do hope that the civil society, environmental groups, fisher people's unions and those who really believe in development without destruction within all political parties take the issue of break-waters in the sea. The entire experience of break-waters inside the sea in southern Kerala as well as Kanyakumari district has been a disaster, which have already destroyed the coast, livelihood of the fishing community and their homes. Enough examples are there from even small constructions of break-waters inside the sea in south India. We do not need one Adani to bring in the same disaster on mega scale in Kerala. Joseph Vijayan says: Thadeus Ponnayyan ന്റെ വേളി പുലിമുട്ട് സംബന്ധിച്ച കമന്റ് പോസ്റ്റിന് മറുപടി 1. മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ ചർച്ച വൻ വിജയമാണെന്ന് കോസ്റ്റൽ വാച്ച് ഇറക്കിയ പത്രപ്രസ്താവനയിൽ ഒരിടത്തും പറഞ്ഞിട്ടില്ല. അതാണല്ലോ സംഘടനയുടെ ഔദ്യോഗികവും ആധികാരികവുമായ അഭിപ്രായം. അതുകൊണ്ട് താങ്കളുടെ ആലങ്കാരിക പ്രയോഗത്തെ കോസ്റ്റൽ വാച്ചിന്റെ തലയിൽ കെട്ടിവയ്ക്കേണ്ടതില്ല. 2. മന്ത്രിയുമായി ചർച്ച നടത്തിയത് 2 മാസം മുമ്പാണെന്ന് ഞാൻ എന്റെ പോസ്റ്റിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അന്നത്തെ നിലപാട് എന്നുദ്ദേശിച്ചതും അതിനെയാണ്, അതിനെ "പണ്ടെങ്ങോ നടന്നതായി" വ്യാഖ്യാനിക്കുന്ന താങ്കളുടെ ശ്രമം ബാലിശമാണ്. 3. "കോസ്റ്റൽ വാച്ചിന്റെയും മന്ത്രിയുടെയും രാഷ്ട്രീയം ഒന്നായതുകൊണ്ടാകാം" എന്ന താങ്കളുടെ ആരോപണം തികച്ചും തെറ്റാണെന്ന് മാത്രമല്ല, ദുരുദ്ദേശപരവുമാണ്. താങ്കൾക്ക് ഇപ്പോഴത്തെ ഫിഷറീസ് മന്ത്രിയോട് വല്ലാത്ത വൈരാഗ്യം ഉണ്ടെന്ന കാര്യം പലർക്കുമെന്ന പോലെ എനിക്കും അറിയാം. രാഷ്ട്രീയക്കാരനെന്ന നിലയിൽ തീരദേശ വികസന കോർപ്പറേഷനിൽ മുൻ സർക്കാരിന്റെ കാലത്ത് താൽക്കാലിക ജോലി ലഭിച്ച താങ്കളെ പുതിയ ഗവണ്മെന്റ് വന്നപ്പോൾ പിരിച്ചുവിട്ട കാര്യമാണ് ഞാനുദ്ദേശിച്ചത്. ഇക്കാര്യത്തിൽ എനിക്കും താങ്കളോട് സഹതാപമുണ്ട്. പക്ഷേ ഇത്തരം താൽക്കാലിക രാഷ്ട്രീയ നിയമനങ്ങളും പിരിച്ചുവിടലും ഇവിടെ പതിവാണെന്നതും നമുക്കറിയാം. ഈ അനുഭവമുള്ളതിനാലാണ് താങ്കൾക്ക് ഇപ്പോഴത്തെ ഫിഷറീസ് മന്ത്രിയോട് ഇത്രയേറെ വൈരാഗ്യമെന്ന് വ്യക്തം. പക്ഷേ അത് തീർക്കാനായി കോസ്റ്റൽ വാച്ച് എന്ന സംഘടനയെ വലിച്ചിഴക്കാനുള്ള ശ്രമം താങ്കൾ അവസാനിപ്പിക്കുന്നതാകും നല്ലത്. 4. ഞാൻ എന്റെ പോസ്റ്റിൽ ഒരിടത്തും മന്ത്രിയെ ന്യായീകരിക്കാൻ ശ്രമിച്ചിട്ടില്ല. വേളിയിൽ പുലിമുട്ട് കെട്ടില്ല എന്ന ഉറപ്പ് സംസ്ഥാന ഫിഷറീസ് മന്ത്രി നൽകിയതിനെയാണ് പ്രസ്താവനയിലൂടെ ജനങ്ങളെ അറിയിച്ചത്. അത് എൽ.ഡി.എഫ് മന്ത്രി അല്ല, യു.ഡി.എഫ് മന്ത്രി ആണ് നൽകിയതെങ്കിലും അങ്ങനെ ചെയ്യുമായിരുന്നു. അതുകൊണ്ട് താങ്കൾക്ക് ഉള്ളതുപോലെയുള്ള കക്ഷിരാഷ്ട്രീയ പക്ഷപാതം ഇക്കാര്യത്തിൽ കോസ്റ്റൽ വാച്ചിന് ഇല്ലെന്ന് വ്യക്തമാക്കുന്നു. 5. തീരശോഷണം എന്ന പ്രശ്നത്തിന് അടിസ്ഥാനപരമായ പ്രധാന കാരണം പുലിമുട്ടുകൾ, കടൽഭിത്തികൾ, ഡ്രഡ്ജിംഗ് തുടങ്ങിയ നിർമ്മാണ പ്രവൃത്തികളാണെന്നും ഇവ മേലിൽ പരമാവധി കുറയ്ക്കുകയാണ് വേണ്ടതെന്നും കോസ്റ്റൽ വാച്ച് കരുതുന്നു. ഇവ തീരം സംരക്ഷിക്കുകയല്ല, നശിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കോസ്റ്റൽ വാച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതിനാലാണ് വിഴിഞ്ഞം വാണിജ്യ തുറമുഖ പുലിമുട്ടുകളുടെ നിർമ്മാണ കാര്യത്തിലും വ്യത്യസ്തമായ നിലപാട് കോസ്റ്റൽ വാച്ച് സ്വീകരിച്ചത്. അതേ സമയം താങ്കളാകട്ടെ കടലിൽ കല്ലിട്ടും, കടൽ ഭിത്തി കെട്ടിയും, പുലിമുട്ടുകൾ നിർമ്മിച്ചും തീരം സംരക്ഷിക്കാമെന്നാണ് പറയുന്നത്. ഇതിനോട് ഒട്ടും യോജിക്കാൻ കഴിയില്ല. ഇക്കാര്യം സ്ഥലപരിമിതി കാരണം ഇവിടെ കൂടുതൽ വിശദീകരിക്കുക പ്രയാസമാണെന്നും, അതേ സമയം ഇക്കാര്യത്തിൽ സംവാദത്തിനും പഠനങ്ങൾക്കും ചർച്ചകൾക്കും കോസ്റ്റൽ വാച്ച് തയ്യാറാണെന്നും അറിയിക്കുന്നു. 6. പൂന്തുറയിൽ പുലിമുട്ടുകൾ കെട്ടി ഫിഷിംഗ് ഹാർബർ നിർമ്മിച്ച് പൂന്തുറയിലെ മത്സ്യത്തൊഴിലാളികളുടെ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാമെന്ന് ഞാൻ കരുതുന്നില്ല. മുതലപ്പൊഴിയേക്കാൾ വലിയ പരാജയമാകും അത്. മാത്രമല്ല, വിഴിഞ്ഞത്ത് വാണിജ്യ തുറമുഖ പുലിമുട്ടുകൾ കെട്ടുന്നതോടെ പൂന്തുറ കൂടുതൽ ഗുരുതരമായ പ്രശ്നങ്ങളും നേരിടാൻ പോകുകയാണ്. ഇക്കാരണം കൊണ്ടാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെ ഒരു പൂന്തുറക്കാരനെന്ന നിലയിൽ ഞാൻ കൂടുതലായി എതിർക്കുന്നത്; എന്നാൽ പൂന്തുറയിലെ നിരവധി പേർ ആ എതിർപ്പുമായി രംഗത്ത് വന്നപ്പോഴും, അതിനോടൊപ്പം താങ്കൾ ചേരുകയല്ല ഉണ്ടായത്. കക്ഷി രാഷ്ട്രീയ കാരണങ്ങളാലാകാം, താങ്കൾ മറുപക്ഷത്തായിരുന്നു. 7. വേളി പുലിമുട്ട് പദ്ധതി നടപ്പാക്കുന്നത് ഫിഷറീസ് വകുപ്പല്ല എന്നും അത് ഫിഷിംഗ് ഹാർബർ എന്ന നിലയില്ല നിർമ്മിക്കാനുദ്ദേശിക്കുന്നതെന്നും ഇന്ന് കളക്ടർ വിളിച്ചു കൂട്ടിയ ചർച്ചയിൽ നിന്നും വ്യക്തമായിട്ടുണ്ട്. എങ്കിൽ പോലും, ഈ പദ്ധതി നടപ്പാക്കരുതെന്നും, അത് തീരദേശ മത്സ്യമേഖലക്ക് ദോഷം ചെയ്യുമെന്നും ഇത് നടപ്പാക്കുന്നതിനെതിരെ ബന്ധപ്പെട്ട വകുപ്പിനോടും ആ വകുപ്പ് മന്ത്രിയോടും ഫിഷറീസ് മന്ത്രി ഇടപെട്ട് സമ്മർദ്ദം ചെലുത്തണം എന്നാണ് ഇപ്പോഴും കോസ്റ്റൽ വാച്ച് മന്ത്രിയോട് ആവശ്യപ്പെടുന്നത്
-- You received this message because you are subscribed to the Google Groups "Green Youth Movement" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. To post to this group, send an email to [email protected]. Visit this group at https://groups.google.com/group/greenyouth. For more options, visit https://groups.google.com/d/optout.
