ഞാന്‍ ഉബുണ്ടു 9.04ലേക്കു് അപ്ഗ്രേഡ് ചെയ്തതിനു് ശേഷം ഇടയ്ക്കിടെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണു്, സിസ്റ്റം സ്റ്റക്ക് ആവുന്നതു്. ഏതെങ്കിലും ഡൈനാമിക്‍ വെബ് പേജ് സ്ക്രോള്‍ ചെയ്യുമ്പോഴാണു് ഇതു് കൂടുതലായി കണ്ടിട്ടുള്ളതു്. ചിലപ്പോള്‍ സ്ക്രീന്‍ അതേപടി നില്‍ക്കുകയായിരിക്കും. മറ്റു ചിലപ്പോള്‍ വിന്‍ഡോസിലെ ബ്ലൂ സ്ക്രീന്‍ ഓഫ് ഡെത്തിനു് സമാനമായി വെള്ളയും ചാരനീലയും മാറിമാറി വരുന്ന വെര്‍ട്ടിക്കല്‍ സ്ട്രൈപ്സ് ആയാകും സ്ക്രീന്‍ കാണപ്പെടുക. ഇന്നു് അത്യാവശ്യമായ ഒരു കാര്യം ചെയ്തുകൊണ്ടിരിക്കെ മൂന്നുതവണ ഇങ്ങനെയുണ്ടായി. സ്റ്റക്‍ ആയാല്‍ കണ്‍ട്രോള്‍ ഓള്‍ട്ട് ബാക്ക്‌സ്പേസ് ഉപയോഗിച്ചു് GUI റീസ്റ്റാര്‍ട്ട് ചെയ്യാമെന്നു് കരുതിയാലും നടക്കില്ല. ഇന്‍പുട്ട് ഡിവൈസുകളൊന്നും പ്രവര്‍ത്തിക്കില്ല. സ്വിച്ചമര്‍ത്തി കെടുത്തിയ ശേഷം റീസ്റ്റാര്‍ട്ട് ചെയ്യുകയേ നിവൃത്തിയുള്ളൂ. സേവ് ചെയ്യാത്ത ഡേറ്റ നഷ്ടമാവുകയും ചെയ്യും. ജിഎഡിറ്റില്‍ ഓട്ടോ സേവ് ഇല്ലാത്തതിനാല്‍ പലപ്പോഴും ഇടയ്ക്കിടെ സേവ് ചെയ്യാന്‍ മറന്നുപോവുന്നതു് മൂലം ഇതു് വലിയ പ്രശ്നമായി മാറുകയാണു്. ഇന്നിപ്പോള്‍ ഈ പ്രശ്നം മൂലം മടുത്തിട്ടു് ഏകദേശം ഒന്നരമാസത്തിനു് ശേഷം വിന്‍ഡോസില്‍ കയറേണ്ടിവന്നിരിക്കയാണു്. എന്തായിരിക്കും ഇതിനു് കാരണം? എങ്ങനെ പരിഹരിക്കാനാവും? കോംപാക്‍ nx6125 ആണു് ലാപ്ടോപ്പ്. ഡ്യൂയല്‍ ബൂട്ട് ആണു്. പ്രൈമറി ഒഎസ് ജോണ്ടിയാണു്. സെക്കന്‍ഡറി വിന്‍ഡോസ് എക്സ്പിയും. ഫയര്‍ഫോക്സ് ആണു് ബ്രൌസര്‍.
-- ...if I fought with you, if i fell wounded and allowed no one to learn of my suffering, if I never turned my back to the enemy: Give me your blessing! (Nikos Kazantzakis) --~--~---------~--~----~------------~-------~--~----~ "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For details visit the website: www.ilug-tvm.org or the google group page: http://groups.google.com/group/ilug-tvm?hl=en -~----------~----~----~----~------~----~------~--~---
