Pls don't send like this mail i mean different langue

2010/4/7 Anoop <[email protected]>

> സുഹൃത്തേ ,
>
> വിക്കിമീഡിയ ഫൗണ്ടേഷന്റെ വിവിധ മലയാളം വിക്കികളിൽ പ്രവർത്തിക്കുന്ന
> വിക്കിപ്രവർത്തകരുടെ സംഗമം *2010 ഏപ്രിൽ 17 ശനിയാഴ്ച ഉച്ച കഴിഞ്ഞു് 2 മണി
> മുതൽ 5 മണി വരെ  എറണാകുളം ജില്ലയിൽ കളമശ്ശേരിയിലുള്ള രാജഗിരി കോളേജ് ഓഫ്
> സോഷ്യൽ സയൻസിൽ* വെച്ചു് സംഘടിപ്പിക്കുന്നു.  സ്പേസ്, രാജഗിരി കോളേജ് ഓഫ്
> സോഷ്യൽ സയൻസ്, ഐട...@സ്കൂൾ, മലയാളം വിക്കിപദ്ധതികളുടെ പ്രവർത്തനത്തിൽ തല്പരരായ
> വിവിധ സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ്‌ ഈ പ്രാവശ്യത്തെ *മലയാളം
> വിക്കിസംഗമം* സംഘടിപ്പിക്കുന്നത്. സജീവമലയാളം വിക്കിപ്രവർത്തകർക്കു പുറമേ
> പൊതുജനപങ്കാളിത്തം കൂടിയുണ്ടെന്നതാണ് ഈ പ്രാവശ്യത്തെ വിക്കിസംഗമത്തിന്റെ
> പ്രത്യേകത. മലയാളം വിക്കിപ്രവർത്തകർ സംഘടിപ്പിക്കുന്ന മൂന്നാമത്തെ വിക്കി സംഗമം
> ആണു് ഇതു്.
>
>
>
> മലയാളം വിക്കിപദ്ധികളെക്കുറിച്ചുള്ള അവബോധം മലയാളികൾക്കിടയിലുണ്ടാക്കുക
> എന്നതാണു് മലയാളം വിക്കിപ്രവർത്തകരുടെ സംഗമം കൊണ്ടുള്ള പ്രധാന ഉദ്ദേശം.
> അതിനൊപ്പം തന്നെ നിരവധി വർഷങ്ങളായി ലോകത്തിന്റെ വിവിധ കോണുകളിലിരുന്നു് മലയാളം
> വിക്കിപദ്ധികളിൽ പ്രവർത്തിക്കുന്ന  മലയാളം വിക്കിപ്രവർത്തകർ തമ്മിൽ നേരിട്ടു്
> കാണുകയും അവരുടെ അനുഭവങ്ങൾ പങ്കു് വെക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഉണ്ടു്.
>
> മലയാളം വിക്കി പ്രവർത്തകർ പൊതു ജനങ്ങളുമായി നേരിട്ടു് ഇടപഴുകുന്ന വിവിധ
> പരിപാടികൾ ഉച്ച കഴിഞ്ഞ് 2:00 മണി മുതലാണു്. പ്രസ്തുത പരിപാടിയുടെ വിശദാംശങ്ങൾ
> താഴെ.
>
>  *
> **പരിപാടി:* മലയാളം വിക്കിപ്രവർത്തക സംഗമം
>
> *സമയം:* ഉച്ച കഴിഞ്ഞു് 2.00 മണി മുതൽ 5:30 വരെ
>
> *ആർക്കൊക്കെ പങ്കെടുക്കാം?* മലയാളം വിക്കിസംരംഭങ്ങളിൽ താല്പര്യമുള്ള ആർക്കും
> പങ്കെടുക്കാം.
>
> *എന്തൊക്കെയാണു് കാര്യപരിപാടികൾ:* മലയാളം വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത 500 
> ലേഖനങ്ങൽ
> ഉൾക്കൊള്ളുന്ന സി.ഡി.യുടെ പ്രകാശനം,  മലയാളം വിക്കി സംരംഭങ്ങളെ
> പരിചയപ്പെടുത്തൽ, എങ്ങനെയാണു് വിക്കി സംരംഭങ്ങളുടെ പ്രവർത്തനങ്ങളിൽ
> പങ്കെടുക്കുക, മലയാളം വിക്കികളിൽ എങ്ങനെ മലയാളത്തിൽ ടൈപ്പ് ചെയ്യാം, തുടങ്ങി
> മലയാളം വിക്കികളെകുറിച്ചു് പുതുമുഖങ്ങൾക്ക് താല്പര്യമുള്ള അനുബന്ധ വിഷയങ്ങളുടെ
> അവതരണം,  മലയാളത്തിലുള്ള വിവര സംഭരണ സംരംഭങ്ങളുടെ പ്രസക്തിയെ കുറിച്ചുള്ള
> സെമിനാർ, പത്രസമ്മേളനം.
>
>  *സ്ഥലം: *രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്, കളമശ്ശേരി
>
> *എത്തിച്ചേരാനുള്ള വഴി:* എറണാകുളത്തു നിന്നും ആലുവയിലേക്ക് വരുന്ന വഴി
> എന്‍.എച്ച്-47 ൽ എച്ച്.എം.ടി ജംങ്ഷന്‍ കഴിഞ്ഞതിനു ശേഷം ഇടതുവശത്തായിട്ടാണ്
> രാജഗിരി കോളേജ്.
>
>
> *രജിസ്റ്ററേഷൻ: *പരിപാടിക്ക് രജിസ്റ്റർ ചെയ്യാൻ *[email protected] *എന്ന
> വിലാസത്തിലേക്കു്  ഇമെയിൽ അയക്കുകയോ താഴെ കാണുന്ന മൊബൈൽ നമ്പറുകളിൽ
> വിളിക്കുകയോ ചെയ്തു് പങ്കെടുക്കാനുള്ള താങ്കളുടെ താല്പര്യം അറിയിക്കുക.
>
> *ഇമെയിൽ വിലാസം:*  *[email protected]*
>
> *മൊബൈൽ നമ്പറുകൾ:*
>
> *സുഗീഷ് സുബ്രഹ്മണ്യം*: 9544447074
> *രാജേഷ് ഒടയഞ്ചാൽ*: 9947810020
> *അനൂപ്  പി.*: (0) 9986028410
> *രമേശ് എൻ.ജി.*: (0) 9986509050
>
> മലയാളഭാഷയെ സ്നേഹിക്കുകയും വിജ്ഞാനത്തിന്റെ 
> വികേന്ദ്രീകരണത്തെപ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന എല്ലാവരുടേയും സഹകരണം ഞങ്ങൾ
> പ്രതീക്ഷിക്കുന്നു. അതോടൊപ്പം ഈ പരിപാടിയെക്കുറിച്ചുള്ള വിവരം നിങ്ങളുടെ
> സുഹൃത്തുക്കളെയും സഹ പ്രവര്‍ത്തകരെയും, മാധ്യമങ്ങളെയും അറിയിക്കുവാന്‍
> താല്പര്യപ്പെടുന്നു.
>
> മലയാളം വിക്കിപ്രവർത്തകർ
> 2010 ഏപ്രിൽ 07
>
> --
> "Freedom is the only law".
> "Freedom Unplugged"
> http://www.ilug-tvm.org
>
> You received this message because you are subscribed to the Google
> Groups "ilug-tvm" group.
> To control your subscription visit
> http://groups.google.co.in/group/ilug-tvm/subscribe
> To post to this group, send email to [email protected]
> To unsubscribe from this group, send email to
> [email protected]
>
>
>
> For details visit the google group page:
> http://groups.google.com/group/ilug-tvm?hl=en
>

-- 
"Freedom is the only law". 
"Freedom Unplugged"
http://www.ilug-tvm.org

You received this message because you are subscribed to the Google
Groups "ilug-tvm" group.
To control your subscription visit 
http://groups.google.co.in/group/ilug-tvm/subscribe
To post to this group, send email to [email protected]
To unsubscribe from this group, send email to
[email protected]



For details visit the google group page: 
http://groups.google.com/group/ilug-tvm?hl=en

To unsubscribe, reply using "remove me" as the subject.

Reply via email to