വിപിന്‍,

മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍
<http://absolutevoid.blogspot.com/2007/11/malayalam-unicode-fonts.html>എന്ന
പോസ്റ്റില്‍ കഴിയാവുന്നത്രയും ഫോണ്ടുകള്‍ ലിസ്റ്റ് ചെയ്തിരുന്നു. അപ്‌ഡേറ്റഡായ
വിവരമല്ല എന്നു് പ്രത്യേകം അറിയിക്കട്ടെ. കേന്ദ്ര വാര്‍ത്താവിനിമയ
വിവരസാങ്കേതിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ 150-ഓളം ഓപ്പണ്‍ടൈപ്പ്
ഫോണ്ടുകള്‍ <http://ildc.in/malayalam/2k3.htm> പുതിയ ലിപിയിലാണു്.
സിഡിറ്റിന്റെ നിള ഫോണ്ടുകളും <http://www.clickeralam.org/product.html> പുതിയ
ലിപിയാണു് ഉപയോഗിക്കുന്നതു്. എനിക്കിഷ്ടം പഴയലിപിയായതിനാല്‍ ഇവ
ഉപയോഗിക്കാറില്ല. അതുകൊണ്ടുതന്നെ ഇവയുടെ റെന്‍ഡറിങ്ങില്‍ പിഴവുകളുണ്ടോ എന്നു്
ഉറപ്പുപറയാനാവില്ല. അതു് ഉപയോഗിച്ചുനോക്കി സ്വയം കണ്ടെത്തുക. സൂപ്പര്‍
സോഫ്റ്റിന്റെ തൂലിക യൂണിക്കോഡും
<http://www.supersoftweb.com/Unicode.htm>പുതിയ ലിപിയാണു്. (തൂലിക
ട്രഡീഷണല്‍ യൂണിക്കോഡ് ഫോണ്ടു് വേറെയുണ്ടു്. രണ്ടും
തമ്മില്‍ തെറ്റിപ്പോകരുതു്.)

സെബിന്‍

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]

For details visit the website: www.ilug-tvm.org or the google group page: 
http://groups.google.com/group/ilug-tvm?hl=en

Reply via email to