ഒരുവൾ അന്ധയായതിന്റെ പേരിൽ അവളെത്തന്നെയും, പിന്നെ അവളുടെ സ്നേഹിതനല്ലാത്ത 
മറ്റെല്ലാവരേയും വെറുത്തു. കാരണം സ്നേഹിതൻ അവൾക്ക് വേണ്ടി എപ്പോഴും 
സമീപത്തുണ്ടായിരുന്നു. “എനിക്കീ ലോകം കാണാൻ കഴിഞ്ഞെങ്കിൽ ഞാൻ നിന്നെ 
വരിക്കുമായിരുന്നു“ എന്നവൾ മൊഴിയുമായിരുന്നു.

ഒരു ദിനം ഒരാൾ അവൾക്ക് വേണ്ടി കണ്ണുകൾ ദാനം ചെയ്തു. അങ്ങനെ അവൾ ഈ ലോകത്തെയും തന്റെ 
സ്നേഹിതനെയും കൺ‌നിറയെ കണ്ടു.

അങ്ങനെ അവൻ ചോദിച്ചു: “ഇപ്പോൾ നിനക്ക് എല്ലാം കാണാമെല്ലോ. ഇനി നമുക്ക് ഒന്നിച്ച് 
കൂടേ.!“

പക്ഷേ, അവൻ അന്ധനാണെന്നത് അവളെ അസ്വസ്ഥയാക്കി. അതവൾ തീരെ 
പ്രതീക്ഷിക്കാത്തതായിരുന്നു. അങ്ങനെ ആ അഭ്യർഥന അവൾ നിരസിച്ചു. അവൻ നിറകണ്ണുകളോടെ 
അവളെ പിരിഞ്ഞു പോകുമ്പോൾ ഓർമ്മപ്പെടുത്തി: “ഓ, പ്രിയേ, ആ കണ്ണുകളെ സ്വന്തം 
കണ്ണുകളെപ്പോലെ പരിപാലിക്കണേ. ഇന്നലെ വരേ, നിന്നെ ഞാൻ നിറയെ കണ്ടിരുന്നത് ആ 
കണ്ണുകൾ കൊണ്ടായിരുന്നു..!!!“

 

ദൈവാനുഗ്രഹങ്ങളോടുള്ള മനുഷ്യന്റെ സമീപനവും ഇത് പോലെയാണ്. നല്ല നാളെക്ക് വേണ്ടി അവൻ 
പ്രാർഥികൊതിക്കുകയും കൊതിക്കുകയും ചെയ്യും. അത് കൈവന്ന് കഴിഞ്ഞാലോ. 
നന്ദികെട്ടവനായി, ഇന്നലെ ചെയ്ത ശപഥങ്ങളും പ്രതിജ്ഞകളുമൊക്കെ അവൻ മറക്കും.

 

 


--~--~---------~--~----~------------~-------~--~----~
Nor can Goodness and Evil be equal.  Repel (evil) with what is better; then the 
enmity between him and you will become as if it were your friend and intimate!
Visit: sultan.org

Subscribe: [EMAIL PROTECTED]
Post to group: [email protected]
-~----------~----~----~----~------~----~------~--~---

Reply via email to