പ്രവീണ്‍,
നന്നായിട്ടുണ്ട്. നന്ദി.


On Mar 4, 6:56 am, Praveen A <[email protected]> wrote:
> അമേരിക്കന്‍ കാര്‍ട്ടുണിസ്റ്റും അനിമേറ്ററുമായ നീന
> പാലിയുടെ<http://ml.wikipedia.org/wiki/%E0%B4%A8%E0%B5%80%E0%B4%A8_%E0%B4%AA%E0...>'Sita
> Sings The Blues <http://www.sitasingstheblues.com/>' എന്ന കാര്‍ട്ടൂണ്‍ സിനിമ
> മാര്‍ച്ച് 7 നു് ഇന്റര്‍നെറ്റിലൂടെ പുറത്തിറങ്ങുന്നു. ക്രിയേറ്റീവ് കോമണ്‍സ്
> ഷെയര്‍ അലൈക്ക് പ്രകാരം ആര്‍ക്കും പകര്‍ത്താനും പങ്കുവെയ്ക്കാനും മാറ്റം
> വരുത്താനും വിതരണം ചെയ്യാനുമുള്ള അനുമതികളോടെയാണിതു് വരുന്നതെന്നാണു് ഇതിന്റെ
> പ്രത്യേകത.
>
> തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കും ഈ കഥയില്‍ പ്രാധാന്യത്തോടെ വരുന്നുണ്ടു്.
> തന്റെ ഭര്‍ത്താവു് ഒരു ഇമെയിലയച്ചു് ബന്ധം അവസാനിപ്പിച്ചതോടെ നിരാശയായ നീന പാലി
> രാമായണത്തില്‍ ആശ്വാസം കണ്ടെത്തുന്നു. രാമായണത്തിലെ സീതയുടെ അനുഭവവുമായുള്ള
> തന്റെ ജീവിതത്തിലെ സാമ്യം തന്റെ കഥയും രാമായണത്തിലെ സീതയുടെ അവസ്ഥയും
> കൂട്ടിക്കലര്‍ത്തി സിനിമയെടുക്കുവാന്‍ അവരെ പ്രേരിപ്പിയ്ക്കുന്നു.
>
> മൂന്നു് വര്‍ഷത്തോളം ഒറ്റയ്ക്കു് പ്രയത്നിച്ചാണു് അവര്‍ സിനിമ
> പൂര്‍ത്തിയാക്കിയതു്. നിഴല്‍ പാവകള്‍ തമ്മിലുള്ള സംഭാഷണമായും ആനറ്റ്
> ഹാന്‍ഷായുടെ പാട്ടുകളുടേയും സഹായത്തോടെയുമാണു് അവര്‍ കഥ പറയുന്നതു്.
> ഇതിലുപയോഗിച്ച പാട്ടുകള്‍ 1920 ല്‍ പാടിയതും പൊതു സ്വത്തായി മാറിയതുമാണെങ്കിലും
> ഗാന രചന തുടങ്ങി ചില വശങ്ങള്‍ ഇപ്പോഴും പകര്‍പ്പവകാശ പരിധിയ്ക്കുള്ളിലാണു്.
> 220,000 അമേരിക്കന്‍ ഡോളറാണു് (ഒരു കോടിയോളം രൂപ) പകര്‍പ്പവകാശം കൈവശമുള്ളവര്‍‌
> ആദ്യം ചോദിച്ചതു് (പിന്നീടതു് 50,000 അമേരിക്കന്‍ ഡോളറായി കുറച്ചു). ഒരു
> വിതരണക്കാരുമില്ലാത്തതിനാല്‍ അവര്‍ക്കതു് കൊടുക്കാന്‍ സാധിച്ചില്ല.
>
> സിനിമ പുറത്തിറക്കുന്നതിനു് മുമ്പു് തന്നെ ഫെസ്റ്റിവലുകളില്‍
> പ്രദര്‍ശിപ്പിയ്ക്കാവുന്നതു് കൊണ്ടു് അവര്‍ തന്റെ സിനിമയും കൊണ്ടു് പല
> ഫെസ്റ്റിവലുകളില്‍ കറങ്ങി. ഫ്രാന്‍സിലെ ആനസി അന്താരാഷ്ട്ര അനിമേഷന്‍ ഫിലിം
> ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സിനിമയായും ബെര്‍ലിന്‍ അന്താരാഷ്ട്ര ഫിലിം
> ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധയര്‍ഹിയ്ക്കുന്ന സിനിമയായും
> തെരഞ്ഞെടുക്കപ്പെട്ടു.
>
> സിനിമാ നിര്‍മ്മാണത്തിന്റെ പുതിയ വഴിയിലൂടെയാണു് പിന്നീടു് ഈ സംരംഭം കടന്നു്
> പോയതു്. ഇന്റര്‍നെറ്റ് വഴിയുള്ള സംഭാവനകള്‍ വഴിയാണു് (മുഴുവന്‍ പണവും
> കിട്ടുന്നതിനു് മുമ്പു് തന്നെ പണം കടം വാങ്ങിയാണു്) പാട്ടുകളുടെ ഉപയോഗത്തിനുള്ള
> അവകാശം നേടിയെടുത്തതു് . ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളിയാകാന്‍
> കഴിഞ്ഞതില്‍ എനിയ്ക്കും അതിയായ സന്തോഷമുണ്ടു്. നിങ്ങള്‍ക്കും ഈ
> സംരംഭത്തിലേയ്ക്കു് സംഭാവന
> നല്‍കാം<http://questioncopyright.org/sita_distribution>.
>
> കഴിഞ്ഞ ആഴ്ച തന്നെ എനിയ്ക്കു് ഫെസ്റ്റിവലുകളില്‍ ഉപയോഗിച്ച പതിപ്പിന്റെ ഡിവിഡി
> കിട്ടിയിരുന്നു. സിനിമ എനിയ്ക്കിഷ്ടമായി, പാട്ടുകള്‍ പൂര്‍ണ്ണമായി
> മനസ്സിലായില്ലെങ്കില്‍ കൂടി. കഥയോടൊപ്പം തന്നെ മൂന്നു് ഇന്ത്യക്കാര്‍
> തമ്മിലുള്ള ഇതിലെ സംഭവങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും
> ഉള്‍പ്പെടുത്തിയിട്ടുണ്ടു്.
>
> അമേരിക്കന്‍ പകര്‍പ്പാവകാശ നിയമം സര്‍ക്കാര്‍ വകയായ ടിവി ചാനലുകള്‍ക്കു്
> പകര്‍പ്പാവകാശ നിയമത്തില്‍ ഇളവു് നല്‍കിയതു് കാരണം ഈ വരുന്ന മാര്‍ച്ച് 7 നു്
> ന്യൂ യോര്‍ക്ക് നഗരത്തിലെ ഡബ്ലിയുനെറ്റ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടു്. ആ
> ദിവസം തന്നെ ഡിവിഡി പതിപ്പു് ലഭ്യമാക്കാനാണു് ഇപ്പോള്‍
> ലക്ഷ്യമിട്ടിരിയ്ക്കുന്നതു്.
>
>  ഡിവിഡി പതിപ്പിറങ്ങുന്നതിനു് മുമ്പു് തന്നെ കമ്പ്യൂട്ടറില്‍ കാണാവുന്ന പല
> വലിപ്പത്തിലുള്ള ഡിജിറ്റല്‍ പതിപ്പുകള്‍
> ഇവിടെ<http://www.sitasingstheblues.com/wiki/index.php?title=SitaSites>ലഭ്യമാണു്.
> പൈറസിയെക്കുറിച്ചു് പേടിയില്ലാതെ ഇന്നു തന്നെ ഇതിന്റെ പകര്‍പ്പുകള്‍
> നിങ്ങള്‍ക്കും വിതരണം ചെയ്യാം.
>
> ഡൌണ്‍ലോഡ് ചെയ്യൂ!! കണ്ടാസ്വദിയ്ക്കൂ!! പകര്‍ത്തി വിതരണം ചെയ്യൂ!! ഏറ്റവും
> പ്രധാനമായി ഈ സിനിമയെക്കുറിച്ചുള്ള വിവരം എല്ലാവരുമായി പങ്കിടൂ.
>
> ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസിലെ വിവരണം<http://www.imdb.com/title/tt1172203/>
>
> http://pravi.livejournal.com/27935.html
>
> --
> പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍
> <GPLv2> I know my rights; I want my phone call!
> <DRM> What use is a phone call, if you are unable to speak?
> (as seen on /.)
> Join The DRM Elimination Crew Now!http://fci.wikia.com/wiki/Anti-DRM-Campaign
--~--~---------~--~----~------------~-------~--~----~
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en
-~----------~----~----~----~------~----~------~--~---

Reply via email to