പ്രിയപ്പെട്ടവരെ, സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ ഒരു വ്യാഴവട്ടം എന്ന പരിപാടി ഒക്ടോബര്‍ 14,15 തിയ്യതികളില്‍ തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ വെച്ച് ആഘോഷിക്കുന്ന വിവരം എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.. അന്നേ ദിവസം നടക്കുന്ന വിവിധ പരിപാടികളിലേക്കും , എക്സിബിഷനിലേക്കും വളണ്ടിയര്‍മാരെ ആവശ്യമുണ്ട്. പരിപാടിയുടെ നടത്തിപ്പിന്റെ ഭാഗമാവാനും, മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിച്ച് മറ്റുള്ളവരിലേക്കെത്തിക്കാനും താല്പര്യമുള്ള എല്ലാവരെയും വളണ്ടിയര്‍മാരാവാന്‍ ക്ഷണിക്കുന്നു. താല്പര്യമുള്ളവര്‍ ദയവായി http://12.smc.org.in/volunteer.html എന്ന പേജിലെ ഫോം പൂരിപ്പിക്കുക.
ആവശ്യത്തിനു് ആള്‍ക്കാര്‍ വളണ്ടിയര്‍ ഓറിയെന്റേഷന്‍ ക്യാമ്പിനു് തയാറാവുകയാണെങ്കില്‍ ഒക്ടോബര്‍ 5 - 6 തിയ്യതികളില്‍ ഒരു വളണ്ടിയര്‍ ഓറിയന്റേഷന്‍ ക്യാമ്പു നടത്തുകയും. അതില്‍ വെച്ച് പരിപാടി നടത്തിപ്പിനെ കൂറിച്ച് വളണ്ടിയര്‍മാരുമായി ചര്‍ച്ച ചെയ്യുക , എക്സിബിഷന്റെ കാര്യങ്ങള്‍ തീരുമാനിക്കുക. എക്സിബിഷന്‍ വളണ്ടിയര്‍മാര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ പറഞ്ഞുകൊടുക്കുക. പറ്റിയാല്‍ ഒരു ഹാക്കത്തോണ്‍ നടത്തുക എന്നിവയൊക്കെയാണ് ആലോചിക്കുന്നത്. ഈ വളണ്ടിയര്‍ ഓറിയെന്റേഷന്‍ ക്യാമ്പില്‍ താങ്കള്‍ പങ്കെടുക്കാന്‍ തയാറാണെങ്കില്‍ ഫോം ഫില്‍ ചെയ്യുന്ന സമയത്ത് അതു സൂചിപ്പിക്കുക. താല്പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണത്തിനനുസരിച്ച് നമുക്ക് പരിപാടി പ്ലാന്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ പേരിലേക്ക് ഈ വാര്‍ത്ത എത്തിക്കുമല്ലോ ( ഇമെയില്‍ , ഡയസ്പോറ , ഫേസ്ബുക്ക് , G+ . ട്വിറ്റര്‍ . നേരിട്ട് , എന്നിവ വഴി ) Cross-Posting to reach more people , apologies .. -- --- Regards, Hrishi | Stultus http://stultus.in -- -- "Freedom is the only law". "Freedom Unplugged" http://www.ilug-tvm.org You received this message because you are subscribed to the Google Groups "ilug-tvm" group. To control your subscription visit http://groups.google.co.in/group/ilug-tvm/subscribe To post to this group, send email to [email protected] To unsubscribe from this group, send email to [email protected] For details visit the google group page: http://groups.google.com/group/ilug-tvm?hl=en --- You received this message because you are subscribed to the Google Groups "Free Software Users Group, Thiruvananthapuram" group. To unsubscribe from this group and stop receiving emails from it, send an email to [email protected]. For more options, visit https://groups.google.com/groups/opt_out.
